വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശാസ്ത്രി കസേര കാത്തത് എങ്ങനെ? കാരണങ്ങളുണ്ട്... രണ്ടെണ്ണത്തില്‍ എല്ലാവരെയും കടത്തിവെട്ടി

ആറു പേരാണ് കോച്ചാവാന്‍ രംഗത്തുണ്ടായിരുന്നത്

ദില്ലി: വലിയ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം നിലനിര്‍ത്തിയത്. ആറു പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്നെ ശാസ്ത്രിക്കായിരുന്നു മുന്‍തൂക്കമെന്നു സൂചനകളുണ്ടായിരുന്നു. ഇതു ശരി വച്ചു കൊണ്ടാണ് കപില്‍ ദേവിന്റെ കീഴിലുള്ള ഉപദേശക സമിതി ശാസ്ത്രിയെ തന്നെ ഒരിക്കല്‍ക്കൂടി തിരഞ്ഞെടുത്തത്. 2021ല്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് വരെയായിരിക്കും ശാസ്ത്രിയുടെ കാലാവധി.

കോച്ചാവാന്‍ അപേക്ഷ നല്‍കിയ ആറു പേരില്‍ നിന്നും ശാസ്ത്രിയെ ഒന്നാമനായി തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. അതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കപിലും സംഘവും.

റേറ്റിങ് സിസ്റ്റം

റേറ്റിങ് സിസ്റ്റം

അഞ്ചു ഘടകങ്ങളുള്‍പ്പെട്ട റേറ്റിങ് സിസ്റ്റത്തിലൂടെയാണ് ശാസ്ത്രിയെ കോച്ചായി തിരഞ്ഞെടുത്തതെന്നു കപില്‍ വ്യക്തമാക്കി. കോച്ചിങ് ഫിലോസഫി, കോച്ചിങിലെ അനുഭവസമ്പത്ത്, കോച്ചിങിലെ നേട്ടങ്ങള്‍, ആശയവിനിമയം, ആധുനിക കോച്ചിങ് രീതികളെക്കുറിച്ചുള്ള അറിവ് എന്നിങ്ങനെ അഞ്ചു ഘടകങ്ങളാണ് പരിഗണിച്ചത്. ഇവയില്‍ ഓരോന്നിലും ലഭിച്ച മാര്‍ക്കില്‍ ശാസ്ത്രിയാണ് ഒന്നാമതെത്തിയതെന്നും കപില്‍ പറയുന്നു.

ഹെസ്സനെയും മൂഡിയെയും പിന്തള്ളി

ഹെസ്സനെയും മൂഡിയെയും പിന്തള്ളി

കോച്ചാവാനുള്ള പരീക്ഷയില്‍ ശാസ്ത്രിക്കു കനത്ത വെല്ലുവിളിയുയര്‍ത്തിയത് രണ്ടു പേരായിരുന്നു. ഓസ്‌ട്രേലിയയുടെ ടോം മൂഡിയും ന്യൂസിലാന്‍ഡുകാരനായ മൈക്ക് ഹെസ്സനുമായിരുന്നു ഇവര്‍. എന്നാല്‍ റേറ്റിങിങില്‍ ചില കാര്യങ്ങളില്‍ ശാസ്ത്രി ഇവരെ പിന്നിലാക്കുകയായിരുന്നു. ആശയവിനിമയം, കോച്ചിങിലെ ഇതുവരെയുള്ള നേട്ടങ്ങള്‍ എന്നിവയിലാണ് ശാസ്ത്രിക്കു ഇരുവരേക്കാളും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത്.

ഉപദേശക സമിതി പറയുന്നു

ഉപദേശക സമിതി പറയുന്നു

കപില്‍- കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ടീം ഇന്ത്യക്കൊപ്പം താന്‍ കൈവരിച്ച കാര്യങ്ങളെക്കുറിച്ചും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ചുാണ് ശാസ്ത്രി അഭിമുഖത്തില്‍ വിശദീകരിച്ചത്. തന്റെ ആശയങ്ങള്‍ വ്യക്തമായി ആശയ വിനിമയം ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു.

അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ്- നിലവിലെ കോച്ചെന്ന നിലയില്‍ ശാസ്ത്രിക്കു ടീമിലെ എല്ലാവരെയും നന്നായറിയാം. ടീമിലെ ഓരോ പ്രശ്‌നങ്ങളെക്കുറിച്ചും ഇനിയെന്താണ് വേണ്ടതെന്നും കൃത്യമായ ധാരണയുമുണ്ട്. എന്നാല്‍ കോച്ചാവാന്‍ അപേക്ഷിച്ച മറ്റുള്ളവര്‍ക്കു അതറിയില്ല. അവര്‍ക്ക് എല്ലാം ഒന്നില്‍ നിന്നും തുടങ്ങേണ്ടിവരും. അതുകൊണ്ടാണ് എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ള നന്നായി ആശയവിനിമയം നടത്താവുന്ന ശാസ്ത്രി തന്നെ മതിയെന്നു തീരുമാനിച്ചത്.

ശാന്ത രംഗസ്വാമി- എല്ലാവരും നല്‍കിയ അപേക്ഷകളില്‍ മുന്‍ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ ശാസ്ത്രിക്കാണ് വ്യക്തമായ മുന്‍തൂക്കം.

ആദ്യ ദൗത്യം

ആദ്യ ദൗത്യം

പുതിയ കോച്ചായ ശേഷമുള്ള ശാസ്ത്രിയുടെ ആദ്യത്തെ ദൗത്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന പരമ്പരയില്‍ മൂന്നു വീതം ടി20കളും ടെസ്റ്റുകളും ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ കളിക്കും.
ഇപ്പോള്‍ വെസ്റ്റ് ഇ്ന്‍ഡീസില്‍ പര്യടനം നടത്തുന്ന ടീമിനൊപ്പമാണ് ശാസ്ത്രിയുള്ളത്. വി്ന്‍ഡീസുമായി രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. നേരത്തേ നടന്ന ഏകദിന, ടി20 പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Story first published: Saturday, August 17, 2019, 10:34 [IST]
Other articles published on Aug 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X