Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതെങ്ങിനെ? സന്തോഷവുമായി വീണ്ടും

ബറോഡ: ചെറുപ്രായത്തില്‍ തന്നെ ലോകമറിയുന്ന സ്വിങ് ബൗളറായി മാറുകയും പിന്നീട് പൊടുന്നനെ അപ്രത്യക്ഷമാവുകയും ചെയ്ത താരമാണ് ഇന്ത്യന്‍ ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍. കാലങ്ങള്‍ക്കുശേഷം ഇര്‍ഫാന്‍ വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ്. തനിക്ക് ആണ്‍കുട്ടി ജനിച്ചകാര്യം ട്വീറ്റ് ചെയ്തതോടെയാണ് ഇര്‍ഫാന്‍ വിശേഷം വീണ്ടും മാധ്യമവാര്‍ത്തയായിരിക്കുന്നത്.

ജൂനിയര്‍ ടീമില്‍നിന്നും നേരിട്ട് ഇന്ത്യന്‍ ടീമിലെത്തിയ ബൗളറാണ് ഇര്‍ഫാന്‍. ചെറിയ പ്രായത്തില്‍ ഇന്ത്യയ്ക്കുവേണ്ടി തിളങ്ങിയിട്ടും ഫോം നിലനിര്‍ത്താന്‍ കഴിയാത്തതാണ് താരത്തിന് തിരിച്ചടിയായത്. പരിക്കുകള്‍ വലച്ച ഇര്‍ഫാന് തന്റെ സ്വതസിദ്ധമായ ശൈലി നഷ്ടപ്പെട്ടതോടെ ഇന്ത്യന്‍ ടീമില്‍ നിന്നും അകന്നുപോവുകയായിരുന്നു.

pathan

2012ലാണ് ഇര്‍ഫാന്‍ ഒടുവിലായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ ചില താരങ്ങള്‍ ഐപിഎല്‍ രഞ്ജി പ്രകടനത്തോടെ തിരിച്ചെത്തിയെങ്കിലും അവിടെയും ഇര്‍ഫാന്‍ പരാജയമായി മാറുകയായിരുന്നു. 2016 രഞ്ജി സീസണില്‍ ആറു കളികളില്‍ നിന്നുമായി കേവലം 9 വിക്കറ്റ് മാത്രമാണ് നേടാനായത്.

ബറോഡയ്ക്കുവേണ്ടി കളിക്കുന്ന ഇര്‍ഫാന്‍ ബാറ്റിങ്ങിലും പൂര്‍ണ പരാജയമായിരുന്നു. ആകെ ഒരു അര്‍ധശതകം മാത്രം അടങ്ങുന്നതാണ് ഇര്‍ഫാന്റെ ബാറ്റിങ് പ്രകടനം. കുടുംബത്തിലേക്ക് പുതിയ അംഗം കടന്നുവന്നതോടെ തനിക്ക് ഭാഗ്യവും കൈവരുമെന്നാണ് ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഹ്രാടിക് നേടിയ രണ്ടാമത്തെ മാത്രം താരമായ ഇര്‍ഫാന്റെ പ്രതീക്ഷ.

Story first published: Thursday, December 22, 2016, 8:40 [IST]
Other articles published on Dec 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+