Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് പകരം വെക്കാനാളില്ല, വിരമിക്കേണ്ടെന്ന് ഗാരി കിര്‍സ്റ്റണ്‍

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പിന്തുണയുമായി മുന്‍ കോച്ച് ഗാരി കിര്‍സ്റ്റണ്‍ രംഗത്തെത്തി. എന്തിന് ധോണി വിരമിക്കണം എന്നാണ് കിര്‍സ്റ്റണ്‍ വിമര്‍ശകരോട് ചോദിക്കുന്നത്. ധോണിക്ക് പകരം വയ്ക്കാന്‍ പറ്റുന്ന ഒരു താരമില്ല എന്നും ടീം ഇന്ത്യയുടെ ഏറ്റവും വിജയിച്ച കോച്ചായ ഗാരി കിര്‍സ്റ്റണ്‍ പറയുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കിര്‍സ്റ്റണായിരുന്നു കോച്ച്.

ധോണി ഇന്‍ഡോറില്‍ കളിച്ച ഇന്നിംഗ്‌സ് മഹത്തരമായിരുന്നു എന്ന് പറഞ്ഞ കിര്‍സ്റ്റണ്‍ ഇതൊന്നും ആരും കാണുന്നില്ല എന്നും അത്ഭുതപ്പെട്ടു. വിമര്‍ശകര്‍ ധോണിയോട് അല്‍പംകൂടി മാന്യത കാണിക്കണമെന്നാണ് കിര്‍സ്റ്റണ് പറയാനുളള്. ധോണിയെ നീക്കണമെന്ന് പറയുന്നവരുടെ ആവശ്യം എന്താണെന്ന് വ്യക്തമാകുന്നില്ല. ധോണി തന്നെ നായകനായി തുടരണമെന്നാണ് തന്റെ അഭിപ്രായം.

garykirsten

ഒരു സ്വകാര്യ പരിപാടിക്കായി ഇന്ത്യയിലെത്തിയതായിരുന്നു ഗാരി കിര്‍സ്റ്റണ്‍. ഗാരി കിര്‍സ്റ്റണ്‍ വീണ്ടും ഇന്ത്യയുടെ കോച്ചാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാരി കിര്‍സ്റ്റണ്‍ തന്നെയാണ് ബി സി സി ഐ ഇത് സംബന്ധിച്ചതന്നെ ബന്ധപ്പെട്ട കാര്യം പറഞ്ഞത്. ന47 കാരനായ ഗാരി കിര്‍സ്റ്റണ്‍ ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കോച്ചാണ്. 2011 ല്‍ ഇന്ത്യ വിട്ട കിര്‍സ്റ്റണ്‍ പിന്നീട് കുറച്ചുകാലം ദക്ഷിണാഫ്രിക്കയുടെ കോച്ചായിരുന്നു. 2008 മുതല്‍ 2011 വരെയാണ് ഗാരി കിര്‍സ്റ്റണ്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നത്.

Story first published: Saturday, October 17, 2015, 17:06 [IST]
Other articles published on Oct 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+