കോലി എന്തുകൊണ്ട് ക്യാപ്റ്റന്‍സിയൊഴിഞ്ഞു? പ്രധാനമായും മൂന്നു കാരണങ്ങള്‍

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനമൊഴിയാന്‍ വിരാട് കോലിയെ പ്രേരിപ്പിച്ചത് പ്രധാനമായും മൂന്നു കാരണങ്ങളാണെന്നു വിവരം. അദ്ദേഹം ഇതു പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും മാസസങ്ങളോളം ഇതിനെക്കുറിച്ച് ആലോചിച്ച ശേഷമാണ് ഇപ്പോള്‍ തീരുമാനം പ്രഖ്യാപിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകീട്ടോടെയാണ് ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുകയാണെന്നു കോലി സോഷ്യല്‍ മീഡിയകളിലൂടെ വ്യക്തമാക്കിയത്.

ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ടി20യില്‍ തുടര്‍ന്നു നയിക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്നും ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ക്യാപ്റ്റനായി തുടരുമെന്നും അദ്ദേഹത്തിന്റെ വിശദീകരണക്കുറിപ്പിലുണ്ടായിരുന്നു. കോലിയെ ക്യാപ്റ്റന്‍സി രാജിവയ്ക്കാന്‍ പ്രേരിപ്പിച്ച മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തോല്‍വി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തോല്‍വി

ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ പരാജയമാണ് ഇതില്‍ ആദ്യത്തെ കാരണം. വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ടീമിനേറ്റ പരാജയം കോലിയെ ഉലച്ചിരുന്നു. നേരത്തേ 2017ലെ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലും അദ്ദേഹത്തിനു കീഴില്‍ ടീം പരാജയപ്പെട്ടിരുന്നു.

ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കോലിയുടെ ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടീമിനേറ്റ കനത്ത പരാജയത്തില്‍ ബിസിസിഐയ്ക്കും അതൃപ്തിയുണ്ടായിരുന്നു. തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിക്കു കോലിക്കു ലഭിച്ച മികച്ച അവസരം കൂടിയായിരുന്നു ഈ ഫൈനല്‍. കിരീടം നേടിയിരുന്നെങ്കില്‍ ബിസിസിഐയുടെ വിശ്വാസം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനാവുമായിരുന്നു. പക്ഷെ പരാജയം കോലിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു.

 സെലക്ഷന്‍ പാനലും വെല്ലുവിളിയും

സെലക്ഷന്‍ പാനലും വെല്ലുവിളിയും

ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നുള്ള വെല്ലുവിളികളാണ് കോലിയുടെ രാജിയിലേക്കു നയിച്ച മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ഇന്ത്യ ടെസ്റ്റ്, നിശ്ചിത ഓവര്‍ പരമ്പരകളില്‍ കളിച്ചിരുന്നു.

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി കോലി സെലക്ഷന്‍ കമ്മിറ്റിക്കു മുന്നില്‍ വാദിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതില്‍ അദ്ദേഹം അസംതൃപ്തനായിരുന്നു. ധവാനു പകരം വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ മറ്റൊരു ഓപ്പണറെ ഏകദിന ടീമിലെടുക്കാനായിരുന്നു സെലക്ഷന്‍ കമ്മിറ്റിക്കു താല്‍പ്പര്യം. ധവാന്‍ ടീമില്‍ നിര്‍ബന്ധമായും വേണമെന്ന് കോലി ആവശ്യപ്പെട്ടെങ്കിലും ഇതു തള്ളപ്പെടുകയായിരുന്നു.

 ഐപിഎല്ലിലെ കിരീടവരള്‍ച്ച

ഐപിഎല്ലിലെ കിരീടവരള്‍ച്ച

ഐപിഎല്ലിലെ കിരീടവരള്‍ച്ചയാണ് ടി20 നായകസ്ഥാനം ഉപേക്ഷിക്കാന്‍ കോലിയെ പ്രേരിപ്പിച്ച മൂന്നാമത്തെ കാരണമെന്നാണ് വിവരം. തന്റെ ടീമംഗവും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീടം വാരിക്കൂട്ടുമ്പോള്‍ ഒന്ന് പോലും തന്റെ പക്കലില്ലെന്നത് കോലിയെ അസ്വസ്ഥനാക്കിയിരുന്നു.

2013 മുതല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് മുംബൈ സ്വന്തമാക്കിയത്. എന്നാല്‍ കോലി ഇപ്പോഴും കന്നിക്കിരീടത്തിനായി കാത്തിരിപ്പ് തുടരുകയാണ്. രോഹിത്തിന്റെ ഐപിഎല്‍ വിജയങ്ങള്‍ ടി20 ഫോര്‍മാറ്റില്‍ കോലിയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടാനും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ ഉയരാനും ഇടയാക്കുകയും ചെയ്തു.

ഐപിഎല്ലില്‍ മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയിലും രോഹിത്തിനു മികച്ച റെക്കോര്‍ഡാണുള്ളത്. കോലിക്കു കീഴില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം മികവ് തെളിയിച്ചിരുന്നു. ഏഷ്യാ കപ്പും ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും രോഹിത് ഇന്ത്യക്കു നേടിത്തരികയും ചെയ്തു.

ഇനി ഐപിഎല്ലിലാണ് കോലിയെയും രോഹിത്തിനെയും അടുത്തതായി കാണാനാവുക. കന്നികിരീടമെന്ന മോഹവുമായി കോലി ഒരിക്കല്‍ക്കൂടി ഇറങ്ങുമ്പോള്‍ ആറാം ട്രോഫിയാണ് ഹിറ്റ്മാന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടു തവണയും മുംബൈയായിരുന്നു ജേതാക്കള്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, September 17, 2021, 14:47 [IST]
Other articles published on Sep 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X