വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ലങ്കന്‍ താരങ്ങള്‍ എവിടെ? ഒരാള്‍ പോലുമില്ല! വ്യത്യസ്ത അഭിപ്രായവുമായി ജയവര്‍ധനെ, സങ്കക്കാര

ലങ്കയുടെ ഒരു താരം പോലും ലേലത്തില്‍ ടീമിലെത്തിയിരുന്നില്ല

ഐപിഎല്ലിന്റെ ഈ സീസണില്‍ ശ്രീലങ്കയുടെ ഒരു താരത്തിനു പോലും അവസരം ലഭിച്ചിരുന്നില്ല. ലങ്കയില്‍ ചില കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒരാളെപ്പോലും ആരും വാങ്ങിയിരുന്നില്ല. ഇതേക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസങ്ങളായ മഹേല ജയവര്‍ധനെയും കുമാര്‍ സങ്കക്കാരയും. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ കോച്ചാണ് ജയവര്‍ധനെയെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയരക്ടറാണ് സങ്കക്കാര.

1

ലങ്കന്‍ താരങ്ങള്‍ക്കു ലേലത്തില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ജയവര്‍ധനെയും സങ്കക്കാരയും പറഞ്ഞിരിക്കുന്നത്. ശ്രീലങ്കയിലും ലങ്കന്‍ പ്രീമിയര്‍ ലീഗിലും മികച്ച കളിക്കാരുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ടൂറിങ് പ്രോഗ്രാമിനെക്കുറിച്ച് അവ്യക്തതയുള്ളതാണ് പ്രശ്‌നം. ഇതു കാരണം ലങ്കന്‍ താരങ്ങളെ ഐപിഎല്ലില്‍ എത്ര കാലം ലഭിക്കുമെന്നറിയില്ല.

ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ താരങ്ങള്‍ക്കു പിന്‍മാറേണ്ടി വന്നേക്കുമെന്നും സങ്കക്കാര അഭിപ്രായപ്പെട്ടു. ലങ്കന്‍ താരങ്ങളുടെ ഈ അവ്യക്തത കാരണമാവാം ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം കാണിക്കാതിരിക്കാന്‍ കാരണം. അല്ലാതെ ലങ്കന്‍ താരങ്ങള്‍ക്കു കഴിവില്ലാത്തതു കൊണ്ടല്ല ആരും വാങ്ങാന്‍ തയ്യാറാവാതിരുന്നതെന്നും സങ്കക്കാര വിശദമാക്കി.

അതേസമയം, ജയവര്‍ധനെ ഈ അഭിപ്രായത്തോടു യോജിക്കുന്നില്ല. ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്കു ആവശ്യമുള്ള തരത്തിലുള്ള ശ്രീലങ്കന്‍ താരങ്ങള്‍ ഇല്ലായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലങ്കന്‍ താരങ്ങള്‍ ആരും തന്നെ ലേലത്തില്‍ വില്‍ക്കപ്പെട്ടില്ലെന്നത് നിരാശാജനകവും വേദനയുണ്ടാക്കുന്നതുമാണ്. ചിലരൊക്കെ ലേലത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരായിരുന്ന. പക്ഷെ ഐപിഎല്ലില്‍ അവസരം ലഭിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

20ഓളം വിദേശ താരങ്ങളെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്കു ആവശ്യമുള്ളൂ. വിദേശ താരങ്ങളില്‍ കൂടുതലും ഫാസ്റ്റ് ബൗളര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയുമാണ് ഫ്രാഞ്ചൈസികള്‍ക്കു ആവശ്യം. ശ്രീലങ്ക ഇക്കാര്യത്തില്‍ അല്‍പ്പം പിറകിലാണെന്നും ജയവര്‍ധനെ വ്യക്തമാക്കി.

Story first published: Saturday, February 20, 2021, 23:51 [IST]
Other articles published on Feb 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X