വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഴു കളി, 482 റണ്‍സ്- റണ്‍ മെഷീനായി പൂജാര, വെറും ഭാഗ്യമല്ല! യഥാര്‍ഥ കാരണമറിയാം

സസെക്‌സിനായി താരം റണ്‍സ് വാരിക്കൂട്ടുകയാണ്

ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിരുന്നപ്പോള്‍ തട്ടിയും മുട്ടിയും ആരാധകരുടെ ക്ഷമ പരീക്ഷിച്ചിരുന്ന ചേതേശ്വര്‍ പുജാരയ്ക്കു ഇതെന്തു പറ്റിയെന്ന് അമ്പരന്ന് നില്‍ക്കുകയാണ് എല്ലാവരും. കാരണം ഇംഗ്ലീഷ് കൗണ്ടില്‍ സസ്‌കെസിനു വേണ്ടി ഈ വര്‍ഷം കളിക്കാന്‍ ആരംഭിച്ചതോടെ പുജാരയുടെ പുതിയൊരു വേര്‍ഷനാണ് കണ്ടു കൊണ്ടിരിക്കുന്നത്.

IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജIND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

1

ഇതുവരെ കണ്ടിരുന്ന വിരസമായ ബാറ്റിങ് ശൈലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകളാണ് അദ്ദേഹം കളിക്കുന്നത്. പുജാരയ്ക്കു ഇങ്ങനെയും കളിക്കാന്‍ അറിയുമോയെന്ന അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. മാത്രമല്ല ഈ തരത്തില്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തിനു ഐപിഎല്ലിലും ഇനിയൊരു കൈ നോക്കാമല്ലോയെന്നു എല്ലാവരും ചോദിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പുജാരയ്ക്കു എന്താണ് സംഭവിച്ചത്? മിന്നുന്ന പ്രകടനത്തിനു പിന്നിലെ രഹസ്യം പരിശോധിക്കാം.

2

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റോയല്‍ ലണ്ടന്‍ ഏകദിന കപ്പില്‍ ചേതേശ്വര്‍ പുജാര 500നടുത്ത് റണ്‍സ് വാരിക്കൂട്ടിക്കഴിഞ്ഞു. വെറും ഏഴു മല്‍സരങ്ങളില്‍ നിന്നും 96.40 ശരാശരിയില്‍ 110.04 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 482 റണ്‍സാണ്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 174 റണ്‍സാണ് പുജാരയുടെ ഉയര്‍ന്ന സ്‌കോര്‍. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുമുണ്ട്.

3

വാര്‍വിക്‌ഷെയറിനെതിരേയായിരുന്നു പുജാര വെറും 131 ബോളില്‍ 174 റണ്‍സ് അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. മാത്രമല്ല ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റില്‍ ഏഷ്യയില്‍ നിന്നും ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് പുജാര തന്റെ പേരിലാക്കിയിരിക്കുന്നത്. നേരത്തേ ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുടെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. 2015ലായിരുന്നു അദ്ദേഹം 166 റണ്‍സുമായി ചരിത്രം കുറിച്ചത്. ഇതാണ് പുജാര തിരുത്തിയിരിക്കുന്നത്.

Asia Cup 2022: സഞ്ജുവിനെ തഴയാന്‍ കാരണമുണ്ട്! പിന്നെ എങ്ങനെ ടീമിലെടുക്കുമെന്ന് കൈഫ്

4

യഥാര്‍ഥത്തില്‍ ചേതേശ്വര്‍ പുജാരയുടെ ഈ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിനു പിന്നില്‍ ഭാഗ്യം മാത്രമാണോ? ഭാഗ്യം കൊണ്ടാണെങ്കില്‍ അതു രണ്ടോ, മൂന്നോ ഇന്നിങ്‌സുകളില്‍ മാത്രമേ സംഭവിക്കുകയുള്ളൂ. എന്നാല്‍ പുജാര കളിക്കുന്ന എല്ലാ ഇന്നിങ്‌സുകളിലും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഭാഗ്യമല്ല ഇതിനു പിന്നലെന്നു വ്യക്തം.

5

ബാറ്റ് ചെയ്യുമ്പോഴുള്ള നില്‍പ്പില്‍ വരുത്തിയ മാറ്റമാണ് ചേതേശ്വര്‍ പുജാരയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ബാറ്റിങ് സ്റ്റാന്‍സില്‍ സുപ്രധാന മാറ്റം വരുത്തിയതോടെ അദ്ദേഹത്തിനു കൂടുതല്‍ അനായാസവും ചടുലവുമായി ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നുണ്ട്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയിരുന്ന ബോളുകള്‍ നേരത്തേ പുജാരയ്ക്കു പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പക്ഷെ ഇപ്പോഴത്തെ ചെറിയൊരു ക്രമീകരണത്തിനു ശേഷം ഈ വീക്ക്‌നെസിനെ താരം അതിജീവിച്ചിരിക്കുകയാണ്.

IPL 2023: ജഡ്ഡുവടക്കം രണ്ടു പേരെ സിഎസ്‌കെ വിറ്റേക്കും! മുംബൈ ഒരാളെ കൈവിടും

6

ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ തന്നെ അഗ്രസീവ് ഷോട്ടുകള്‍ കളിക്കാനാണ് ചേതേശ്വര്‍ പുജാര ശ്രമിക്കുന്നത്. ഇതു ബൗളര്‍മാരുടെ താളം തെറ്റിക്കുകയും ചെയ്യുന്നു. മൂര്‍ച്ചേറിയ താരത്തിന്റെ റിഫ്‌ളക്‌സുകള്‍ വളരെ പെട്ടെന്നു വ്യത്യസ്ത ലൈനിലും ലെങ്തിലും ബൗള്‍ ചെയ്യുന്ന ബൗളര്‍മാരെ സമര്‍ഥമായി നേരിടാനും പുജാരയെ സഹായിക്കുന്നുണ്ട്. ഇതു ബൗളര്‍ തനിക്കു മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് തടയാനും അദ്ദേഹത്തെ സഹായിക്കുന്നു.

Story first published: Friday, August 19, 2022, 21:17 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X