വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസരം പാഴാക്കി വീണ്ടും പന്ത്... ഒറ്റയക്ക സ്‌കോറില്‍ പുറത്ത്, ധോണിയുടെ പിന്‍ഗാമി ടീമിന് പുറത്തേക്ക്!!

സന്നാഹ മല്‍സരത്തിലാണ് പന്ത് നിരാശപ്പെടുത്തിയത്

Rishabh Pant Failed Yet Again | Oneindia Malayalam

ഹാമില്‍റ്റണ്‍: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ദേശീയ ടീമിലെത്തിയ യുവതാരം റിഷഭ് പന്ത് തന്റെ കഴിവ് തെളിയിക്കാനുള്ള ഒരവസരം കൂടി പാഴാക്കി. ന്യൂസിലാന്‍ഡ് ഇലവനെതിരായ സന്നാഹ മല്‍സരത്തില്‍ പന്ത് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യ ഫൈനല്‍ കളിക്കും!! വേണ്ടത് ഇത്ര പോയിന്റ്- ശാസ്ത്രിലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യ ഫൈനല്‍ കളിക്കും!! വേണ്ടത് ഇത്ര പോയിന്റ്- ശാസ്ത്രി

പക്ഷെ വെറും ഏഴു റണ്‍സ് മാത്രമെടുത്ത പന്ത് പുറത്താവുകയായിരുന്നു. മികച്ച ഇന്നിങ്‌സ് കളിച്ച് ടീമില്‍ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാനുള്ള സുവര്‍ണാവസരമാണ് ഇതോടെ പന്ത് നഷ്ടപ്പെടുത്തിയത്.

ടീമിന് പുറത്ത്

കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ആദ്യ ഏകദിനത്തിനു ശേഷം പന്തിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. ഇതിനിടെ ലോകേഷ് രാഹുല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം തന്റെ പേരിലാക്കുകയും ചെയ്തു. ഓസീസിനെതിരായ ആദ്യ കളിയില്‍ പന്തിനു പരിക്കേറ്റതിനെ തുടര്‍ന്നാണ് പകരം രാഹുല്‍ വിക്കറ്റ് കാത്തത്. പുതിയ റോളില്‍ മികച്ച പ്രകടനം രാഹുല്‍ കാഴ്ചവച്ചതോടെ പന്തിന് സ്ഥാനവും നഷ്ടമാവുകയായിരുന്നു.

എല്ലാത്തിനും കാഴ്കക്കാരന്‍

ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ ടി20, ഏകദിന പരമ്പരകളില്‍ പന്ത് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു അവസരം പോലും ലഭിച്ചിരുന്നില്ല. രാഹുലാവട്ടെ വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യ ടി20യില്‍ അവസരങ്ങള്‍ നല്‍കിയെങ്കിലും അപ്പോഴും പന്തിനെ പുറത്തിരുത്തുകയായിരുന്നു.

ടെസ്റ്റിലും ഇടമില്ല

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും പന്തിന് അവസരമില്ല. പരിചയസമ്പന്നനായ വൃധിമാന്‍ സാഹയെയാണ് ഇന്ത്യ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. പന്ത് നിലവില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറാണ്. ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സാഹയെ മറികടന്ന് ടീമിലെത്താനുള്ള അവസരമാണ് ബാറ്റിങില്‍ ഫ്‌ളോപ്പായതോടെ പന്ത് പാഴാക്കിയത്. നേരത്തേ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് പന്ത്.

ഇനി ഐപിഎല്‍

സന്നാഹ മല്‍സരത്തില്‍ ചെറിയ സ്‌കോറിനു പുറത്തായതോടെ ദേശീയ ടീമിലേക്കുള്ള പന്തിന്റെ വഴി അടയുന്നത്. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ രാഹുലും ടെസ്റ്റില്‍ സാഹയും വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിച്ചതോടെ പന്തിന്റെ ഭാവിയാണ് തുലാസിലായിരിക്കുന്നത്. ഇനി ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ മികച്ച പ്രകടനം നടത്താനായാല്‍ മാത്രമേ പന്തിന് ഇനിയൊരു തിരിച്ചുവരവുണ്ടാവുകയുള്ളൂ.

Story first published: Friday, February 14, 2020, 12:30 [IST]
Other articles published on Feb 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X