വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വായടക്കൂ, നിങ്ങള്‍ ചരിത്രം നോക്കിയാല്‍ മതി! ദ്രാവിഡ് അന്നു പറഞ്ഞു- സംഭവമറിയാം

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടേതായിരുന്നു വെളിപ്പെടുത്തല്‍

കളിക്കളത്തിനു അകത്തും പുറത്തും എല്ലായ്‌പ്പോഴു വളരെ കൂളായി കാണപ്പെടുന്ന വ്യക്തിയാണ് നിലവിലെ ഇന്ത്യന്‍ കോച്ചും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ്. ഏതു തരത്തിലുളള പ്രകോപനമുണ്ടായാലും സമ്മര്‍ദ്ദമുണ്ടായാലും അവയെയെല്ലാം മനസാന്നിധ്യത്തോടെ നേരിടാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. നമ്മള്‍ ഇതു പല തവണ കാണുകയും ചെയ്തിട്ടുണ്ട്. ഈ കാരണത്താല്‍ തന്നെയായിരുന്നു ദ്രാവിഡിനെ ക്യാപ്റ്റന്‍ കൂളെന്നു ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്.

IND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യIND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യ

1

വായടക്കൂയെന്ന് ദ്രാവിഡ് ആരോടെങ്കിലും മുഖത്തടിച്ചതു പോലെ പറയുന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ഒരിക്കല്‍ അങ്ങനെയുണ്ടായിട്ടുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. പ്രമുഖ ചരിത്രകാരനും ബിസിസിഐയുടെ മുന്‍ ഭരണാധികാരിയുമായ രാമചന്ദ്ര ഗുഹയായിരുന്നു ദി കോമണ്‍വെല്‍ത്ത് ഓഫ് ക്രിക്കറ്റെന്ന തന്റെ പുസ്‌കതത്തിലൂടെ ഒരിക്കല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്തായിരുന്നു സംഭവമെന്നു വിശദമായി തന്നെ അറിയാം.

2

ക്രിക്കറ്റിനെക്കുറിച്ചുള്ള തന്റെ ഉപദേശം ആവശ്യമില്ലെന്നും ഗെയിമിനെക്കുറിച്ച് അഭിപ്രായം പറയുന്നതിനു പകരം ചരിത്രത്തില്‍ ശ്രദ്ധിക്കൂയെന്നു മാന്യതയുടെ ഭാഷയില്‍ രാഹുല്‍ ദ്രാവിഡ് തന്നോടു പറഞ്ഞിട്ടുണ്ടെന്നാണ് രാമചന്ദ്ര ഗുഹ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്.
2007ല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ദ്രാവിഡ് ഇന്ത്യന്‍ നായകനായിരുന്നു. തകര്‍പ്പന്‍ സ്ലിപ്പ് ഫീല്‍ഡറായിരുന്ന അദ്ദേഹം മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്തതിനെക്കുറിച്ചായിരുന്നു ഗുഹ അഭിപ്രായപ്രകടനം നടത്തിയത്.

എന്താണ് ബാസ്‌ബോള്‍? ഇംഗ്ലീഷ് തന്ത്രം- ആദ്യം കിവികള്‍ വീണു, ഇപ്പോള്‍ ഇന്ത്യയും!

3

ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മഹാനായ ബാറ്റര്‍മാരില്‍ ഒരാളാണ് നിങ്ങള്‍. മാത്രമല്ല എല്ലാ ഫോര്‍മാറ്റുകളെടുത്താലും നിങ്ങളാണ് സ്ലിപ്പിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫീല്‍ഡര്‍. നിങ്ങള്‍ സ്ലിപ്പില്‍ തന്നെയായിരിക്കണം ഫീല്‍ഡ് ചെയ്യേണ്ടത്. ടീമിന്റെ സ്ഥിരതയില്ലാത്ത ബൗളിങ് കാരണം അവരെ അടുത്തു നിന്നു നയിക്കേണ്ടത് ആവശ്യമാണെന്നു നിങ്ങള്‍ കരുതുന്നു. ഇക്കാര്യം എനിക്കു മനസ്സിലാവുകയും ചെയ്യും.

4

പക്ഷെ എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ നിങ്ങള്‍ള്‍ക്കും ടീമിനും ഏറ്റവും നല്ലത് സ്ലിപ്പ് പൊസിഷനാണെന്നു ഞാന്‍ കരുതുന്നു. സ്ലിപ്പില്‍ നിങ്ങളെപ്പോലെ മിടുക്കനായി ആരുമില്ല. ഈ കാരണത്താലാണ് തുടക്കത്തിലെ ഓവറുകളില്‍ ഇത്രയും ക്യാച്ചുകള്‍ നഷ്ടപ്പെടുന്നതെന്നും രാമചന്ദ്ര ഗുഹ ഒരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

IND vs ENG: ടി20 പരമ്പരയില്‍ ഇന്ത്യയെ കാത്ത് ലോക റെക്കോര്‍ഡ്! പാകിസ്താന്‍ പിന്നിലാവും

5

കുറച്ചു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇതേക്കുറിച്ച് രാഹുല്‍ ദ്രാവിഡിന്റെ മറുപടി വന്നതെന്നു രാമചന്ദ്ര ഗുഹ പുസ്‌കത്തില്‍ കുറിച്ചു. നിങ്ങള്‍ പറഞ്ഞതു ശരിയാണ്. ഗാന്ധിയിലെത്തിയപ്പോള്‍ നമ്മുടെ ചരിത്രം മുഴുവന്‍ നിന്നു പോയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കു ശേഷം ഒരുപാട് കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ഏകദേശം 180 പേജുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു, ഇനിയും മുന്നോട്ടു പോവാനുണ്ട്. അതേക്കുറിച്ചും മറ്റു പല കാര്യങ്ങളും സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നുമായിരുന്നു ദ്രാവിഡിന്റെ പ്രതികരണമെന്നു ഗുഹ വ്യക്തമാക്കി.

6

നിങ്ങളുടെ ഉപദേശം ആവശ്യമില്ലെന്നു വളരെ മാന്യമായ തരത്തില്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞതാണ് ഈ മറുപടി കൊണ്ട് അര്‍ഥമാക്കിയതെന്നു രാമചന്ദ്ര ഗുഹ വിശ്വസിക്കുന്നു. ഞാന്‍ ദ്രാവിഡിന് അയച്ച മെയില്‍ അപ്രസക്തവും ആവശ്യമില്ലാത്തതുമായിരുന്നു. ക്രിക്കറ്റിന്റെ ഭാഷയില്‍ പറഞ്ഞാല് മീഡിയം പേസറായ ഒരു ബൗളറുടെ പന്ത് കൈക്കുഴ കൊണ്ടുള്ള ഒരു ഫ്‌ളിക്കിലൂടെ ദ്രാവിഡ് ബൗണ്ടറി കടത്തുകയായിരുന്നു. വളരെ മാന്യമായി, സാധ്യമായ തരത്തില്‍ ക്രിക്കറ്റിലെ തന്ത്രങ്ങളെക്കുറിച്ച് മിണ്ടാതിരിക്കാനും ചരിത്ര പുസ്തകങ്ങള്‍ എഴുതുന്നതിലേക്കു മടങ്ങിപ്പോവാനുമാണ് ദ്രാവിഡ് പറഞ്ഞതു കൊണ്ട് അര്‍ഥമാക്കിയതെന്നും ഗുഹ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തി.

Story first published: Wednesday, July 6, 2022, 13:25 [IST]
Other articles published on Jul 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X