Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയില്‍ ടോസിടാനും സച്ചിന്‍ പോണോ?

മുംബൈ: ചരിത്ര ടെസ്റ്റിന് ടോസിടാനും സച്ചിന്‍ തെണ്ടുല്‍ക്കറുടെ സാന്നിധ്യം വേണോ? വേണമെങ്കില്‍ ടോസിടാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറെക്കൂടി ക്ഷണിക്കാമെന്ന് പറഞ്ഞ ഡിക്കി ബേര്‍ഡാണ് സച്ചിന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നത്. ഐ സി സി യുടെ മുന്‍ അംപയറാണ് ബേര്‍ഡ്.

സാധാരണഗതിയില്‍ ടീമുകളില്‍ നിന്നും എതിര്‍ ക്യാപ്റ്റന്‍മാര്‍ മാത്രമാണ് ടോസിന്റെ സമയത്ത് മാച്ച് റഫറിക്കൊപ്പം ഉണ്ടാകാറുളളത്. വളരെ അപൂര്‍വമായി മാത്രം ക്യാപ്റ്റനല്ലാത്ത കളിക്കാരും ടോസിന് എത്താറുണ്ട്. ഒരിക്കല്‍ ടോസ് കിട്ടാതെ വലഞ്ഞ കപില്‍ദേവ് പകരം ഗാവസ്‌കറിനെ അയച്ച സംഭവം ഉണ്ടായിട്ടുണ്ട്.

Sachin

സച്ചിന്‍ സ്‌പെഷ്യല്‍ ആയി നടക്കുന്ന കൊല്‍ക്കത്ത, മുംബൈ ടെസ്റ്റുകളില്‍ സച്ചിനെയും ടോസിന് അനുവദിക്കണമെന്നാണ് ബേര്‍ഡിന്റെ പക്ഷം. സച്ചിന്‍ ക്രിക്കറ്റിലെ അന്താരാഷ്ട്ര ഐക്കണാണ്. സച്ചിനെ ടോസിടാന്‍ വിളിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.

താനാണ് മാച്ച് ഓഫീഷ്യലെങ്കില്‍ ടോസിടാന്‍ സച്ചിനെയും വിളിക്കുമായിരുന്നു എന്നാണ് ബേര്‍ഡ് പറയുന്നത്. ടോസിടാന്‍ സച്ചിനെ മാത്രമോ, എം എസ് ധോണിക്കൊപ്പമോ ഇന്ത്യന്‍ ടീമിനും അയക്കാവുന്നതാണ് എന്നും 80 കാരന്‍ മുന്‍ അംപയര്‍ പറഞ്ഞു.

സച്ചിന്റെ മുഖമുള്ള നാണയമാണ് മുംബൈയിലെ വിരമിക്കല്‍ ടെസ്റ്റിന് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സച്ചിന്റെ ഫോട്ട അച്ചടിച്ച ടിക്കറ്റുകളാണ് മുംബൈ ടെസ്റ്റിന് ഉപയോഗിക്കുന്നത്. നവംബര്‍ 14 മുതല്‍ 18 വരെയാണ് സച്ചിന്റെ കരിയറിലെ ഇരുന്നൂറാമത്തെയും അവസാനത്തെയും ടെസ്റ്റ്.

Story first published: Saturday, November 2, 2013, 14:57 [IST]
Other articles published on Nov 2, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+