ടോപ്പ്‌ലേയ്‌ക്കെതിരേ രോഹിത്തും കോലിയും എന്തുകൊണ്ട് പതറി? കാരണം ഹോഗ് പറയും

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യയെ ഏറ്റവുമധികം കുഴപ്പത്തിലാക്കിയ ബൗളറായിരുന്നു ഇടംകൈയന്‍ പേസര്‍ റീസ് ടോപ്ലെ. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ രണ്ടും മൂന്നും ഏകദിനങ്ങളില്‍ അദ്ദേഹം പ്രതിരോധത്തിലാക്കിയിരുന്നു. രോഹിത്തിനെ രണ്ടു തവണയും കോലിയെ ഒരു തവണയുമാണ് ടോപ്ലെ പുറത്താക്കിയത്. സമീപകാലത്തു ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ ന്യൂബോളില്‍ രോഹിത്തും കോലിയും പതറുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇംഗ്ലണ്ടിനെതിരേ ഇരുവരെയും വിറപ്പിച്ചത് ടോപ്ലെയായിരുന്നു.

രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

എന്തുകൊണ്ടാണ് കഴിഞ്ഞ ഏകദിന പരമ്പരയില്‍ ടോപ്ലെയ്‌ക്കെതിരേ കോലിയും രോഹിത്തും വിഷമിച്ചത് എന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ടിന്റെ തന്നെ ഡേവിഡ് വില്ലിയെ നേരിടുമ്പോള്‍ രോഹിത് ശര്‍മയും വിരാട് കോലിയും കഴിയുന്നത്രയും മുന്നോട്ട് കയറിയാണ് ബാറ്റ് ചെയ്തത്. വില്ലിക്കെതിരേ ഫ്രണ്ട് ഫൂട്ടില്‍ കളിക്കുന്നതിനും ഡ്രൈവ് ചെയ്യുന്നതിനും ഇരുവര്‍ക്കും വലിയ പ്രശ്‌നമില്ലായിരുന്നു.

പക്ഷെ റീസ് ടോപ്ലേയ്‌ക്കെതിരേ ഇതു സാധിച്ചില്ല. കാരണം അദ്ദേഹത്തിന്റെ ബോളുകള്‍ വില്ലിയുടേത് പോലെ അധികം അകത്തേക്കു വന്നില്ല.

പ്ലീസ്, കംബാക്ക്! വിരമിച്ചവരില്‍ ഫാന്‍സ് ആഗ്രഹിക്കുന്നത് ഇവരുടെ മടങ്ങിവരവ്

മാത്രമല്ല എക്‌സ്ട്രാ ബൗണ്‍സ് ലഭിക്കുകയും ചെയ്തു. ഈ കാരണത്താല്‍ രോഹിത്തും കോലിയും ശരീരത്തില്‍ നിന്നും അകന്ന് ഒരുപാട് ഷോട്ടുകല്‍ കളിച്ചു. ബോള്‍ പിച്ച് ചെയ്ത ശേഷം അകത്തേക്കു വരാതെ, പുറത്തേക്കു പോയതാണ് രോഹിത്തിനെയും കോലിയെയും കുഴക്കിയത്. ഇതു അവരുടെ പുറത്താവലിലേക്കു നയിക്കുകയും ചെയ്തതായി ബ്രാഡ് ഹോഗ് നിരീക്ഷിച്ചു.

ഇന്ത്യയുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനു ഒരുപാട് ഓപ്ഷനുകളുണ്ടായിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും ഇവയില്‍ ഒന്നിനെതിരേ ശരിക്കും പതറുകയും ചെയ്തുവെന്നും ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി.

റീസ് ടോപ്ലെയും ഡേവിഡ് വില്ലിയുമുള്‍പ്പെട്ട ബൗളിങ് കോമ്പിനേഷന്‍ ഇന്ത്യക്കെതിരേ മികച്ചതായിരുന്നു. ഉയരം കൊണ്ട് ബൗളിങില്‍ ഇരുവര്‍ക്കം വേരിയേഷന്‍ ലഭിച്ചു. വില്ലിയേക്കാള്‍ ഉയരം കൂടിയ ബൗളറാണ് ടോപ്ലെ. പക്ഷെ ബോള്‍ കൂടുതല്‍ സ്വിങ് ചെയ്യിച്ചത് വില്ലിയായിരുന്നുവെന്നും ഹോഗ് വിലയിരുത്തി.

IND vs ZIM: സിംബാബ്‌വെയില്‍ ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്ത്! മൂന്നു പേര്‍

കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരേ ഒമ്പതു വിക്കറ്റുകളാണ് രണ്ടു മല്‍സരങ്ങളില്‍ നിന്നും റീസ് ടോപ്ലെ വീഴത്തിയത്. ആദ്യ മല്‍സരത്തില്‍ വിക്കറ്റൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. എന്നാല്‍ രണ്ടാമങ്കത്തില്‍ ആറു വിക്കറ്റുകളുമായി കരിയര്‍ ബെസ്റ്റ് പ്രകടനം ടോപ്ലെ കാഴ്ചവച്ചു. ഈ മല്‍സരത്തില്‍ ഇംഗ്ലണ്ട് 100 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ടോപ്ലെയ്ക്കു മൂന്നു വിക്കറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ റിഷഭ് പന്തിന്റെ (125*) സെഞ്ച്വറിയും ഹാര്‍ദിക് പാണ്ഡ്യയുടെ (71 റണ്‍സ്, 4വിക്കറ്റ്) ഓള്‍റൗണ്ട് പ്രകടനവും ഇന്ത്യക്കു അഞ്ചു വിക്കറ്റ് വിജയം സമ്മാനിക്കുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, July 21, 2022, 16:23 [IST]
Other articles published on Jul 21, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X