Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെതിരെ ടീം ഇന്ത്യ വിയര്‍ക്കും, സാഹയും കളിച്ചേക്കില്ല, പരിക്ക് സ്ഥിരീകരിച്ച് വാര്‍ണര്‍

ദുബായ്: ഓസ്‌ട്രേലിയക്കെതിരെ പരമ്പരയ്ക്ക് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യന്‍ ടീമിന് ആശങ്കകള്‍ വര്‍ധിക്കുന്നു. ഓരോ താരങ്ങളും പരിക്കിന്റെ പിടിയിലായി കൊണ്ടിരിക്കുകയാണ്. വൃദ്ധിമാന്‍ സാഹയാണ് ഏറ്റവുമൊടുവില്‍ പരിക്കിന്റെ പിടിയിലായിരിക്കുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാണ് സാഹ. തുടയിലെ പിന്നിലേറ്റ പരിക്കാണ് സാഹയ്ക്ക് തിരിച്ചടിയായത്. സാഹയ്ക്ക് പരിക്കേറ്റ കാര്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഇന്ന് സ്ഥിരീകരിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലാണ് ഇക്കാര്യം വാര്‍ണര്‍ വ്യക്തമാക്കിയത്.

1

ഹൈദരാബാദിന്റെ അവസാന രണ്ട് മത്സരങ്ങളിലും ഫോമിലുള്ള സാഹ കളിച്ചിരുന്നില്ല. നിര്‍ണായക മത്സരമായിട്ട് കൂടി കളിക്കാന്‍ സാഹയ്ക്ക് സാധിച്ചില്ല. പരിക്ക് ഗുരുതരമാണെന്ന് ഇത് സൂചിപ്പിക്കുന്നു. അതേസമയം എത്രത്തോളം ഗുരുതരമാണെന്ന് ഇപ്പോഴും വ്യക്തമല്ല. സാഹ ഈ സീസണില്‍ നാല് മത്സരങ്ങളാണ് ആകെ കളിച്ചത്. ഡല്‍ഹിക്കെതിരെ നേരത്തെ കളിച്ചപ്പോള്‍ 87 റണ്‍സടിച്ചിരുന്നു സാഹ. പിന്നീടുള്ള മത്സരങ്ങളില്‍ 39, 58 എന്നിങ്ങനെയായിരുന്നു മത്സരം. നല്ല ഫോമില്‍ കളിക്കുമ്പോഴാണ് സാഹയ്ക്ക് ബാംഗ്ലൂരിനെതിരെയുള്ള എലിമിനേറ്ററില്‍ കളിക്കാനാവാതെ പോയത്. പക്ഷേ മത്സരത്തില്‍ ഹൈദരാബാദ് ജയിച്ചിരുന്നു.

ഡല്‍ഹിക്കെതിരെ നേരത്തെ കളിച്ച മത്സരത്തിലും കാലിന് പരിക്കുണ്ടായിരുന്നു സാഹയ്ക്ക്. അന്ന് വിക്കറ്റ് കീപ്പിംഗിന് ബാറ്റിംഗിന് ശേഷം സാഹ എത്തിയിരുന്നില്ല. അതേസമയം ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നിരയില്‍ പരിക്ക് മൂലം പലര്‍ക്കും കളിക്കാനാവാത്ത സാഹചര്യമുണ്ട്. രോഹിത് ശര്‍മ ഇപ്പോഴും പരമ്പരയില്‍ കളിക്കുമെന്ന് വ്യക്തമല്ല. രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പക്ഷേ ടീമിനൊപ്പം അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇഷാന്ത് ശര്‍മയും പരിക്ക് കാരണം കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. നേരത്തെ ഐപിഎല്ലില്‍ നിന്നും ഇഷാന്ത് ശര്‍മ പിന്മാറിയിരുന്നു.

ഇഷാന്തും രോഹിത്തും ബിസിസിഐയുടെ ഫിസിയോ ടീമിന്റെ നിരീക്ഷണത്തിലാണ്. രോഹിത് നേരത്തെ മുംബൈക്ക് വേണ്ടി കളിച്ചിരുന്നു. ഇഷാന്തും രോഹിത്തും പരമ്പരയില്‍ നിന്ന് ഒഴിവായിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. അതേസമയം സാഹയുടെ അഭാവത്തില്‍ റിഷഭ് പന്തായിരിക്കും കീപ്പറായി ടീമിലുണ്ടാവുക. അതല്ലെങ്കില്‍ ടീം രാഹുലിനെ വിക്കറ്റ് കീപ്പര്‍ ചുമതല നല്‍കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യക്ക് ഒരു അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കുകയും ചെയ്യാം. റിഷഭ് പന്തിനെ ഏകദിന-ടി20 ടീമുകളിലൊന്നിലും ഉള്‍പ്പെടുത്തിയിട്ടില്ല.

Story first published: Sunday, November 8, 2020, 21:33 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+