Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ടീമിന്റെ ധോണിയാവാന്‍ ഇവര്‍, ഹീറോയും ധോണി!! കടത്തിവെട്ടുമോ എംഎസ്ഡിയെ?

ടീമിന്റെ ധോണിയാവാന്‍ ഇവര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസമായാണ് മന്‍ നായകനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയിലും നായകനെന്ന നിലയിലും അദ്ദേഹത്തിനു മുന്നില്‍ നിരവധി റെക്കോര്‍ഡുകള്‍ വഴിമാറിക്കഴിഞ്ഞു. കരിയറിലെ അവസാന ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള പടയൊരുക്കത്തിലാണ് അദ്ദേഹം. ഇതിനകം ക്യാപ്റ്റനെന്ന നിലയില്‍ രണ്ടു ലോകകപ്പുകള്‍ ധോണി ഇന്ത്യക്കു നേടിത്തന്നു കഴിഞ്ഞു.

നിലവില്‍ മല്‍സരരംഗത്തുള്ള പല ടീമുകളുടെയും വിക്കറ്റ് കീപ്പര്‍മാരുടെയും ഹീറോ ധോണി തന്നെയാണ്. വരാനിരിക്കുന്ന ലോകകപ്പില്‍ സ്വന്തം ടീമിന്റെ ധോണിയായി മാറാന്‍ തയ്യാറെടുക്കുന്ന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

സര്‍ഫ്രാസ് അഹമ്മദ് (പാകിസ്താന്‍)

സര്‍ഫ്രാസ് അഹമ്മദ് (പാകിസ്താന്‍)

പാകിസ്താന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സര്‍ഫ്രാസ് അഹമ്മദ് മാതൃകയാക്കുന്നത് ധോണിയെയൈണ്. സര്‍ഫ്രാസിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് പാക് ടീം നടത്തിക്കൊണ്ടിരിക്കുന്നത്. 2017ല്‍ പാകിസ്താന്‍ തങ്ങളുടെ കന്നി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയത് സര്‍ഫ്രാസിന്റെ നായകത്വത്തിലായിരുന്നു.
ധോണിയാണ് തന്റെ ആരാധനാപാത്രമെന്ന് പല തവണ സര്‍ഫ്രാസ് വെളിപ്പെടുത്തിയിട്ടുണ്ട്. ധോണിയെപ്പോലെ മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായി മാറാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധോണിയുടെ പാത പിന്തുടര്‍ന്ന് ഇത്തവണ പാകിസ്താന് ലോകകപ്പ് നേടിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ഫ്രാസ്.

 മുഹമ്മദ് ഷഹ്‌സാദ് (അഫ്ഗാനിസ്താന്‍)

മുഹമ്മദ് ഷഹ്‌സാദ് (അഫ്ഗാനിസ്താന്‍)

രൂപം കൊണ്ട് ക്രിക്കറ്റിന് ഒട്ടും അനുയോജ്യനായ താരമല്ലെന്ന് തോന്നുമെങ്കിലും ബാറ്റിങ് തുടങ്ങിയാല്‍ അഫ്ഗാനിസ്താന്‍ താരം മുഹമ്മദ് ഷഹ്‌സാദ് വെറെ ലെവലാണ്. എതിര്‍ ബൗളര്‍മാരെ നിലംതൊടീക്കാതെ പ്രഹരിക്കുന്ന അദ്ദേഹം മികച്ച വിക്കറ്റ് കീപ്പറുമാണ്. ഏകദിനത്തില്‍ 2000ല്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള ഷഹ്‌സാദിന്‍ഫെ ഉയര്‍ന്ന സ്‌കോര്‍ 131 ആണ്. ധോണിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് 31കാരനായ ഷഹ്‌സാദ്.
ധോണിയുടെ ബാറ്റിങും വിക്കറ്റ് കീപ്പിങുമെല്ലാം കണ്ട് പലതും താന്‍ മാതൃകയാക്കാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയും അഫ്ഗാനും ഏറ്റുമുട്ടുമ്പോഴെല്ലാം ധോണി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും ഷഹ്‌സാദ് ശ്രമിക്കാറുണ്ട്. ധോണി പ്രശസ്തമാക്കിയ ഹെലികോപ്റ്റര്‍ ഷോട്ട് പല തവണ ഷഹ്‌സാദ് അനുകരിക്കുകയും ചെയ്തിരുന്നു.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് ധോണിയെപ്പോലെയാവാന്‍ ശ്രമിക്കുന്ന മറ്റൊരു താരം. ഒരു ഘട്ടത്തില്‍ മോശം ഫോമിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നും പുറത്തായ അദ്ദേഹം കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തെ തുടര്‍ന്ന് തിരിച്ചു വിളിക്കപ്പെടുകയായിരുന്നു. ഇംഗ്ലീഷ് ടീമില്‍ തിരികെയെത്തിയ ശേഷം ഗംഭീര പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ധോണിയാണ് തന്റെ ആരാധനപാത്രമെന്ന് ഒരു അഭിമുഖത്തിലാണ് ബട്‌ലര്‍ വെളിപ്പെടുത്തിയത്. ധോണിയുടെ പെരുമാറ്റമാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതെന്നും ഏതു സമ്മര്‍ദ്ദഘട്ടത്തിലും കൂളായി കളിക്കുന്ന അദ്ദേഹത്തെപ്പോലെയാവാണ് ശ്രമമെന്നും ബട്‌ലര്‍ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകളിലൊരാളാണ് ബട്‌ലര്‍.

Story first published: Monday, March 4, 2019, 12:20 [IST]
Other articles published on Mar 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+