വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി- ശാസ്ത്രി കൂട്ടുകെട്ടിന്റെ വിജയരഹസ്യമെന്ത്? കാരണങ്ങള്‍ നിരത്തി നെഹ്‌റ

മൂന്നു ഫോര്‍മാറ്റിലും ഇന്ത്യ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്

1

മൂന്നു ഫോര്‍മാറ്റിലും ടീം ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും തമ്മിലുള്ള മികച്ച കെമിസ്ട്രി തന്നെയാണ് ഇന്ത്യന്‍ കുതിപ്പിന് ഊര്‍ജമാവുന്നത്. ഇരുവരും പരസ്പരം പുര്‍ത്തുന്ന അടുപ്പവും ബഹുമാനവുമെല്ലാം ടീമിന്റെ പ്രകടനത്തെയും സ്വാധീനിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനങ്ങളില്‍ കോലിയും ശാസ്ത്രിയും പരസ്പരം പുകഴ്ത്തുന്നത് നാം പല തവണ കണ്ടു കഴിഞ്ഞതുമാണ്.

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനു ശേഷം ടീമുമായുള്ള ശാസ്ത്രിയുടെ കരാര്‍ അവസാനിക്കേണ്ടതായിരുന്നു. പകരക്കാരനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ ബോര്‍ഡ് തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ശാസ്ത്രിയെ വാര്‍ത്താസമ്മേളനത്തില്‍ കോലി പരസ്യമായി പിന്തുണച്ചു രംഗത്തു വരുന്നത്. പിന്നാലെ ഒരു സീസണ്‍ കൂടി അദ്ദേഹത്തിന് ബോര്‍ഡ് കരാര്‍ നീട്ടി നല്‍ക്കുകയായിരുന്നു. എന്തുകൊണ്ടാണ് കോലി- ശാസ്ത്രി കോമ്പിനേഷന്‍ ഇത്രയും വലിയ വിജയമായി മാറിയതെന്നു ചൂണ്ടിക്കാണിക്കുകയാണ് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ.

മഹത്തായ നേട്ടങ്ങള്‍

മഹത്തായ നേട്ടങ്ങള്‍

കോലി ക്യാപ്റ്റനും ശാസ്ത്രി കോച്ചായും വന്ന ശേഷം മഹത്തായ ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ ടീം ഇന്ത്യയ്ക്കായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും അഭിമാനകരമായ നിമിഷം 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവിസ്മരണീയ വിജയമായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു.
ഇന്ത്യയുടെ നിലവിലെ പേസ് ബൗളിങ് നിരയെ എക്കാലത്തെയും മികച്ച പേസ് നിരയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോലിക്ക് ഇടം നല്‍കുന്നു

കോലിക്ക് ഇടം നല്‍കുന്നു

ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് ആവശ്യമുള്ള ഇടം നല്‍കാന്‍ എല്ലായ്‌പ്പോഴും ശാസ്ത്രി ശ്രമക്കാറുണ്ട്. ശാസ്ത്രി ഏതു തരത്തിലുള്ള വ്യക്തിയാണെന്നും അദ്ദേഹത്തില്‍ നിന്നും എന്തൊക്കെ തങ്ങള്‍ക്കു നേടിയെടുക്കാന്‍ കഴിയുമെന്നും കോലിക്കു നല്ല ബോധ്യമുണ്ടെന്നു നെഹ്‌റ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രിയുടെ പ്രചോദനം

ശാസ്ത്രിയുടെ പ്രചോദനം

വളരെ നന്നായി മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ മിടുക്കുള്ളയാളാണ് ശാസ്ത്രി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവും ഇതു തന്നെയാണ്. അദ്ദേഹം നിങ്ങള്‍ക്കു ഒരുപാട് ആത്മവിശ്വാസം നല്‍കും. ഉദാഹരണത്തിനു നിങ്ങളുടെ കഴുത്ത് വരെ മണല്‍ക്കുഴിയില്‍ മൂടിക്കിടക്കുന്ന അവസ്ഥയിലാണെങ്കിലും രണ്ടു കൈകള്‍കൊണ്ടും തള്ളാന്‍ ശാസ്ത്രി ആവശ്യപ്പെടും, നിങ്ങള്‍ പുറത്തേക്കു വരികയും ചെയ്യും.
കോലിയും മുന്നില്‍ നിന്നു നയിക്കാന്‍ ഇഷ്ടമുള്ളയാളാണ്. കോലിക്കും ശാസ്തിക്കും പല സമാനതകളുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഇത്രയും നന്നായി ചേര്‍നനു പോവാന്‍ രണ്ടു പേര്‍ക്കും കഴിയുന്നതെന്നും നെഹ്‌റ വിശദമാക്കി.

എല്ലാ കാര്യത്തിലും യോജിപ്പില്ല

എല്ലാ കാര്യത്തിലും യോജിപ്പില്ല

പല കാര്യങ്ങളിലും സമാനമായി ചിന്തിക്കുന്നവരാണെങ്കിലും കോലിയും ശാസ്ത്രിയും തമ്മില്‍ എല്ലാത്തിലും യോജിപ്പുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ബൗളിങ് കോച്ച് കൂടിയായ നെഹ്‌റ ചൂണ്ടിക്കാട്ടി.
എങ്കിലും പരസ്പരം അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അതിനു ശേഷം തീരൂമാനമെടുക്കുകയുമാണ് ഇവര്‍ ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു.
തീരുമാനമെടുക്കുന്ന അവസാനത്തെയാള്‍ ക്യാപ്റ്റനാണെന്നോ, കോച്ചാണെന്നോ നമുക്ക് പറയാന്‍ കഴിയില്ല. രണ്ടു പേര്‍ക്കും 50-50 റോളാണുള്ളതെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, August 3, 2020, 16:56 [IST]
Other articles published on Aug 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X