ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ നടരാജന് എന്തു കൊണ്ട് ബിസിസിഐ കരാറില്ല? ഇതാണ് കാരണം

ബിസിസിഐയുടെ വാര്‍ഷിക കരാര്‍ ലഭിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോള്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത് ഒരാളുടെ അഭാവമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയുടെ പേസ് സെന്‍സേഷനായി മാറിയ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജനായിരുന്നു തഴയപ്പെട്ടത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ നട്ടു ഒരേ പര്യടനത്തിന്‍ എല്ലാ ഫോര്‍മാറ്റിലും അരങ്ങേറിയവരുടെ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. പ്രധാന താരങ്ങളുടെ പരിക്കായിരുന്നു നടരാജന് മൂന്നു പരമ്പരകളിലും ടീമില്‍ അവസരം നല്‍കിയത്.

ബിസിസിഐയുടെ വാര്‍ഷിക കരാര്‍ ഒരു താരത്തിനു ലഭിക്കണമെങ്കില്‍ ചില മാനദണ്ഡങ്ങളുണ്ട്. ഇതു കാരണമാണ് നടരാജന് കരാര്‍ ലഭിക്കാതിരുന്നത്. ഒരു കളിക്കാരനു ബിസിസിഐയുടെ വാര്‍ഷിക കരാറിന് അര്‍ഹത ലഭിക്കണമെങ്കില്‍ അയാള്‍ ചുരുങ്ങിയത് മൂന്നു ടെസ്റ്റുകളോ, എട്ട് ഏകദിനങ്ങളോ, 10 ടി20 മല്‍സരങ്ങളോ ഒരു സീസണില്‍ കളിക്കണം.

നടരാജന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഒരു ടെസ്റ്റിലും രണ്ടു ഏകദിനങ്ങളിലും നാലു ടി20കളിലും മാത്രമേ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളൂ. ബിസിസിഐയുടെ മാനദണ്ഡ പ്രകാരം കരാറില്‍ ഇടം പിടിക്കാന്‍ ഇതു പോരെന്നതിനാലാണ് നട്ടു പരിഗണിക്കപ്പെടാതിരുന്നത്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ രണ്ടെണ്ണത്തിലെങ്കിലും കളിച്ചിരുന്നെങ്കില്‍ അദ്ദേഹം കരാറിന് പരിഗണിക്കപ്പെടുമായിരുന്നു.

ഇന്ത്യക്കായി ഒരു ടെസ്റ്റ് മാത്രം ഈ കാലയളവില്‍ കളിച്ച യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്കും കരാര്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഓസീസ് പര്യടനത്തില്‍ അരങ്ങേറിയ ശുഭ്മാന്‍ ഗില്‍ പിന്നീട് തുടര്‍ച്ചയായി ടെസ്റ്റുകളില്‍ കളിച്ചിരുന്നു. ഇതു കാരണം താരം ഗ്രേഡ് സി കരാറില്‍ ഉള്‍പ്പെടുകയും ചെയതു.

മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരമായി ഇന്ത്യക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാര്‍ക്കാണ് എ പ്ലസ് കരാറിനു അര്‍ഹത. ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്കു പ്രതിവര്‍ഷ ശമ്പളം ഏഴു കോടി രൂപയാണ്. നായകന്‍ വിരാട് കോലി, നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസപ്രീത് ബുംറ എന്നിവര്‍ക്കു മാത്രമേ എപ്ലസ് കരാര്‍ ലഭിച്ചിട്ടുള്ളൂ. തൊട്ടു താഴെയുള്ള ഗ്രേഡ് എ കരാറിന് അഞ്ചു കോടിയും ഗ്രേഡ് ബിക്ക് മൂന്നു കോടിയും അവസാന കാറ്റഗറിയായ ഗ്രേഡ് സിക്കു ഒരു കോടിയുമാണ് പ്രതിവര്‍ഷ ശമ്പളം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, April 16, 2021, 17:50 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X