Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ ക്യാപ്റ്റനാക്കാന്‍ വരട്ടെ, ധോണി മതിയെന്ന് പറയാന്‍ കാരണങ്ങളുണ്ട്...

എം എസ് ധോണിയെ മാറ്റി വിരാട് കോലിയെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും നായകനാക്കണമെന്ന രവി ശാസ്ത്രി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. സത്യത്തില്‍ രവി ശാസ്ത്രിയുടെ മാത്രം അഭിപ്രായമല്ല അത്. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരുപാട് ക്രിക്കറ്റ് ആരാധകരും പറയുന്നുണ്ട്. ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് കളിക്കുന്നത്.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ തോറ്റതോടെയാണ് ധോണിയുഗം മതിയായി എന്ന് ആളുകള്‍ പുറത്ത് പറഞ്ഞ് തുടങ്ങിയത്. ഐ പി എല്ലിലെ പരാജയം കൂടിയാതോടെ ധോണി വിമര്‍ശകരുടെ എണ്ണവും കൂടി. അതേസമയം, ഐ പി എല്ലില്‍ ഉടനീളം മിന്നുന്ന പ്രകടനമായിരുന്നു ക്യാപ്റ്റന്‍ കോലി പുറത്തെടുത്തത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ ടെസ്റ്റാണ് കളിക്കുക എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ ക്യാപ്റ്റന്‍സി കോലിക്ക് കൈമാറുന്നത് തന്നെയാണ് ഉചിതമെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകളും പറയുന്നു.

ms-dhoni-virat-kohli

എന്നാല്‍ രണ്ട് കാരണങ്ങള്‍ കൊണ്ട് ധോണി തന്നെ ക്യാപ്റ്റനായി തുടരുന്നതാണ് ഇപ്പോള്‍ നല്ലത്. ഒന്ന് അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി വരെയെങ്കിലും ധോണി ഇന്ത്യയെ നയിക്കട്ടെ. അതിന് ശേഷം ഒരുപാട് കളികള്‍ അടുത്ത ലോകകപ്പ് വരെ ഇന്ത്യ കളിക്കുന്നുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം നോക്കിയ ശേഷം ധോണിയെ മാറ്റിയാലും, ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് ഒരുങ്ങാന്‍ ആവശ്യത്തിന് സമയം കിട്ടുമെന്ന് സാരം.

വിരാട് കോലി ക്യാപ്റ്റനാകാന്‍ തയ്യാറാണ് എന്നത് കൊണ്ട് മാത്രം ധോണിയെ മാറ്റേണ്ട കാര്യമില്ല എന്നതാണ് അടുത്തത്. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ട്വന്റി 20 ലോകകപ്പ് ഫൈനലിലും തോറ്റെങ്കിലും ധോണിയിലുള്ള വിശ്വാസം തീര്‍ത്തും ഉപേക്ഷിക്കേണ്ട സമയമായിട്ടില്ല. ധോണി തന്നെ അടുത്തിടെ പറഞ്ഞത് പോലെ ഫിറ്റ്‌നസിലും ബാറ്റിംഗിലും പഴയ ധോണിയുടെ ചലനങ്ങള്‍ ഇപ്പോഴുമുണ്ട്. ഐ പി എല്ലിലെ ദയനീയ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ ഈ ക്യാപ്റ്റന്‍സി വിവാദം തന്നെ ഉണ്ടാകില്ലായിരുന്നു എന്നും പറയാം.

Story first published: Thursday, June 2, 2016, 15:10 [IST]
Other articles published on Jun 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+