Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലൂടെ മായങ്ക് മാര്‍ക്കണ്ഡെ ഇന്ത്യന്‍ ടീമിലേക്ക്; ചാഹല്‍ പുറത്താകുമോ?

IPL 2018 : IPLലെ പുത്തൻ താരോദയമായി മായങ്ക് മാര്‍ക്കണ്ഡെ | Oneindia Malayalam

ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച കഴിയുന്നതിനു മുന്‍പേ ഒരു യുവതാരം ഇന്ത്യന്‍ ടീമിലേക്ക് തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള ലെഗ്‌സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് ഐപിഎല്ലില്‍ നടത്തിയിരിക്കുന്നത്.

ഐപിഎല്‍ മുംബൈ ടീമിന്റെ ബൗളറായ മായങ്ക് നാലു മത്സരങ്ങളില്‍ 15 ഓവറുകള്‍ മാത്രം എറിഞ്ഞ് 8 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 2019 ലോകകപ്പ് ടീമില്‍ മായങ്ക് ഉള്‍പ്പെട്ടാല്‍ നിലവില്‍ ടീമിനായി കളിക്കുന്ന യുസ് വേന്ദ്ര ചാഹലോ, കുല്‍ദീപ് യാദവോ പുറത്തിരിക്കേണ്ടിവരും. ഇരുവരും ഐപിഎല്ലില്‍ ഇതുവരെ കാര്യമായ പ്രകടനം നടത്തിയിട്ടില്ല.

mayankmarkande

ഐപിഎല്ലിലെ ആദ്യ പത്ത് വിക്കറ്റ് വേട്ടക്കാരില്‍ കുല്‍ദീപ് ഏഴാം സ്ഥാനത്താണ്. ചാഹലിന് ലിസ്റ്റില്‍ ഇടംപിടിക്കാനെ പറ്റിയിട്ടില്ല. ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്‌സ് ആണ് മായങ്കിനൊപ്പം 8 വിക്കറ്റുമായി മുന്നിലുള്ളത്. സുനില്‍ നരൈനും ഇന്ത്യന്‍ ബൗളര്‍ ഉമേഷ് യാദവും 7 വിക്കറ്റുകളുമായി പിന്നിലുണ്ട്.

ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും മായങ്ക് മെച്ചപ്പെട്ടുവരികയാണ്. പേരുകേട്ട ബാറ്റ്‌സ്മാന്മാര്‍ ഈ യുവ ബൗളര്‍ക്ക് മുന്നില്‍ അടിപതറുകയാണ്. ബാറ്റിങ് പിച്ചുകളിലും മായങ്ക് കാട്ടുന്ന മികവ് ഇന്ത്യയെ സംബന്ധിച്ചടത്തോളം സന്തോഷം പകരുന്നതാണ്. ചാഹല്‍ ഫോമിലല്ലാതായതോടെ മറ്റൊരു സ്പിന്നറെ എങ്ങനെ കണ്ടെത്തുമെന്നതില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ഇനി ആശങ്കയുണ്ടാകില്ല.

Story first published: Friday, April 20, 2018, 8:22 [IST]
Other articles published on Apr 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+