വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയില്‍ എന്തുകൊണ്ട് റിഷഭ് പന്ത് ഫ്‌ളോപ്പായി? കാരണക്കാരന്‍ ധോണി! - മുന്‍ സെലക്ടര്‍

കെഎല്‍ രാഹുലാണ് ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീം വിക്കറ്റ് കീപ്പര്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു വലിയ പ്രതീക്ഷകളോടെയെത്തിയ താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്നായിരുന്നു താരം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എല്ലാവരുടെയും പ്രതീക്ഷകള്‍ പോലെ തന്നെ പന്ത് മികച്ച രീതിയില്‍ അന്താരാഷ്ട്ര കരിയര്‍ തുടങ്ങിയെങ്കിലും പിന്നീട് നിരാശപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമില്‍ പന്തിനു വിക്കറ്റ് കീപ്പര്‍ സ്ഥാനവും നഷ്ടമായിക്കഴിഞ്ഞു. കെഎല്‍ രാഹുലാണ് ഈ റോളിനു പുതിയ അവകാശി.

എവിടെയായിരിക്കാം പന്തിന് പിഴച്ചത്? എന്തു കൊണ്ടായിരിക്കാം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി നടത്തുന്ന പ്രകടനം അദ്ദേഹത്തിന് ഇന്ത്യന്‍ കുപ്പായത്തില്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്. ഇതിന്റെ കാരണം വിശദീകരിക്കുകയാണ് മുന്‍ ചീഫ് സെലക്ടറായ എംഎസ്‌കെ പ്രസാദ്.

കാരണക്കാരന്‍ എംഎസ് ധോണി

കാരണക്കാരന്‍ എംഎസ് ധോണി

പന്ത് ഫ്‌ളോപ്പാവാനുള്ള യഥാര്‍ഥ കാരണക്കാരന്‍ ധോണി തന്നെയാണെന്നു പ്രസാദ് അഭിപ്രായപ്പെട്ടു. തന്റെ ആരാധനാ പാത്രം കൂടിയായ ധോണിയെ പലപ്പോഴും അനുകരിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചതായി പ്രസാദ് ചൂണ്ടിക്കാട്ടി.
ഓരോ തവണ റിഷഭ് പന്ത് ഇന്ത്യക്കായി കളിക്കാനിറങ്ങുമ്പോഴും താരതമ്യം ചെയ്യപ്പെട്ടത് ധോണിയോടായിരുന്നു. അദ്ദേഹത്തിന്റെ അതേ നിലവാരത്തില്‍ പന്തും കളിക്കണമെന്ന് ആരാധകരും ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്തു. ഈ അമിത പ്രതീക്ഷയുടെ സമ്മര്‍ദ്ദം പിന്നീട് പന്തിനെയും പിടികൂടി. ഇതില്‍ നിന്നും പുറത്തു കടക്കണമെന്ന് പല തവണ താരത്തോടു ഞങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി മുന്‍ സെലക്ടര്‍ വിശദമാക്കി.

പന്തും താരതമ്യം ചെയ്തു തുടങ്ങി

പന്തും താരതമ്യം ചെയ്തു തുടങ്ങി

ആളുകളുടെ ഈ താരതമ്യം കാരണം പന്തും തന്നെ ധോണിയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങി. പക്ഷെ എല്ലായ്‌പ്പോഴും ധോണിയുടെ നിഴല്‍ മാത്രമായിരുന്നു അദ്ദേഹം. ധോണിയാവണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് പന്ത് അദ്ദേഹത്തിന്റെ ശൈലി അനുകരിക്കാനും തുടങ്ങി. ധോണിയുടെ പല രീതികളും പന്തും പിന്തുടര്‍ന്നു. നിങ്ങള്‍ക്കു അദ്ദേഹത്തിന്റെ പ്രകടനം പരിശോധിച്ചാല്‍ ഇതു ബോധ്യമാവുമെന്നും പ്രസാദ് വ്യക്തമാക്കി.
ധോണിയെ അനുകരിക്കാനുള്ള ഈ ശ്രമത്തോടെ പന്തിന് സ്വന്തം ശൈലി പുറത്തെടുക്കാനായില്ലെന്നും ഇതാണ് ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിയാത്തതിന്റെ കാരണമെന്നും മുന്‍ സെലക്ടര്‍ പറയുന്നു.

പന്തിന്റെ തുടക്കം

പന്തിന്റെ തുടക്കം

ഇന്ത്യക്കു വേണ്ടി പന്തിന്റെ തുടക്കം മികച്ചതായിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരം ആരാധകര്‍ക്കു പ്രിയങ്കരനായി മാറി. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ രണ്ടു ഫിഫ്റ്റികള്‍ കൂടി നേടിയതോടെ ധോണിയുടെ പകരക്കാരന്‍ പന്ത് തന്നെയെന്നുപ എല്ലാവരും ഉറപ്പിച്ചു.
എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ലോകകപ്പിനു ശേഷം ധോണി നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നും വിട്ടുനിന്നപ്പോള്‍ പന്തിന് ഇന്ത്യ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയെങ്കിലും ഇവയൊന്നും മുതലെടുക്കാന്‍ താരത്തിനായില്ല. ടെസ്റ്റിലും പന്തിനു പകരം വൃധിമാന്‍ സാഹയെ ഇന്ത്യ ഇറക്കി. ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് പന്ത് അവസാനമായി കളിച്ചത്. ഇവയിലും മികച്ച പ്രകടനം നടത്താന്‍ വിക്കറ്റ് കീപ്പര്‍ക്കായില്ല.

Story first published: Wednesday, September 9, 2020, 11:27 [IST]
Other articles published on Sep 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X