വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: അശ്വിനെ ടീമിലെടുക്കാന്‍ കാരണമുണ്ട്, തുറന്നു പറഞ്ഞ് മുഖ്യ സെലക്ടര്‍

യുസ്വേന്ദ്ര ചഹല്‍ ഒഴിവാക്കപ്പെട്ടിരുന്നു

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ സാന്നിധ്യമായിരുന്നു. കാരണം കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ അദ്ദേഹത്തെ നനമ്മള്‍ കണ്ടിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനം നടത്തുമ്പോഴും ഏകദിന, ടി20 ടീമുകളിലേക്കു അശ്വിന്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. നിശ്ചിത ഓവര്‍ ടീമിലേക്കു താരത്തിനു ഇനിയൊരു മടങ്ങിവരവുണ്ടാവില്ലെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ലോകകപ്പ് ടീമിലേക്കു അശ്വിനു നറുക്കുവീണത്.

ഇതോടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സ്പിന്നറായ യുസ്വേന്ദ്ര ചഹലിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു. എന്തുകൊണ്ടാണ് അശ്വിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ.

 ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനമാണ് ടി20 ലോകകപ്പില്‍ അശ്വിനെ ടീമിലെടുക്കാനുള്ള മുഖ്യ കാരണമെന്നു ചേതന്‍ ശര്‍മ പറഞ്ഞു. ഐപിഎല്ലില്‍ സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അശ്വിന്‍. ടൂര്‍ണമെന്റില്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്യുന്നുണ്ട്. ലോകകപ്പിനു പോവുമ്പോള്‍ തീര്‍ച്ചയായും ഒരു ഓഫ് സ്പിന്നര്‍ നിങ്ങളുടെ ടീമില്‍ വേണം, ടൂര്‍ണമെന്റിന്റെ വേദിയായ യുഎഇയിലെ വിക്കറ്റിനു വേഗം കുറവാണെന്നു എല്ലാവര്‍ക്കുമറിയാം. ഐപിഎല്ലും അവിടെയാണ് നടക്കുന്നതെന്നും ലോകകപ്പ് ടീം പ്രഖ്യാപനവേളയില്‍ ചേതന്‍ ശര്‍മ വിശദമാക്കി.

 അശ്വിന്‍ മുതല്‍ക്കൂട്ടാവും

അശ്വിന്‍ മുതല്‍ക്കൂട്ടാവും

യുഎയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കു സഹായം ലഭിക്കും, ഓഫ് സ്പിന്നര്‍ ടീമിലെ നിര്‍ണായക താരമാവുകയും ചെയ്യും. വാഷിങ്ടണ്‍ സുന്ദറിനു പരിക്കാണ്. അശ്വിന്‍ തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടാണ്. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനു സാധിച്ചു. ഈ ഘടകങ്ങളെല്ലാം അശ്വിനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായതായി ചേതന്‍ ശര്‍മ പറഞ്ഞു.

 2017നു ശേഷം ഇതാദ്യം

2017നു ശേഷം ഇതാദ്യം

2017നു ശേഷം ആദ്യമായാണ് അശ്വിന്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടിയിരിക്കുന്നത്. അവസാനമായി അദ്ദേഹം ടി20യില്‍ കളിച്ചത് 2017 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടിലായിരുന്നു. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിക്കു ശേഷമാണ് അശ്വിനു നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമാവുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയും സെലക്ഷന്‍ കമ്മിറ്റിയും റിസ്റ്റ് സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ തുടങ്ങിയതോടെ അശ്വിന്റെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. എങ്കിലും ടെസ്റ്റിലും ഐപിഎല്ലിലുമെല്ലാം അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചുകൊണ്ടിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് അശ്വിന്‍.

 ധവാന്‍, ചഹല്‍ ഇല്ല

ധവാന്‍, ചഹല്‍ ഇല്ല

ചഹലിനെക്കൂടാതെ പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ലോകകപ്പ് സംഘത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ താരം. ടീമില്‍ സ്ഥാനം പ്രതീക്ഷിക്കപ്പെട്ടിരുന്ന രണ്ടു താരങ്ങളായിരുന്നു ഇരുവരും. സ്റ്റാന്റ്‌ബൈ താരങ്ങളുടെ നിരയില്‍പ്പോലും ഇരുവരും ഇടംപിടിച്ചില്ല. മുഹമ്മദ് സിറാജ്, മലയാളി താരം സഞ്ജു സാംസണ്‍, ക്രുനാല്‍ പാണ്ഡ്യ, പൃഥ്വി ഷാ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചില്ല.

 ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്,. റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍.

Story first published: Thursday, September 9, 2021, 18:57 [IST]
Other articles published on Sep 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X