വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് ഹാര്‍ദിക് 228ാം നമ്പര്‍ ജഴ്‌സിയണിഞ്ഞു? വെറുതെയല്ല, കൃത്യമായ കാരണമുണ്ട്!!

കരിയറിന്റെ ആദ്യകാലത്താണ് ഹാര്‍ദിക് ഈ ജഴ്‌സി ധരിച്ചത്

മുംബൈ: ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ കരിയറിന്റെ തുടക്കകാലത്ത് ധരിച്ചത് 228ാം നമ്പര്‍ ജഴ്‌സിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇതു മാറ്റി. 33ാം നമ്പര്‍ ജഴ്‌സിയാണ് ഹാര്‍ദിക്കിനു ഇപ്പോഴുള്ളത്. 228ാം നമ്പര്‍ ജഴ്‌സി ആദ്യകാലത്ത് ഹാര്‍ദിക് ധരിച്ചത് എന്തു കൊണ്ടാണെന്ന് അറിയാമോ? ചോദ്യം ഐസിസിയുടേതാണ്. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലായിരുന്നു ഐസിസി ഇതേക്കുറിച്ച് ആരാധകരോടു ചോദിച്ചത്. ഹാര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടായിരുന്നു 228ാം നമ്പര്‍ ജഴ്‌സിയണിഞ്ഞതെന്നു നിങ്ങള്‍ പറയാമോയെന്നായിരുന്നു ഐസിസി ചോദിച്ചത്.

ഹാര്‍ദിക്കുമായി 'ഏറ്റുമുട്ടാനില്ല', അത് ബാധിക്കുക സ്വയം തന്നെ, ലക്ഷ്യം ഒന്നു മാത്രമെന്ന് വിജയ്ഹാര്‍ദിക്കുമായി 'ഏറ്റുമുട്ടാനില്ല', അത് ബാധിക്കുക സ്വയം തന്നെ, ലക്ഷ്യം ഒന്നു മാത്രമെന്ന് വിജയ്

കശാപ്പുകാരന്‍ ധോണി, എന്താണ് അന്നു കാണിച്ചത്? അതുപോലൊരു ബാറ്റിങ് പ്രകടനം കണ്ടിട്ടില്ല- കൈഫ്കശാപ്പുകാരന്‍ ധോണി, എന്താണ് അന്നു കാണിച്ചത്? അതുപോലൊരു ബാറ്റിങ് പ്രകടനം കണ്ടിട്ടില്ല- കൈഫ്

നിരവധി ആരാധകരാണ് ഇതിനു മറുപടിയുമായി രംഗത്തു വന്നിരിക്കുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഒരു അവിസ്മരണീയ ബാറ്റിങ് പ്രകടനവുമായി ഈ ജഴ്‌സി നമ്പറിനു ബന്ധമുണ്ടെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

കരിയറിലെ ഏക ഡബിള്‍

കരിയറിലെ ഏക ഡബിള്‍ സെഞ്ച്വറിയെ ഓര്‍മപ്പെടുത്തിയാണ് ഹാര്‍ദിക് ഈ ജഴ്‌സിയണിഞ്ഞതെന്നാണ് ആരാധകരുടെ മറുപടി. ബറോഡയുടെ അണ്ടര്‍ 16 ടീമിനുവേണ്ടി കളിക്കവെയായിരുന്നു ഹാര്‍ദിക് 228 റണ്‍സുമായി കസറിയത്.
2009 ഡിസംബര്‍ ഒമ്പതിന് നടന്ന അണ്ടര്‍ 16 വിജയ് മര്‍ച്ചെന്റ് ടൂര്‍ണമെന്റില്‍ മുംബൈയ്‌ക്കെതിരേയായിരുന്നു ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ടീം വന്‍ തകര്‍ച്ചയെ നേരിടവെയായിരുന്നു അന്നു താരം ഡബിളടിച്ച് ഹീറോയായത്. കരിയറില്‍ ഹാര്‍ദിക്കിന്റെ ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന സ്‌കോറും ഏക ഡബിള്‍ സെഞ്ച്വറിയും ഇതു തന്നെയാണ്.

എട്ടു മണിക്കൂര്‍ ക്രീസില്‍

മുംബൈയ്‌ക്കെതിരേ ബറോഡ നാലു വിക്കറ്റിന് 60 റണ്‍സെന്ന നിലയില്‍ പതറവെയാണ് ഹാര്‍ദിക് ക്രീസിലെത്തിയത്. പിന്നീട് നായകന്റെ കളി കെട്ടഴിച്ച അദ്ദേഹം ടീമിന്റെ യഥാര്‍ഥ ഹീറോയായി മാറുകയായിരുന്നു. എട്ടു മണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ച ഹാര്‍ദിക് 391 പന്തിലായിരുന്നു 228 റണ്‍സ് അടിച്ചെടുത്തത്. ഇതോടെ മുംബൈയുടെ 350 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കാനും ബറോഡയ്ക്കു സാധിച്ചു.
ഈയൊരു പ്രകടനത്തോടെ ഒറ്റ രാത്രി കൊണ്ടു ഹാര്‍ദിക് സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നു. തൊട്ടടുത്ത ദിവസം പത്രങ്ങളില്‍ നിറഞ്ഞുനിന്നത് ഹാര്‍ദിക്കായിരുന്നു.

കോച്ച് പറയുന്നു

ഹാര്‍ദിക്കിന്റെ കരിയറിലെ യാത്ര തുടങ്ങുന്നത് ഇവിടെ വച്ചായിരുന്നുവെന്ന് പറയാന്‍ സാധിക്കുമെന്ന് കോച്ച് ജിതേന്ദ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീട് ഹാര്‍ദിക് അണ്ടര്‍ 19 ടീമിലെത്തുകയും തുടര്‍ന്ന് മുന്നോട്ടുള്ള യാത്ര തുടരുകയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുംബൈയ്‌ക്കെതിരായ അന്നത്തെ കളിയില്‍ ആദ്യ ഇന്നിങ്‌സില്‍ ഹാര്‍ദിക് അഞ്ചു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ അവന്റെ വളര്‍ച്ചയാരംഭിച്ചത് ഇവിടെ നിന്നായിരുന്നുവെന്നും കോച്ച് ജിതേന്ദ്ര വ്യക്തമാക്കി. 2016 വരെ ഇന്ത്യന്‍ ടീമിനു വേണ്ടി ഹാര്‍ദിക് ധരിച്ചത് 228ാം നമ്പര്‍ ജഴ്‌സിയായിരുന്നു. അതിനു ശേഷമാണ് അദ്ദേഹം 33ാം നമ്പര്‍ ജഴ്‌സി സ്വീകരിച്ചത്.

Story first published: Friday, May 22, 2020, 16:59 [IST]
Other articles published on May 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X