അര്‍ജുന്റെ കളി ഇതുവരെ നേരിട്ടു കണ്ടിട്ടില്ല! അതിനൊരു കാരണമുണ്ട്- വെളിപ്പെടുത്തി സച്ചിന്‍

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായതിനാല്‍ തന്നെ പ്രതീക്ഷകളുടെ അമിതഭാരം കാരണം സമ്മര്‍ദ്ദം നേരിടുന്നയാളാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സച്ചിനോളമെത്താന്‍ അര്‍ജുന് ഒരിക്കും സാധിക്കില്ലെന്നുറപ്പാണ്. 22കാരനായ അര്‍ജുന്‍ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. സീം ബൗളിങ് ഓള്‍റൗണ്ടറര്‍ കൂടിയായ ജൂനിയര്‍ സച്ചിന് പക്ഷെ ഇതുവരെ എടുത്തു പറയത്തക്ക പ്രകടനമൊന്നും കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ചില മോശമല്ലാത്ത പ്രകടനങ്ങള്‍ മാത്രമേ താരത്തിനു ചൂണ്ടിക്കാണിക്കാനുള്ളൂ.

ഐപിഎല്ലിന്റ വരാനിരിക്കുന്ന സീസണില്‍ സച്ചിന്‍ മുഖ്യ ഉപദേഷ്ടാവായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒരിക്കല്‍ക്കൂടി അര്‍ജുന്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലും താരം മുംബൈ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ല. മാത്രമല്ല സീസണിന്റെ പകുതിയില്‍ വച്ച് പരിക്കു കാരണം പിന്‍മാറേണ്ടി വരികയും ചെയ്തു. ഇത്തവണത്തെ മെഗാ ലേലത്തില്‍ അര്‍ജുനെ മുംബൈ ഒരിക്കല്‍ക്കൂടി വാങ്ങിക്കുകയായിരുന്നു. അതിനിടെ അര്‍ജുന്റെ കളി ഇതുവരെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. ഗ്രഹാം ബെന്‍സിങറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐപിഎല്ലിന്റ വരാനിരിക്കുന്ന സീസണില്‍ സച്ചിന്‍ മുഖ്യ ഉപദേഷ്ടാവായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒരിക്കല്‍ക്കൂടി അര്‍ജുന്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലും താരം മുംബൈ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ല. മാത്രമല്ല സീസണിന്റെ പകുതിയില്‍ വച്ച് പരിക്കു കാരണം പിന്‍മാറേണ്ടി വരികയും ചെയ്തു. ഇത്തവണത്തെ മെഗാ ലേലത്തില്‍ അര്‍ജുനെ മുംബൈ ഒരിക്കല്‍ക്കൂടി വാങ്ങിക്കുകയായിരുന്നു. അതിനിടെ അര്‍ജുന്റെ കളി ഇതുവരെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. ഗ്രഹാം ബെന്‍സിങറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മക്കള്‍ കളിക്കുന്നത് കാണുമ്പോള്‍ അച്ഛനും അമ്മയ്ക്കുമെല്ലാം വലിയ സമ്മര്‍ദ്ദമാണുണ്ടാവുക. അതുകൊണ്ടു തന്നെയാണ് അര്‍ജുന്റെ കളി കാണാന്‍ ഞാന്‍ പോവാത്തത്. ഇതുവരെ അവന്റെ കളി ഞാന്‍ നേരില്‍ കണ്ടിട്ടില്ല. ക്രിക്കറ്റിനെ സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യം അര്‍ജുന് ലഭിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ മാറിപ്പോവാതിരിക്കുന്നതിനും വേണ്ടിയാണ് ഞാന്‍ കളി കാണാന്‍ പോവാത്തത്. അവന്‍ ഗെയിമില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സച്ചിന്‍ വിശദമാക്കി.

ഞാനും ഇങ്ങനെ തന്നെയായിരുന്നു. എന്റെ കളി മറ്റാരെങ്കിലും കാണുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. ഞാന്‍ അര്‍ജുന്റെ മല്‍സരം ഇനി കാണാന്‍ പോയാലും എവിടെയെങ്കിലും പോയി ആരും കാണാതെ മറഞ്ഞിരിക്കും. ഞാന്‍ ഇവിടെ വന്നിട്ടുണ്ടെന്ന് അവന്‍ അറിയില്ല. അവന്‍ മാത്രമല്ല അവന്റെ കോച്ച്, ടീമംഗളോ ആരും തന്നെ അറിയില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശദമാക്കി.

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ 20 ലക്ഷം രൂപയായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അടിസ്ഥാന വില. പക്ഷെ മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ ഗുജറാത്ത് ടൈറ്റന്‍സും താരത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇതോടെ മുംബൈ 30 ലക്ഷം നല്‍കി അര്‍ജുനെ വാങ്ങിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈ ടീമിനെപ്പം താരമുണ്ട്. ടീമിന്റെ ഭാഗമായിരുന്നില്ലെങ്കിലും നെറ്റ് ബൗളറായി അര്‍ജുനെ പലപ്പോഴും കാണാമായിരുന്നു.

കഴിഞ്ഞ വര്‍ഷമണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ സീനിയര്‍ ടീമിലെത്തിയത്. സയ്ദ് മുഷ്താക് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലൂടെയായിരുന്നു ഇത്. ഹരിയാനയ്‌ക്കെതിരായ മല്‍സരത്തിലൂടെ അര്‍ജുന്‍ അരങ്ങേറുകയും ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ മൂന്നോവര്‍ ബൗള്‍ ചെയ്ത താരം 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. പിന്നീട് പുതുച്ചേരിക്കെതിരായ ഒരു മല്‍സരത്തില്‍ക്കൂടി അര്‍ജുന്‍ കളിച്ചു. അതില്‍ മുംബൈ തോല്‍ക്കുകയും ചെയ്തു. 11ാമനായി ബാറ്റ് ചെയ്ത താരം മൂന്നു റണ്‍സ് മാത്രമാണ് നേടിയത്. നാലോവറില്‍ 33 റണ്‍സിന് ഒരു വിക്കറ്റും അര്‍ജുന് ലഭിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, February 17, 2022, 18:40 [IST]
Other articles published on Feb 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X