ഏഷ്യാ കപ്പില്‍ കോലിയെ മാറ്റിനിര്‍ത്തിയതെന്തിന്?; രവി ശാസ്ത്രി വെളിപ്പെടുത്തി
ദില്ലി: യുഎഇ യില്‍ സമാപിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മാറ്റിനിര്‍ത്തിയത് ഏറെ വിവാദമായിരുന്നു. കോലി ഇല്ലാത്ത ടീം പാക്കിസ്ഥാനോട് തോല്‍ക്കുമെന്നും ഇത്രയും നിര്‍ണായകമായ മത്സരത്തില്‍നിന്നും താരത്തെ മാറ്റിനിര്‍ത്തരുതായിരുന്നെന്നും മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ പ്രതികരിച്ചു. എന്നാല്‍, കോലിയുടെ അസാന്നിധ്യത്തിലും ടൂര്‍ണമെന്റില്‍ തകത്തുകളിച്ച ഇന്ത്യ ഏഴാം തവണയും കിരീടവുമായാണ് മടങ്ങിയത്.

വിരാട് കോലിയെ എന്തിനാണ് ഏഷ്യാ കപ്പില്‍നിന്നും മാറ്റിനിര്‍ത്തിയതെന്ന് പലരും ചോദിച്ചിരുന്നു. അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. വിരാട് കോലിക്ക് ശാരീരിക ക്ഷമത ഒരു പ്രശ്‌നമെന്ന് ശാസ്ത്രി പറഞ്ഞു. കാളക്കൂറ്റനെപ്പോലെയാണ് കോലി. കളിയോട് അത്രയും ആത്മാര്‍ഥതയുള്ള കോലിയെ കളിക്കളത്തില്‍നിന്നും മാറ്റുക ദുഷ്‌കരമായ കാര്യമാണ്.
എന്നാല്‍, മാനസികമായ ക്ഷീണം ഒഴിവാക്കാനായാണ് കോലിയെ മാറ്റി നിര്‍ത്തിയത്. ക്രിക്കറ്റില്‍നിന്നും മനസിനെ മാറ്റിനിര്‍ത്തി കൂടുതല്‍ ഊര്‍ജ്വലതയോടെ തിരിച്ചുവരാന്‍ പ്രാപ്തനാക്കുകയായിരുന്നു ലക്ഷ്യം. കോലിയെ മാത്രമല്ല, പല കളിക്കാര്‍ക്കും വിശ്രമം നല്‍കുന്നത് ഇതിന് വേണ്ടിയാണെന്നും ശാസ്ത്രി വ്യക്തമാക്കി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ പുറത്തിരുത്തിയതും മറ്റൊന്നുകൊണ്ടുമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പില്‍ മാറിനിന്ന കോലിയാണ് നാട്ടില്‍ നടക്കുന്ന വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിനെ നയിക്കുന്നത്. പുതുമുഖ താരങ്ങള്‍ക്ക് ഇത്തവണ ടീമില്‍ അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചേക്കും. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഒക്ടോബര്‍ 4 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ ആദ്യ മത്സരം കളിക്കുമെന്നാണ് സൂചന. ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവര്‍ക്കും ടീമില്‍ അവസരം ലഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications