വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: എന്തായിരുന്നു ഇത്ര ധൃതി? രോഹിത്തിന്റെ 'വഴിയെ' മായങ്കും- രൂക്ഷവിമര്‍ശനം

38 റണ്‍സാണ് മായങ്ക് നേടിയത്

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരേയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ലൂസ് ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിന് രൂക്ഷ വിമര്‍ശനം. തുടര്‍ച്ചയായി രണ്ടാം ദിനമാണ് ഒരു ഇന്ത്യന്‍ താരം അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. രണ്ടാംദിനം ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും സമാനമായ രീതിയില്‍ പുറത്തായിരുന്നു. 44 റണ്‍സെടുത്തു നില്‍ക്കവെ സിക്‌സറിനു ശ്രമിച്ച രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. നതാന്‍ ലിയോണിനായിരുന്നു വിക്കറ്റ്.

1

മായങ്കിന്റെ വിക്കറ്റ് ലഭിച്ചത് പേസര്‍ ജോഷ് ഹേസല്‍വുഡിനായിരുന്നു. 75 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമെടുത്തു നില്‍ക്കെയായിരുന്നു മായങ്ക് പുറത്തായത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അതു വലിയ സ്‌കോറാക്കി മാറ്റാനായില്ല. അനാവശ്യ ധൃതി കാണിച്ച മായങ്ക് വിക്കറ്റ് പാഴാക്കി ഓസ്‌ട്രേലിയക്കു മേല്‍ക്കേ സമ്മാനിക്കുകയായിരുന്നു.

ലഞ്ച് ബ്രേക്കിനു തൊട്ടു പിന്നാലെയായിരുന്നു മായങ്ക് ഔട്ടായത്. ഹേസല്‍വുഡിന്റെ ഗുഡ് ലെങ്ത് ഡെലിവെറി ഓഫ് സ്റ്റംപിനു പുറത്തേക്കു പോയതായിരുന്നു. മായങ്കിന് ഈ ബോള്‍ ഷോട്ട് കളിക്കാതെ വിടാമായിരുന്നു. എന്നാല്‍ പുറത്തേക്കു പോയ ബോളില്‍ മുന്നോട്ടാഞ്ഞ് ഷോട്ടിനു ശ്രമിച്ച മായങ്കിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് രണ്ടാം സ്ലിപ്പില്‍ സ്റ്റീവ് സ്മിത്ത് മികച്ചൊരു ക്യാച്ചിലൂടെ കൈകളിലൊതുക്കി. ആദ്യ ശ്രമത്തില്‍ ബോള്‍ സ്മിത്തിന്റെ കൈകളില്‍ നിന്നും കുത്തിയുയര്‍ന്നെങ്കിലും രണ്ടാം ശ്രമത്തില്‍ അദ്ദേഹം അതു കൈക്കലാക്കി.

ട്വിറ്ററിലൂടെ നിരവധി പേരാണ് മായങ്കിന്റെ ഈ ഷോട്ടിനെ വിമര്‍ശിച്ചു രംഗത്തു വന്നിരിക്കുന്നത്. ചില പ്രധാനപ്പെട്ട ട്വീറ്റുകള്‍ നമുക്കൊന്നു നോക്കാം-

സെറ്റായി കളിക്കുന്ന ഒരു ബാറ്റ്‌സ്മാന്‍ ഇതുപോലെയൊരു ലൂസ് ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ എന്തു പറയാനാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

അഗര്‍വാളിന്റേത് മോശം ഷോട്ടായിരുന്നു. ലഞ്ചിനു ശേഷം എന്തിനാണ് അദ്ദേഹം ഇത്രയും ധൃതി കാണിച്ചത്. 10ലധികം ഓവറുകള്‍ കൂടി അദ്ദേഹത്തിനു ബാറ്റ് ചെയ്യാമായിരുന്നു. ഇതു നല്ല സൂചനയല്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

തീര്‍ത്തും അനാവശ്യമായ ഷോട്ടായിരുന്നു അത്. അഗര്‍വാളിന്റെ ഈ ഷോട്ട് ട്രോഫി നിലനിര്‍ത്തുകയെന്ന ഇന്ത്യയുടെ പ്രതീക്ഷ അവസാനിപ്പിക്കില്ലെന്നു വിശ്വസിക്കാമെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Sunday, January 17, 2021, 11:20 [IST]
Other articles published on Jan 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X