Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് ആരാധകര്‍ ധോണിയെ വെറുക്കുന്നു, ഇതാ 20 കാരണങ്ങള്‍!

ബാറ്റ് പിടിക്കാനറിയാത്ത വിക്കറ്റ് കീപ്പറെ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് കഷ്ടപ്പെടുന്ന കാലത്താണ് മഹേന്ദ്ര സിംഗ് ധോണി എന്ന റാഞ്ചിക്കാരന്‍ മുടിയന്‍ അസാധാരണമായ ബാറ്റിംഗ് ആക്ഷനുകളുമായി സൗരവ് ഗാംഗുലിയുടെ ടീമിലെത്തിയത്. വന്നതും പാകിസ്താനും ശ്രീലങ്കയ്ക്കും എതിരെ എണ്ണം പറഞ്ഞ ഓരോ സെഞ്ചുറികള്‍. ഇതാ ഞങ്ങളുടെ ഗില്‍ക്രിസ്റ്റ് എന്ന് ക്രിക്കറ്റ് ആരാധകര്‍ വീറോടെ പറഞ്ഞു. ധോണിക്ക് ജയ് വിളിച്ചു.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് ലോകകപ്പും ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയും എണ്ണമറ്റ വിജയങ്ങളും നേടി നില്‍ക്കുമ്പോള്‍ ധോണിക്ക് ആരാധകരെ പോലെ തന്നെ വിമര്‍ശകരും ഏറെ. ധോണി ഹേറ്റേഴ്‌സ് എന്ന് തന്നെ വിളിക്കാം. വിജയങ്ങള്‍ ഇഷ്ടം പോലെ ഉണ്ടായിട്ടും സച്ചിനെപ്പോലെ ഒരു ബിംബമായി മാറാന്‍ ധോണിക്ക് കഴിഞ്ഞില്ല. എന്തുകൊണ്ടാണത്. ഇന്ത്യയിലെ ശരാശരി ക്രിക്കറ്റ് ആരാധകര്‍ ധോണിയെ വെറുക്കാനുള്ള കാരങ്ങളാണ് ഇനി പറയുന്നത്.

തോല്‍വി മാത്രമല്ല കാര്യം

തോല്‍വി മാത്രമല്ല കാര്യം

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പര്യടനങ്ങളില്‍ ഇന്ത്യ തോറ്റമ്പിയതോടെയാണ് ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ തോല്‍വി മാത്രമല്ല കാര്യം. ഇതിനെക്കാള്‍ ദയനീയമായി തോറ്റിട്ടുള്ള ഗാംഗുലിയും അസ്ഹറുദ്ദീനുമൊന്നും ധോണിയെപ്പോലെ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ല. അതിന് കാരണങ്ങള്‍ വേറെയാണ്.

സീനിയേഴ്‌സിനെ വേണ്ട

സീനിയേഴ്‌സിനെ വേണ്ട

സച്ചിന്‍, സൗരവ്, ലക്ഷ്മണ്‍, ദ്രാവിഡ്, കുംബ്ലെ എന്ന ഈ ഫാബുലസ് ഫൈവില്‍ ധോണിയില്‍ നിന്നും നീതി കിട്ടിയത് സച്ചിന് മാത്രമാണ്. ധോണിക്ക് തൊടാന്‍ പറ്റുന്നതിനും അപ്പുറത്തായിരുന്നു സച്ചിന്‍ എന്ന ദൈവത്തിന്റെ സ്ഥാനം.

ക്യാപ്റ്റന്‍സി കിട്ടിയത് ഇങ്ങനെ

ക്യാപ്റ്റന്‍സി കിട്ടിയത് ഇങ്ങനെ

2007 ലോകകപ്പില്‍ ഇന്ത്യ ഒന്നാം റൗണ്ടില്‍ പുറത്തായതോടെ ക്യാപ്റ്റന്‍ ദ്രാവിഡിന്റെ തൊപ്പി തെറിച്ചു. സീനിയേഴ്‌സ് മാറിനിന്ന ട്വന്റി 20 ലോകകപ്പ് ജയത്തോടെ എം എസ് ധോണി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തി.

എല്ലാവരെയും വെട്ടിമാറ്റി

എല്ലാവരെയും വെട്ടിമാറ്റി

ധോണി ക്യാപ്റ്റനായതോടെ സച്ചിനൊഴികെയുള്ള മുതിര്‍ന്ന താരങ്ങളെല്ലാം ടീമിന് പുറത്തായി. ദ്രാവിഡ്, ഗാംഗുലി, കുംബ്ലെ എന്നിവരുടെ ഏകദിന കരിയര്‍ അവസാനിക്കുന്നത് തന്നെ ഈ ഘട്ടത്തിലാണ്.

രണ്ടാം നിരയെ പ്രായമാകാതെ വെട്ടി

രണ്ടാം നിരയെ പ്രായമാകാതെ വെട്ടി

ഫാബുലസ് ഫൈവിനെ പ്രായക്കൂടുതല്‍ പറഞ്ഞാണ് ടീമില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ സേവാഗ്, യുവരാജ്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍ ഹര്‍ഭജന്‍ സിംഗ് എന്നിവരെയോ. ഒന്നോ രണ്ടോ സീസണിലെ മോശം പ്രകടനത്തിന്റെ പേരിലും അല്ലാതെയും ഇവര്‍ ടീമില്‍ നിന്നും പുറത്തായി.

 ഇന്ത്യയെ ചെന്നൈ ടീമാക്കി മാറ്റി

ഇന്ത്യയെ ചെന്നൈ ടീമാക്കി മാറ്റി

ഒരുകാലത്ത് കര്‍ണാടക രഞ്ജി ടീമായിരുന്നു ഇന്ത്യയുടെ ദേശീയ ടീം. ആറോ ഏഴോ പേര്‍ സ്ഥിരം. അതുപോലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ ഇന്ത്യന്‍ ടീമിന്റെ ന്യൂക്ലിയസാക്കാന്‍ ധോണി ശ്രമിച്ചു. ചെന്നൈ ടീമിലെ പലരെയും ഇന്ത്യന്‍ ടീമിലെടുക്കാന്‍ ധോണി സെലക്ടര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം ഉയര്‍ന്നു.

ധോണി - ശ്രീനിവാസന്‍

ധോണി - ശ്രീനിവാസന്‍

എന്‍ ശ്രീനിവാസന്‍ ബോര്‍ഡ് പ്രസിഡണ്ടായിരിക്കേ ധോണി - ശ്രീനി അച്ചുതണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കറങ്ങി. ഐ പി എല്‍ കോഴക്കളിയും ഏറ്റവും അധികം ബാധിച്ചത് ഇവരെയാണ്. ശ്രീനിവാസന് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനം നഷ്ടമായതിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ വന്നത്.

ജഡേജമാരും ശര്‍മമാരും

ജഡേജമാരും ശര്‍മമാരും

എത്ര മോശം പ്രകടനം തുടര്‍ന്നാലും ചെന്നൈ താരങ്ങളായ ചിലര്‍ മാത്രം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഉദാഹരണം രവീന്ദ്ര ജഡേജയും മോഹിത് ശര്‍മയും. ടീം സെലക്ഷനിലെ ഈ പക്ഷപാതം ധോണിയോടുള്ള ആരാധകരുടെ അനിഷ്ടത്തിന് വലിയൊരു കാരണമാണ്.

ടെസ്റ്റ് ക്യാപ്റ്റന്‍സി ദയനീയം

ടെസ്റ്റ് ക്യാപ്റ്റന്‍സി ദയനീയം

2008ലാണ് അനില്‍ കുംബ്ലെയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ധോണി ഏറ്റെടുത്തത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയവുമായി തുടങ്ങിയ ധോണിപ്പട ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി. അവിടുന്നങ്ങോട്ട് വീഴ്ചകളായിരുന്നു. പ്രത്യേകിച്ച് വിദേശത്ത്.

അര്‍ഹതയില്ലാത്തവരെ പിന്തുണച്ചു

അര്‍ഹതയില്ലാത്തവരെ പിന്തുണച്ചു

രോഹിത് ശര്‍മയെയും ജഡേജയെയും ധവാനെയും പോലുള്ള ചില താരങ്ങളില്‍ ധോണി അമിതമായി വിശ്വാസമര്‍പ്പിച്ചത് ആരാധകരെ ചൊടിപ്പിച്ചു. സുരേഷ് റെയ്‌നയുടെ കാര്യവും ഇങ്ങനെ തന്നെ. എല്ലാവരും രോഹിത് ശര്‍മയെ പോലെ ധോണിയുടെ വിശ്വാസം കാത്തില്ല.

സര്‍ ജഡേജ ചതിച്ചു

സര്‍ ജഡേജ ചതിച്ചു

രവീന്ദ്ര ജഡേജയാണ് ധോണിക്ക് ഏറ്റവും കൂടുതല്‍ പഴി വാങ്ങിക്കൊടുത്ത താരം. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ ജഡേജ പിന്നീട് നന്നായി കളിച്ചതേയില്ല. ടെസ്റ്റ് ടീമിലും ലോകകപ്പ് ടീമിലും ജഡേജയെ എന്തിനാണ് എടുത്തതെന്ന് ആര്‍ക്കും മനസിലായില്ല.

ചെന്നൈ താരമാണല്ലോ

ചെന്നൈ താരമാണല്ലോ

ചെന്നൈ താരമാണ് എന്നത് മാത്രമാണ് ജഡേജയെ ടീമില്‍ നിലനിര്‍ത്താന്‍ കാരണമെന്ന് വിമര്‍ശകര്‍ പറഞ്ഞു. മുന്‍ താരങ്ങള്‍പോലും വിമര്‍ശിച്ചിട്ടും ജഡേജയെ ധോണി ടീമിലെടുത്തു. ധോണിയുടെ ക്യാപ്റ്റന്‍സി പോയതോടെ ജഡേജയും ടീമിന് പുറത്തായി.

മികച്ച ഫിനിഷറോ ധോണിയോ

മികച്ച ഫിനിഷറോ ധോണിയോ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ് ധോണിയെന്ന് ആരാധകര്‍ പറയും. പക്ഷേ അടുത്തിടെയായി ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ പോലും പാടുപെടുകയാണ് ധോണി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ഏകദിനം ഉദാഹരണം. ധോണി കാരണം ഇന്ത്യ കളി തോറ്റു.

ധോണി എന്ന ഷോമാന്‍

ധോണി എന്ന ഷോമാന്‍

2011ലെ ലോകകപ്പ് ഫൈനലില്‍ കുലശേഖരയെ സിക്‌സറടിച്ച് ഇന്ത്യയെ ധോണി ലോകജേതാക്കളാക്കി. ശരിതന്നെ. എന്നാല്‍ ധോണി കളി അവസാന ഓവറിലേക്ക് വലിച്ചുനീട്ടിയത് കൊണ്ട് തോറ്റ കളികളും ഉണ്ട്. കളി വെറുതെ വലിച്ചുനീട്ടി ധോണി ഷോ കാണിക്കുകയാണ് എന്ന് വിമര്‍ശനമുണ്ട്.

ഗംഭീറുമായി ഉടക്കുന്നു

ഗംഭീറുമായി ഉടക്കുന്നു

ഇക്കാര്യം സഹതാരമായ ഗൗതം ഗംഭീര്‍ ഒരിക്കല്‍ പരസ്യമായി വെട്ടിത്തുറന്ന് പറഞ്ഞു. ഇതിന് പിന്നാലെ ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ നിന്നുതന്നെ പുറത്തായി.

ഇപ്പോള്‍ തട്ടിമുട്ടിക്കളി

ഇപ്പോള്‍ തട്ടിമുട്ടിക്കളി

അടിച്ചുതകര്‍ക്കുന്ന ബാറ്റ്‌സ്മാനായിരുന്ന ധോണി ഇപ്പോള്‍ തട്ടി മുട്ടി കളിച്ച് ആവറേജ് കാക്കുന്ന കാഴ്ചയാണ് കാണുന്നത്. ആക്രമിച്ച് കളിക്കേണ്ട അവസരങ്ങളില്‍പോലും വിക്കറ്റ് കളയാതെ പിടിച്ചുനില്‍ക്കാന്‍ മാത്രമാണ് ധോണിയുടെ ശ്രദ്ധ. ഉദാഹരണം കാണ്‍പൂര്‍ ഏകദിനം.

നാട്ടില്‍ മാത്രം പുലികള്‍

നാട്ടില്‍ മാത്രം പുലികള്‍

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റതോടെ ധോണിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങി. നാട്ടില്‍ മാത്രം പുലികളായി റാങ്കിംഗില്‍ കുറച്ച് കാലം കൂടി ഇന്ത്യ തട്ടിമുട്ടി പിടിച്ചുനിന്നു.

ബാറ്റിംഗും ദയനീയം

ബാറ്റിംഗും ദയനീയം

90 ടെസ്റ്റുകള്‍ കളിച്ച ധോണിയുടെ ശരാശരി 38 മാത്രമാണ്. ഏകദിനത്തില്‍ 50 ന് മുകളിലാണ് ഇത് എന്നോര്‍ക്കണം. വിദേശത്ത് ഒരു ടെസ്റ്റ് സെഞ്ചുറി നേടാന്‍ പറ്റിയിട്ടില്ല എന്നതും എടുത്ത് പറയണം. ടെസ്റ്റില്‍ ആകെ 6 സെഞ്ചുറികളാണ് ധോണിയുടെ പേരിലുള്ളത്.

ടെസ്്റ്റില്‍ നിന്നും വിരമിക്കുന്നു

ടെസ്്റ്റില്‍ നിന്നും വിരമിക്കുന്നു

കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചതും ചോദ്യം ചെയ്യപ്പെട്ടു. ടീം പിന്നില്‍ നില്‍ക്കുമ്പോഴാണ് ധോണി അപ്രതീക്ഷിതമായി വിരമിച്ചത്. ക്യാപ്റ്റനായി വിരാട് കോലി റെഡി ആയിരുന്നെങ്കിലും പകരക്കാരന്‍ കീപ്പറെ തേടേണ്ട സ്ഥിതിയിലായിരുന്നു ഇന്ത്യന്‍ ടീം.

ബംഗ്ലാദേശിനോട് പോലും തോറ്റു

ബംഗ്ലാദേശിനോട് പോലും തോറ്റു

ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് ഏകദിന പരമ്പര തോറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ്് എം എസ് ധോണിയുടെ പേരിലാണ്. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ ട്വന്റി20 പരമ്പര കൂടി തോറ്റതോടെ ധോണി വിമര്‍ശകര്‍ സടകുടഞ്ഞെഴുന്നേറ്റു.

Story first published: Wednesday, October 14, 2015, 13:05 [IST]
Other articles published on Oct 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+