ധോണി ഇത്ര കാലം കളിച്ച ബാറ്റ് ഇനി ഉപയോഗിക്കാൻ പറ്റില്ല.. ബാറ്റ് മാറ്റിയേ പറ്റൂ.. പണി പറ്റിച്ചത് ആര്?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ എം എസ് ധോണി ഉൾപ്പെടെ ബിഗ് ഹിറ്റർമാർക്കെല്ലാം തങ്ങളുടെ പ്രിയപ്പെട്ട ബാറ്റ് മാറ്റേണ്ടി വരും. എം സി സിയുടെ പുതിയ നിയമമാണ് ധോണി അടക്കമുള്ള വെടിക്കെട്ട് ബാറ്റ്സ്മാൻമാരെ ബാറ്റ് മാറ്റാൻ നിർബന്ധിതരാക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ഉപയോഗിച്ച ബാറ്റുകൾ എം എസ് ധോണിക്ക് ശ്രീലങ്ക പര്യടനത്തിന് ഉപയോഗിക്കാൻ പറ്റില്ല.
മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം സി സി) മാര്‍ഗ്ഗനിര്‍ദേശ പ്രകാരം ബാറ്റിന്റെ താഴ്‌വശം 40 മില്ലി മീറ്ററില്‍ കൂടുതലാകാന്‍ പാടില്ല. എന്നാൽ ധോണിയുടെ ബാറ്റിന്റെ താഴ്‌വശം 45 മില്ലി മീറ്ററാണ്. എന്ന് വെച്ചാൽ 5 മില്ലി മീറ്റർ അധികം. 1250 ഗ്രാമിനും 1300 ഗ്രാമിനും ഇടയിലാണ് ധോണി ഉപയോഗിക്കുന്ന ബാറ്റിന്റെ ഭാരം. പുതിയ നിയമ പ്രകാരം ബാറ്റിന്റെ വീതി 108 മില്ലിമീറ്ററും ആഴം 67 മില്ലിമീറ്ററുമാണ്.

ധോണിയെക്കാൾ കൂടുതലാണ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ, വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ, കീരൺ പൊള്ളാർഡ് എന്നിവരുടെ ബാറ്റുകൾ. ഇവരുടെ ബാറ്റിന്റെ താഴ്‌വശം 50 മില്ലി മീറ്ററാണ്. ഇക്കഴിഞ്ഞ ഐ പി എല്ലിൽ കീരൺ പൊളളാർഡ് പുതിയ നിയമപ്രകാരമുള്ള ബാറ്റാണ് ഉപയോഗിച്ചത്. അതേസമയം വിരാട് കോലി, രോഹിത് ശർമ, ജോ റൂട്ട്, എ ബി ഡിവില്ലിയേഴ്സ് തുടങ്ങി ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ ബാറ്റിന് തൽസ്ഥിതി തുടരാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications