ദ്രാവിഡിന് പകരക്കാരന്‍ രോഹിത് ശര്‍മയോ, കോലി ഇതെന്ത് ഭാവിച്ചാണ്?
പത്ത് പതിനാറ് വര്‍ഷത്തോളം ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡായിരുന്നു. മറ്റൊരു മൂന്നാം നമ്പറുകാരനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ക്യാപ്റ്റന്മാര്‍ക്ക് പറ്റാതിരുന്ന കാലം. വി വി എസ് ലക്ഷ്മണ്‍ മിന്നും ഫോമില്‍ കളിക്കുന്ന കാലത്തും മൂന്നാം വണ്‍ഡൗണ്‍ പൊസിഷന്‍ രാഹുല്‍ ദ്രാവിഡിന്റെ പക്കല്‍ ഭദ്രമായിരുന്നു. ആ ക്ലാസും ടെക്‌നിക്കല്‍ പെര്‍ഫെക്ഷനും തന്നെ കാരണം.
എന്നാല്‍ ദ്രാവിഡ് വിരമിച്ചതോടെ മൂന്നാം നമ്പര്‍ ഒരു ചോദ്യചിഹ്നമായി. ചേതേശ്വര്‍ പൂജാരയാണ് പുതിയ ദ്രാവിഡ് എന്ന പേര് കേള്‍പ്പിച്ച് കളിച്ചുപോന്നത്. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളും മോശം ഫോമും പൂജാരയ്ക്ക് വിനയായി. കെ എല്‍ രാഹുല്‍, രഹാനെ തുടങ്ങിയ യുവതാരങ്ങളും കോലി തന്നെയും മൂന്നാം നമ്പറില്‍ കളിക്കാന്‍ കെല്‍പുള്ളവരാണ്. എന്നാല്‍ ഇവരാരുമല്ല, രോഹിത് ശര്‍മയാണ് മൂന്നാം നമ്പറില്‍ കോലിയുടെ ചോയിസ്. എന്താവും കാരണം?

ക്ലാസി, എലഗന്റ്, അഗ്രസീവ്
കോലിയെപ്പോലെ തന്നെ അഗ്രസീവ് ആണ് രോഹിത് ശര്‍മ. കോലിയുടെ അത്ര ടെക്‌നിക്കലി സൗണ്ട് അല്ലെങ്കിലും കുറച്ചുകൂടി സ്‌റ്റൈലിഷ് ആണ് രോഹിത്. മൂന്നാം നമ്പറില്‍ രോഹിതിനെ പരിഗണിക്കാനുള്ള പ്രധാന കാരണം അഗ്രഷന്‍ തന്നെ. ബാറ്റിങില്‍ ഓസീസ് ടീമിന്റെ അഗ്രഷനാണ് കോലിയുടെ സ്വപ്നം.

ടോപ് ഓര്‍ഡറില്‍ ഇഷ്ടം പോലെ
ടെസ്റ്റില്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ അല്ലെങ്കിലും ഏകദിനത്തിലും ട്വന്റി 20യിലും ഇഷ്ടം പോലെ ടോപ് ഓര്‍ഡറില്‍ കളിച്ചിട്ടുണ്ട് രോഹിത്. പുതിയ പന്ത് നേരിടുക എന്നത് രോഹിതിന് ഒരു വെല്ലുവിളിയാകില്ല എന്ന് സാരം.

വേണ്ടത് ഒരു സേവാഗിനെ
മൂന്നാം നമ്പറില്‍ ഒരു ദ്രാവിഡിനെയല്ല സേവാഗിനെയാണ് ഇന്ത്യ ഇപ്പോള്‍ നോക്കുന്നത്. സേവാഗ് ചെയ്ത പോലെ എടുപിടി എന്ന് റണ്‍സടിച്ച് എതിരാളികളെ പരിഭ്രാന്തരാക്കണം. അതിന് കെല്‍പുള്ള താരമാണ് രോഹിത്. അനായാസമായി കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണ് രോഹിതിനെ വ്യത്യസ്തനാക്കുന്നത്.

അവസരം കിട്ടിയില്ല
വെറും 11 ടെസ്റ്റുകള്‍ മാത്രം കളിച്ച രോഹിത് ശര്‍മയുടെ സഹായത്തിന് ഇപ്പോള്‍ ക്യാപ്റ്റന്‍ കോലിയുണ്ട്. പല കളികള്‍ പല പൊസിഷനില്‍ കളിക്കേണ്ടി വന്നതാണ് രോഹിതിന് പ്രശ്‌നമായത് എന്ന് കോലി തിരിച്ചറിയുന്നു. മൂന്നാം നമ്പര്‍ എന്ന ഉത്തരവാദിത്തം കോലി ഏല്‍പിക്കുമ്പോള്‍ രോഹിത് പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കാം.

കോലി നാലാം നമ്പറില്‍
സച്ചിന്‍ തെണ്ടുല്‍ക്കര്‍ അലങ്കരിച്ചിരുന്ന നാലാം നമ്പറാണ് ടെസ്റ്റില്‍ കോലിയുടെ ഇഷ്ട പൊസിഷന്‍. അല്ലെങ്കില്‍ മൂന്നാം നമ്പറിന് പറ്റിയ ശൈലിയാണ് കോലിക്ക്. മറ്റൊരു സോളിഡ് ബാറ്റ്‌സ്മാനായ രഹാനെയെ കോലി ലോവര്‍ മിഡില്‍ ഓര്‍ഡറിലാണ് പ്രതിഷ്ഠിക്കുന്നത്.

വിദഗ്ധര്‍ പറയുന്നു
മുംബൈയുടെ ബാറ്റ്‌സ്മാനാണ് രോഹിത്. ഐ പി എല്ലില്‍ മുംബൈ ടീമിന്റെ ക്യാപ്റ്റനും. സ്വാഭിവകമായും രോഹിത് വേണ്ടി സംസാരിക്കാന്‍ കിരണ്‍ മോറെയെയും പ്രവീണ്‍ ആംറെയും പോലുള്ള മുന്‍നിര താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ശ്രീലങ്കയില്‍ രോഹിതിനെ കാണാം
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ കോലി രോഹിത് ശര്‍മയെ മൂന്നാം നമ്പറില്‍ ഇറക്കും. ലങ്കന്‍ പര്യടനത്തിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ബാക്കിയെല്ലാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications