വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രിസ്ബണില്‍ കുല്‍ദീപിന് പകരം എന്തുകൊണ്ട് സുന്ദറെ കളിപ്പിച്ചു? രഹാനെ പറയുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ യുവതാരങ്ങളുമായി ഇറങ്ങിയത്. പരിക്കേറ്റ് സീനിയര്‍ ബൗളര്‍മാരും ഓള്‍റൗണ്ടര്‍മാരുമെല്ലാം പുറത്തായതോടെയാണ് ഇത്തരത്തില്‍ യുവതാരങ്ങളെ ഇന്ത്യക്ക് പരിഗണിക്കേണ്ടി വന്നത്. നാലാം മത്സരത്തില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റപ്പോള്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് പകരം കളിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറെയാണ് ഇന്ത്യ പരിഗണിച്ചത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് കുല്‍ദീപിനെ തഴഞ്ഞ് രഹാനെയെ പരിഗണിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരമ്പരയിലെ ഇന്ത്യയെ നയിച്ച രവീന്ദ്ര ജഡേജ.

'വളരെ പ്രയാസമുള്ള തീരുമാനമായിരുന്നു അത്. കുല്‍ദീപ് ടീമിലുണ്ടായിരുന്നു. കളിക്കാന്‍ അവന് അര്‍ഹതയുമുണ്ടായിരുന്നു. എന്നാല്‍ കുല്‍ദീപിനെ മറികടന്ന് വാഷിങ്ടണ്‍ എത്തിയത് അവന്റെ ബാറ്റിങ് മികവുകൊണ്ടാണ്. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഓള്‍റൗണ്ടര്‍ സുന്ദറിനെയാണ് മെച്ചപ്പെട്ടവനായി തോന്നിയത്. അവന്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന് ഞങ്ങള്‍ക്കറിയാം. അത് അവന്‍ തെളിയിക്കുകയും ചെയ്തു'- രഹാനെ പറഞ്ഞു.

washingtonsundar

1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത ഗാബയില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തതിന് പിന്നില്‍ സുന്ദറിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ശര്‍ദുല്‍ ഠാക്കൂറുമായി 123 റണ്‍സിന്റെ കൂട്ടുകെട്ടാണ് സുന്ദര്‍ ഉണ്ടാക്കിയത്. ഈ കൂട്ടുകെട്ടാണ് മത്സരത്തില്‍ വഴിത്തിരിവായതും. ആദ്യ ഇന്നിങ്‌സില്‍ 62 റണ്‍സെടുത്ത സുന്ദര്‍ രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം 22 റണ്‍സ് നേടി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കും വഹിച്ചു. രവീന്ദ്ര ജഡേജയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇതിനോടകം സുന്ദറിന് സാധിച്ചിട്ടുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാര്‍ എത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

കുല്‍ദീപ് യാദവ് 2018-19 ഓസീസ് പര്യടനത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ്. എന്നാല്‍ ഇത്തവണ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാത്തത് തീര്‍ച്ചയായും താരത്തെ തളര്‍ത്തിയിരിക്കും. എന്നാല്‍ കുല്‍ദീപിന് തീര്‍ച്ചയായും അവസരം ലഭിക്കുമെന്നും കഠിനാധ്വാനം തുടരണമെന്നും രഹാനെ പറഞ്ഞു. കൂടാതെ കുല്‍ദീപിന്റെ അവസ്ഥയിലൂടെ താനും കടന്ന് പോയിട്ടുണ്ടെന്ന് രഹാനെ പറഞ്ഞു. 'ഇത്തരം ഒരു സംഭവം എങ്ങനെ അനുഭവപ്പെടുമെന്ന് എനിക്ക് നന്നായി അറിയാം. കാരണം ഇത്തരം സന്ദര്‍ഭങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്. എന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് മുമ്പ് രണ്ട് വര്‍ഷത്തോളം ഞാന്‍ പ്ലേയിങ് ഇലവന് പുറത്തുനിന്നിട്ടുണ്ട്. കുല്‍ദീപിന് ടീമില്‍ നിര്‍ണ്ണായക റോളുണ്ട്. ഭാവിയില്‍ ടീമിന്റെ അഭിവാജ്യ ഘടകമായി അവന്‍ മാറുമെന്ന് ഉറപ്പാണ്'-രഹാനെ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 25, 2021, 13:41 [IST]
Other articles published on Jan 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X