Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് ധോണി രാജിവെക്കണം?

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയോട് ആവശ്യപ്പെടുന്ന പ്രശ്‌നമില്ലെന്ന് ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍. എന്തിനാണ് ഞാന്‍ ധോണിയോട് രാജിവെക്കാന്‍ ആവശ്യപ്പെടേണ്ടത് - ശ്രീനിവാസന്‍ റിപ്പോര്‍ട്ടര്‍മാരോട് ക്ഷുഭിതനായി ചോദിച്ചു. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടതല്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീനിവാസന്‍.

ചെന്നൈ സിമന്റ്‌സില്‍ ധോണിയുടെ റോള്‍ എന്താണെന്ന ചോദ്യത്തിന് ശ്രീനിവാസന്‍ മറുപടി പറയാന്‍ വിസമ്മതിച്ചു. എന്തിനാണ് ഞാനത് നിങ്ങളോട് പറയുന്നത് എന്ന മറുചോദ്യമായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീനിവാസന്റെ പ്രതികരണം. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയാനില്ല എന്ന് പറഞ്ഞ് മറ്റ് ചോദ്യങ്ങളില്‍ നിന്നും ശ്രീനിവാസന്‍ തടിയൂരി.

dhoni-

ഐ സി സിയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ചെന്നൈയിലെത്തിയതായിരുന്നു എന്‍ ശ്രീനിവാസന്‍. ഐ പി എല്‍ ഒത്തുകളി സംബന്ധിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശ്രീനിവാസനും അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കനത്ത സമ്മര്‍ദ്ദത്തിലാണ്. ചെന്നൈ ടീമിനെ വിലക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അഭിപ്രായം പറഞ്ഞിരുന്നു.

തിങ്കഴാഴ്ച കേസ് പരിഗണിച്ചപ്പോഴും സുപ്രീം കോടതി ബി സി സി ഐയെ വെറുതെ വിട്ടില്ല. ഐ പി എല്‍ കോഴക്കേസ് അന്വേഷിക്കാന്‍ എന്തുകൊണ്ട് കമ്മീഷനെ വെച്ചില്ല എന്ന് കോടതി ചോദിച്ചു. ശ്രീനിവാസന്‍ അധ്യക്ഷനായിരിക്കേ ബി സി സി ഐ നിയോഗിച്ച രണ്ടംഗ സമിതി കേസ് അന്വേഷിച്ച് ഗുരുനാഥ് മെയ്യപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ബി സി സി ഐ മലയാളി താരം ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്.

Story first published: Monday, December 1, 2014, 16:44 [IST]
Other articles published on Dec 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+