Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റ്യുവര്‍ട്ട് ബിന്നിയെക്കുറിച്ച് സംസാരിക്കാത്തതെന്തെന്ന് ഭാര്യ മയന്തി ലാംഗര്‍ പറയുന്നു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റ്യുവര്‍ട്ട് ബിന്നിക്ക് ഐപിഎല്‍ ഒമ്പതാം സീസണ്‍ അത്രയ്ക്ക് സുഖകരമല്ല. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിവേണ്ടി മികച്ച കളി കാഴ്ചവെച്ച സ്റ്റിയുവട്ട് ബിന്നിക്ക് പക്ഷേ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനുവേണ്ടി പുതിയ സീസണില്‍ കാര്യമായതൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞദിവസം നടന്ന മത്സരത്തിലാണ് താരതമ്യേന മെച്ചപ്പെച്ച പ്രകടനം കാഴ്ചവെച്ചതെന്ന് പറയാം. നിര്‍ണായക വിക്കറ്റെടുക്കുകയും വാലറ്റത്ത് നന്നായി ബാറ്റ് ചെയ്യുകയും ചെയ്ത ബിന്നിക്ക് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ബൗണ്ടറിയില്‍നിന്നുള്ള ബിന്നിയുടെ ക്യാച്ചും ശ്രദ്ധിക്കപ്പെട്ടിരുന്നു.

mayantilanger

എന്നാല്‍, എത്രത്തോളം മികച്ച കളി കാഴ്ചവെച്ചാലും ഭര്‍ത്താവ് ബിന്നിയെക്കുറിച്ച് ടിവി സ്‌പോര്‍ട്‌സ് അവതാരകയായ മയന്തി ലാംഗര്‍ ഒരക്ഷരം പോലും പറയാറില്ല എന്നതാണ് രസകരം. മറ്റു കളിക്കാരുടെ പ്രകടനങ്ങളെക്കുറിച്ച് വാചാലയാകുന്ന മയന്തി ഭര്‍ത്താവിനെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന ചോദ്യത്തിന് നല്‍കുന്ന മറുപടി ഇങ്ങനെയാണ്.

ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ സ്റ്റിയുവര്‍ട്ടിന് തന്റെ പിന്തുണ ആവശ്യമില്ല. എന്നാല്‍, ജീവിതകാലം മുഴുവന്‍ അത് താന്‍ നല്‍കുന്നുമുണ്ടെന്നാണ് മയന്തി പറയുന്നത്. ഇന്ത്യന്‍ ടീമില്‍ പലവട്ടം അംഗമായിട്ടുള്ള സ്റ്റ്യുവര്‍ട്ട് ബിന്നിക്ക് അപൂര്‍വമായി മാത്രമേ മികച്ച കളി കാഴ്ചവെക്കാന്‍ സാധിച്ചിട്ടുള്ളൂ. ഐപിഎല്ലില്‍ രാജസ്ഥാനുവേണ്ടി നടത്തിയ പ്രകടനമാണ് ബിന്നിയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

Story first published: Tuesday, May 24, 2016, 8:20 [IST]
Other articles published on May 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+