
അംപയര്‍ ഇന്ത്യയെ ജയിപ്പിക്കുന്നു
ലെഗ് സ്റ്റംപിന് പുറത്ത് പോയ പന്തില്‍ ബെഹര്‍ദീനെതിരെ കീപ്പര്‍ ക്യാച്ച് അനുവദിച്ചാണ് അംപയര്‍ വിനീത് കുല്‍ക്കര്‍ണി ഇന്ത്യയെ രണ്ടാം ഏകദിനത്തില്‍ ജയിപ്പിച്ചത്. ഹര്‍ഭന്‍ സിംഗിന്റെ പന്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍ ഈ തീരുമാനം കുല്‍ക്കര്‍ണി സ്വയമേവ എടുത്തതല്ല.

സമ്മര്‍ദ്ദത്തിന്റെ ഫലം
പന്ത് ബാറ്റിന്റെ അരികില്‍ പോലും പോയിരുന്നില്ല എന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. ഇന്ത്യന്‍ ടീമും മാനേജ്‌മെന്റും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു കുല്‍ക്കര്‍ണിയെ. ഈ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് അംപയര്‍ ഔട്ട് വിളിച്ചത്. അതിങ്ങനെ.

അംപയര്‍ വീണുപോയി
മോശം തീരുമാനത്തിന്റെ പേരില്‍ അംപയര്‍ വിനീത് കുല്‍ക്കര്‍ണിക്കെതിരെ ധോണി പരാതിയുമായി രംഗത്തെത്തിയിരുന്നു. ഒരിക്കല്‍ കൂടി ധോണിക്കും ഇന്ത്യന്‍ ടീമിനും എതിരായ തീരുമാനം എടുക്കാന്‍ പറ്റില്ല എന്ന തരത്തിലാണ് വിനീത് കുല്‍ക്കര്‍ണി ആ ഔട്ട് വിധിച്ചത്. ധോണിയും ഹര്‍ബജനും ഒപ്പം ഇന്‍ഡോറിലെ പതിനായിരക്കണക്കായ കാണികളും ഒരുമിച്ച് അപ്പീല്‍ ചെയ്തപ്പോള്‍ ആ സമ്മര്‍ദ്ദത്തില്‍ കുല്‍ക്കര്‍ണി വീണുപോകുകയായിരുന്നു.

പറയാതിരിക്കാനും വയ്യ
ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അംപയര്‍ വിനീത് കുല്‍ക്കര്‍ണിയാണ് ട്വന്റി 20 മത്സരങ്ങളിലും ആദ്യ ഏകദിനത്തിലും ഇന്ത്യയ്ക്ക് വില്ലനായത്. ധരംശാലയിലെ ആദ്യ കളിയില്‍ ജെ പി ഡുമിനിക്കെതിരായ ഉറച്ച ഒരു എല്‍ ബി ഡബ്ല്യു കുല്‍ക്കര്‍ണി നിഷേധിച്ചു. കളി ഡുമിനി ജയിപ്പിക്കുകയും ചെയ്തു.

ധോണി പരസ്യമായി രംഗത്ത്
അംപയറുടെ തീരുമാനമാണ് ഇന്ത്യയെ തോല്‍പിച്ചതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ധോണി പരസ്യമായി രംഗത്തെത്തി. വിനീത് കുല്‍ക്കര്‍ണി, ഷംസുദ്ദീന്‍ എന്നീ രണ്ട് അംപയര്‍മാരാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും പരമ്പരയില്‍ അംപയര്‍മാരായിട്ടുള്ളത്. ഇതില്‍ കുല്‍ക്കര്‍ണിയാണ് ആദ്യ രണ്ട് ഏകദിനത്തിനും നിയമിതനായത്.

ഏകദിനത്തിലും പ്രശ്‌നങ്ങള്‍
ട്വന്റി 20 പരമ്പരയ്ക്ക് ശേഷമുള്ള ആദ്യ ഏകദിനത്തിലും വിനീത് കുല്‍ക്കര്‍ണിക്കെതിരെ പരാതി ഉയര്‍ന്നു. ശിഖര്‍ ധവാനെതിരെ എല്‍ ബി ഡബ്ല്യു വിധിച്ചതാണ് ഇന്ത്യന്‍ ടീമിനെ ചൊടിപ്പിച്ചത്.

എന്നാലും ഇങ്ങനെ പറയാമോ
ഐ സി സിക്കെതിരെ പരാതി നല്‍കിയതില്‍ തെറ്റില്ലെങ്കിലും അംപയര്‍ക്കെതിരെ പരസ്യമായി അഭിപ്രായം പറഞ്ഞത് തീരെ ശരിയായില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ അംപയര്‍ സമ്മര്‍ദ്ദത്തിലാകുകയും ആതിഥേയ ടീമിന് അനുകൂലമായി വിധിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയെ കണ്ട് പഠിക്കണം
അംപയറുടെ തീരുമാനം 100 ശതമാനം തെറ്റായിട്ടും അതിനെതിരെ എന്തെങ്കിലും പറയാനോ പരാതി നല്‍കാനോ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് തുനിഞ്ഞില്ല. കളി തോറ്റിട്ടും അവര്‍ പ്രതികരിച്ച രീതി ഇന്ത്യ കണ്ടുപഠിക്കേണ്ടതാണ്.

ആരെങ്കിലും ചെയ്യുമോ
ഏകദിനങ്ങള്‍ക്ക് രണ്ടേ രണ്ട് അംപയര്‍മാരാണ് ഐ സി സി രാജ്യാന്തര പാനലില്‍ ഇന്ത്യയില്‍ നിന്നുള്ളത്. അവരില്‍ ഒരാളാണ് കുല്‍ക്കര്‍ണി. മറ്റേയാള്‍ ഷംസുദ്ദീനും. സ്വന്തം രാജ്യത്ത് നിന്നുള്ള അംപയര്‍മാരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന രീതിയില്‍ ഏതെങ്കിലും രാജ്യങ്ങള്‍ പ്രതികരിക്കുമോ. ഇന്ത്യയല്ലാതെ.

ഡി ആര്‍ സ് വേണ്ട താനും
അംപയറുടെ തീരുമാനം റിവ്യൂ ചെയ്യാനുള്ള ഡി ആര്‍ എസിനെതിരെ ശക്തമായി നില കൊള്ളുന്ന ബോര്‍ഡാണ് ബി സി സി ഐ. എന്നിട്ട് ഇന്ത്യ തന്നെ സ്വന്തം രാജ്യത്ത് നിന്നുള്ള അംപയറെ പോലും ചോദ്യം ചെയ്യുന്നു എന്നത് പരിഹാസ്യമാണ്.

ഇത് ശരിയായ തന്ത്രമല്ല
സ്വന്തം രാജ്യത്ത് നിന്നുള്ള അംപയറെ പരാതി നല്‍കി സമ്മര്‍ദ്ദത്തിലാക്കി അനുകൂല തീരുമാനങ്ങള്‍ എടുപ്പിക്കുന്നത് ശരിയായ തന്ത്രമല്ല കുതന്ത്രമാണ് എന്ന് മുന്‍ രാജ്യാന്തര ക്രിക്കറ്റ് അംപയര്‍ ഡോ. കെ എന്‍ രാഘവന്‍ മനോരനമയില്‍ എഴുതിയ കോളത്തില്‍ പറയുന്നു.


Click it and Unblock the Notifications











