Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: എന്തിന് ഇവരെ കൈവിട്ടു? ടീമുകള്‍ ഇന്നും ഓര്‍ത്ത് നിരാശപ്പെടുന്ന ഓരോ താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ടീമുകള്‍ക്ക് പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. താരലേലത്തിന് മുന്നോടിയായി ചില ടീമുകള്‍ ഒഴിവാക്കിയ താരങ്ങള്‍ പിന്നീട് ഐപിഎല്ലിലെ അതിശക്തരായ താരങ്ങളായി മാറിയപ്പോള്‍ തീര്‍ച്ചയായും ആ ടീമുകള്‍ നിരാശരായിട്ടുണ്ടാവും. നിധീഷ് റാണ, എബി ഡിവില്ലിയേഴ്‌സ്, ആന്‍ഡ്രേ റസല്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെയൊക്കെ ടീമുകള്‍ നിലനിര്‍ത്താതെ ഒഴിവാക്കിയ താരങ്ങളാണ്. ഇത്തരത്തില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ടീമുകള്‍ കൈവിട്ട് കളഞ്ഞതില്‍ ഓര്‍ത്ത് നിരാശപ്പെടുന്ന ഓരോ താരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആന്‍ഡ്രേ ടൈ (സിഎസ്‌കെ)

ആന്‍ഡ്രേ ടൈ (സിഎസ്‌കെ)

ഐപിഎല്ലില്‍ മൂന്ന് തവണ ചാമ്പ്യന്മാരായ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണി നായകനായ സിഎസ്‌കെ തങ്ങളുടെ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താത്ത ടീമുകളിലൊന്നുകൂടിയാണ്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 2018ല്‍ സിഎസ്‌കെ തിരിച്ചെത്തിയപ്പോള്‍ ആന്‍ഡ്രേ ടൈയെ ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്തിയില്ല. ഇതോടെ പഞ്ചാബിലെത്തിയ താരം പര്‍പ്പിള്‍ ക്യാപ് നേടുകയും ചെയ്തു. സിഎസ്‌കെയുടെ തെറ്റായ തീരുമാനമായിരുന്നു അത്.

ഡ്വെയ്ന്‍ ബ്രാവോ (മുംബൈ ഇന്ത്യന്‍സ്)

ഡ്വെയ്ന്‍ ബ്രാവോ (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഡ്വെയ്ന്‍ ബ്രാവോയെ പോകാന്‍ അനുവദിച്ചത് മുംബൈയുടെ എക്കാലത്തെയും തെറ്റായ തീരുമാനം. പിന്നീട് സിഎസ്‌കെയിലെത്തിയ ബ്രാവോ ഓള്‍റൗണ്ട് മികവുകൊണ്ട് ടീമിന്റെ കിരീട നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. 2008-2010വരെയാണ് ബ്രാവോ മുംബൈ ഇന്ത്യന്‍സിനായി കളിച്ചത്. അമ്പാട്ടി റായിഡുവിനെ കൈവിട്ടും മുംബൈയെ സംബന്ധിച്ച് തെറ്റായ തീരുമാനമാണ്.

കെ എല്‍ രാഹുല്‍ (ആര്‍സിബി)

കെ എല്‍ രാഹുല്‍ (ആര്‍സിബി)

വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഏറ്റവും മോശം തീരുമാനം കെ എല്‍ രാഹുലിനെ പോകാന്‍ അനുവദിച്ചതാണ്. 2018 സീസണിന് മുമ്പ് രാഹുലിനെ ഒഴിവാക്കിയ ആര്‍സിബിക്ക് പിഴച്ചു. നിലവില്‍ പഞ്ചാബിന്റെ നായകനായ രാഹുല്‍ കളിച്ച സീസണുകളിലെല്ലാം 500ന് മുകളില്‍ റണ്‍സ് നേടി. 2021 സീസണിലും ഗംഭീര പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്.

ശിഖര്‍ ധവാന്‍ (ഹൈദരാബാദ്)

ശിഖര്‍ ധവാന്‍ (ഹൈദരാബാദ്)

ഓപ്പണര്‍ ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ട് കളഞ്ഞത് ടീമിന്റെ തെറ്റായ തീരുമാനങ്ങളിലൊന്നാണ്. ആറ് വര്‍ഷം ഹൈദരാബാദിനൊപ്പം കളിച്ച ധവാന്‍ ടീമുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നാണ് ടീം വിട്ടത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ധവാന്‍ ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.2021 സീസണില്‍ ഓറഞ്ച് ക്യാപ് നിലവില്‍ ധവാന്റെ തലയിലാണ്.

ക്രിസ് ഗെയ്ല്‍ (കെകെആര്‍)

ക്രിസ് ഗെയ്ല്‍ (കെകെആര്‍)

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ കെകെആറിനൊപ്പം മികച്ച റെക്കോഡുള്ള താരമാണ്. 2010 സീസണില്‍ നിരാശപ്പെടുത്തിയതോടെ കെകെആര്‍ ഗെയ്‌ലിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2011 ല്‍ ആര്‍സിബിയിലെത്തിയ ഗെയ്ല്‍ തുടര്‍ച്ചയായി രണ്ട് സീസണില്‍ ഓറഞ്ച് ക്യാപ് നേടി. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 175 റണ്‍സും ആര്‍സിബിക്കൊപ്പമാണ് ഗെയ്ല്‍ നേടിയത്.

എബി ഡിവില്ലിയേഴ്‌സ് (ഡല്‍ഹി ക്യാപിറ്റല്‍സ്)

എബി ഡിവില്ലിയേഴ്‌സ് (ഡല്‍ഹി ക്യാപിറ്റല്‍സ്)

ഐപിഎല്ലില്‍ പ്രായം തളര്‍ത്താത്ത പോരാളിയാണ് എബി ഡിവില്ലിയേഴ്‌സ്. 2021 സീസണിലും ആര്‍സിബിക്കൊപ്പം തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2008ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലൂടെ ഐപിഎല്ലിലെത്തിയ ഡിവില്ലിയേഴ്‌സിനെ 2011ലാണ് ഡല്‍ഹി കൈവിട്ടത്. ടീമിനെ സംബന്ധിച്ച് ഏറ്റവും മോശം തീരുമാനമാണിത്.

ഷെയ്ന്‍ വാട്‌സണ്‍(രാജസ്ഥാന്‍ റോയല്‍സ്)

ഷെയ്ന്‍ വാട്‌സണ്‍(രാജസ്ഥാന്‍ റോയല്‍സ്)

ഐപിഎല്ലിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഷെയ്ന്‍ വാട്‌സണ്‍. 2008ല്‍ രാജസ്ഥാന്‍ കിരീടം നേടിയപ്പോള്‍ വാട്‌സണിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 2018ല്‍ വിലക്കിന് ശേഷം രാജസ്ഥാന്‍ തിരിച്ചെത്തിയപ്പോള്‍ വാട്‌സണെ നിലനിര്‍ത്താന്‍ തയ്യാറായില്ല. പിന്നീട് സിഎസ്‌കെയിലെത്തിയ താരം സിഎസ്‌കെയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

സാം കറാന്‍ (പഞ്ചാബ് കിങ്‌സ്)

സാം കറാന്‍ (പഞ്ചാബ് കിങ്‌സ്)

മധ്യനിരയില്‍ മികച്ചൊരു ഓള്‍റൗണ്ടറെ കണ്ടെത്താനാവാതെ പഞ്ചാബ് ബുദ്ധിമുട്ടുകയാണ്. കൈയിലിരുന്ന മാണിക്യത്തെ നഷ്ടപ്പെടുത്തിയതോര്‍ത്ത് പഞ്ചാബ് ഇപ്പോള്‍ തീര്‍ച്ചയായും നിരാശപ്പെടുന്നുണ്ടാവും. 2020 സീസണിന് മുന്നോടിയായി പഞ്ചാബ് ഒഴിവാക്കിയ താരത്തെ സിഎസ്‌കെ ടീമിലെത്തിച്ചു. ഇന്ന് സിഎസ്‌കെയുടെ തുറപ്പുചീട്ടാണ് സാം കറാന്‍.

Story first published: Saturday, May 29, 2021, 10:52 [IST]
Other articles published on May 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+