IND vs AUS: എന്തുകൊണ്ട് ഇന്ത്യയുടെ ഇത്രയും പേര്‍ക്ക് പരിക്ക്? കാരണമറിയണം- ഗില്ലിയുടെ ഉപദേശം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിക്കേറ്റു വീഴുന്നതിന്റെ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റ് മുതല്‍ പരിക്കുകളുടെ ഘോഷയാത്രയാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കെല്ലാം പരിക്കേറ്റിരുന്നു.

ഇപ്പോള്‍ ബ്രിസ്ബണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ അനുഭവസമ്പത്ത് ഇല്ലാത്ത യുവ ബൗളിങ് നിരയെ ഇന്ത്യക്കു പരീക്ഷിക്കേണ്ടി വന്നിരുന്നു.

ഗൗരവമായി പരിശോധിക്കണം

ഗൗരവമായി പരിശോധിക്കണം

ഈ പര്യടനത്തില്‍ ഇന്ത്യ നേരിട്ട പ്രതികൂല സാഹചര്യങ്ങള്‍ അസാധാരണമാണെന്നു ഗില്‍ക്രിസ്റ്റ് ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്രയുമധികം പേര്‍ക്ക് പരിക്കേറ്റത് എന്നതിനെക്കുറിച്ച് ഇന്ത്യ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിലര്‍ക്കു പരിക്കേറ്റത് ഓസീസ് പേസ് ബൗളിങ് ആക്രമണത്തെ തുടര്‍ന്നായിരുന്നു. പക്ഷെ മറ്റു ചിലരുടേത് അങ്ങനെയുള്ളതല്ല. എന്തുകൊണ്ടാണ് അവ സംഭവിച്ചതെന്നും അതു തങ്ങളുടെ നിയന്ത്രണത്തിന് അകത്തോ, പുറത്തോ ഉള്ളതാണോയെന്നും ഇന്ത്യ പരിശോധിക്കണമെന്നും ഗില്ലി നിര്‍ദേശിച്ചു.

ഇന്ത്യയെ അഭിനന്ദിച്ചു

ഇന്ത്യയെ അഭിനന്ദിച്ചു

ഇത്രയുമേറെ താരങ്ങള്‍ക്കു പരിക്കേറ്റിട്ടും ഇന്ത്യന്‍ ടീം കാണിക്കുന്ന പോരാട്ടവീര്യം പ്രശംസനീയമാണെന്നു ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. സ്ഥിരം താരങ്ങളില്‍ പലരും ഇല്ലാതിരുന്നിട്ടും പകരക്കാരെ വച്ച് ഇന്ത്യന്‍ വീറോടെയാണ് പൊരിതയതെന്നും അദ്ദേഹം പുകഴ്ത്തി.

ഇന്ത്യന്‍ ടീമിന്റെ ചടുലതയെയും പോരാട്ടത്തില്‍ തുടരാനുള്ള സന്നദ്ധതയെയും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ഗില്ലി വ്യക്തമാക്കി. അഡ്‌ലെയ്ഡിലെ ആദ്യടെസ്റ്റില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യ പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയത്. മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം കൊയ്ത ഇന്ത്യ സിഡ്‌നിയിലെ മൂന്നാം ടെസ്റ്റില്‍ സമനില പൊരുതി നേടുകയും ചെയ്തിരുന്നു.

മറ്റു ടീമുകള്‍ക്കൊന്നുമായിട്ടില്ല

മറ്റു ടീമുകള്‍ക്കൊന്നുമായിട്ടില്ല

നിരവധി മികച്ച ടീമുകള്‍ നേരത്തേ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയിട്ടുണ്ട്. അവര്‍ക്കൊന്നും ടെസ്റ്റ് പരമ്പരയില്‍ പിടിച്ചുനില്‍ക്കാനായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ അടങ്ങാത്ത പോരാട്ടവീര്യം എടുത്തുപറയേണ്ടത് തന്നെയാണ്. തോല്‍ക്കാന്‍ മനസ്സിലാതെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഇപ്പോള്‍ കളിക്കുന്നത്.

ഗാബ ടെസ്റ്റിലും ഇന്ത്യ നല്ല പ്രകടനമാണ് നടത്തുന്നത്. ഈ പരമ്പര അവര്‍ക്കു നേടാന്‍ കഴിയുമെന്നത് അതിശയിപ്പിക്കുന്ന കാര്യമാണെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

ടെസ്റ്റ് പരമ്പര 1-1ന് സമനിലയില്‍ പിരിഞ്ഞാലും നിലവിലെ ജേതാക്കളെന്ന നിലയില്‍ ഇന്ത്യക്കു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ കഴിയും. 2018-19ലെ കഴിഞ്ഞ പരമ്പര 2-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, January 16, 2021, 13:45 [IST]
Other articles published on Jan 16, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X