IPL 2020: മായന്തി എന്തുകൊണ്ട് ഇത്തവണയില്ല? ഒടുവില്‍ യഥാര്‍ഥ കാരണം പുറത്ത്, ചിത്രം പങ്കുവച്ചു

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അവതാരകരുടെ ലിസ്റ്റില്‍ നിന്നും ക്രിക്കറ്റ് പ്രേമികള്‍ക്കു സുപരിചിതയായ മായന്തി ലാങര്‍ ഒഴിവാക്കപ്പെട്ടത് പലരെയും നിരാശരാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളൂടെ നിരവധി പേരായിരുന്നു മായന്തിയെ തിരിച്ചുവിളിക്കണമെന്നും അവരില്ലാത്ത ഐപിഎല്‍ ബഹിഷ്‌കരിക്കുമെന്നും അറിയിച്ചത്. എന്തുകൊണ്ടാണ് മായന്തി ഒഴിവാക്കപ്പെട്ടത് എന്നതിന്റെ കാരണം അജ്ഞാതവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമായിരിക്കുകയാണ്.

മായന്തി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയാണ് ഇവര്‍. തനിക്കും ബിന്നിക്കും ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണെന്ന് താരം ഫോട്ടോ പുറത്തു വിട്ടു കൊണ്ട് ആരാധകരെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മായന്തി ഇത്തവണത്തെ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയതെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തിരിക്കുകയാണ്.

ഇപ്പോള്‍ ഞാന്‍ ഐപിഎല്‍ കാണാന്‍ ഇഷ്ടപ്പെടുന്നു. ടീമിന് എല്ലാ വിധ ആശംസകളുമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയെ ടാഗ് ചെയ്തു കൊണ്ട് ബിന്നിക്കും മകനുമൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം മായന്തിയുടെ ട്വീറ്റ്. ഈ സീസണില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അവതാരകരായ മുഴുവന്‍ ടീമംഗങ്ങളുടെയും പേരും ഇതോടൊപ്പം മായന്തി നല്‍കിയിട്ടുണ്ട്.

കുറച്ചു പേര്‍ മാത്രമേ തന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിയാന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളൂ. മറ്റുള്ളവര്‍ പലതും പ്രചരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ തന്റെ കുടുംബം അഭിമാനകരമായ പല ഇവന്റുകളിലും മുന്നില്‍ നില്‍ക്കാനുള്ള പദവി തനിക്കു നല്‍കി. മാത്രമല്ല തനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവര്‍ പിന്തുണയ്ക്കുകയും ചെയ്തു.

Tweets in response to the omission of Mayanti Langer from the list of IPL 2020 presenters

ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയാവുന്നതു വരെ ഹോസ്റ്റിങ് സുഖകരമാണെന്ന് ഉറപ്പ് വരുത്താന്‍ പല ക്രമീകരണങ്ങളും അവര്‍ ചെയ്തിരുന്നു. ഐപിഎല്‍ മുന്‍ നിശ്ചയിച്ച പ്രകാരം നേരത്തേ നടന്നിരുന്നെങ്കില്‍ ഇതുപോലെ തന്നെ മുന്നോട്ടു പോവാമായിരുന്നു. ആറു ആഴ്ചകള്‍ക്കു മുമ്പായിരുന്നു തനിക്കും സ്റ്റുവര്‍ട്ടിനും ആണ്‍കുഞ്ഞ് പിറന്നത്. അതിനു ശേഷം ജീവിതമാകെ മാറിയതായും മായന്തി ട്വിറ്ററില്‍ കുറിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, September 18, 2020, 19:07 [IST]
Other articles published on Sep 18, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X