ആരാണ് സര്‍ ഈ ക്രിക്കറ്റ് ഫാന്‍?
ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ തോറ്റു തുടങ്ങിയതും കളിക്കുന്ന ടീമില്‍ പോലുമില്ലാത്ത അനുഷ്‌ക ശര്‍മയെ പുലഭ്യം പറച്ചില്‍. കാമുകനായ വിരാട് കോലിയുടെ കളി കാണാന്‍ അനുഷ്‌ക ശര്‍മ സിഡ്‌നിയിലേക്ക് പോയതുകൊണ്ടാണത്രെ ഇന്ത്യ തോറ്റത്. സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ റാഞ്ചിയിലെ ധോണിയുടെ വീടിന് സുരക്ഷ ശക്തമാക്കുന്നു എന്നും വന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ നമ്പര്‍ വണ്‍ ചാനല്‍ എന്ന് സ്വയം വിളിക്കുന്ന ടി വി ചാനല്‍ നാണക്കേട് എന്ന് ഹാഷ്ടാഗ് കൊടുത്താണ് ഇന്ത്യന്‍ തോല്‍വി ആഘോഷിച്ചത്. വേലയും കൂലിയും കളഞ്ഞ് കളി കണ്ടിരുന്നവര്‍ക്ക് തോല്‍ക്കുമ്പോള്‍ നിരാശയുണ്ടാകുക സ്വാഭാവികം. പക്ഷേ താരങ്ങളെയും അവരുടെ വീട്ടുകാരെയും അസഭ്യം പറയാനും അശ്ലീല തമാശകളിലെ കഥാപാത്രങ്ങളാക്കാനും ക്രിക്കറ്റ് ആരാധകര്‍ക്ക് എന്താണ് അധികാരം.

അര്‍ണാബിനും പറയാം
കളി മോശമായെങ്കില്‍ അതിനെക്കുറിച്ച് ചര്‍ച്ച നടത്താനും എന്ത് കൊണ്ട് ഇന്ത്യ തോറ്റു എന്ന് കണ്ടുപിടിക്കാനും അര്‍ണാബ് ഗോസ്വാമിക്കും അവകാശമുണ്ട്. ഇത് പക്ഷേ അതിനും മേലെ ആയിപ്പോയി. ട്വിറ്ററില്‍ ഒരാള്‍ പറഞ്ഞത് ഒരിക്കല്‍ പോലും ക്രിക്കറ്റ് ബാറ്റ് കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ആളാണ് ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് പഠിപ്പിക്കുന്നത് എന്നാണ്.

അനുഷ്‌കയാണ് പാവം
കോലിയുടെ കളി കാണാന്‍ സിഡ്‌നി വരെ പോയി എന്ന ഒരു തെറ്റ് മാത്രമേ അനുഷ്‌ക ശര്‍മ ചെയ്തുള്ളൂ. പക്ഷേ ഇന്ത്യ തോല്‍വിയോടടുത്തതും അനുഷ്‌കയെ ചുറ്റിപ്പറ്റി നൂറ് കണക്കിന് മെസേജുകളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും പറന്നത്.

ധോണിയുടെ കുഞ്ഞിനെപ്പോലും
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് വീട്ടില്‍ വന്ന് കുഞ്ഞിനെ കളിപ്പിച്ചിരിക്കാം എന്ന തരത്തിലാണ് കളിയാക്കലുകള്‍. ഒന്നരമാസത്തോളം കുഞ്ഞിനെ പോലും കാണാനാവാതെ നാഷണല്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു ധോണി എന്ന പരിഗണന പോലും പലരും നല്‍കിയില്ല.

യുവരാജിനും കിട്ടിയിട്ടുണ്ട്
കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പ് തോറ്റപ്പോള്‍ യുവരാജിന്റെ വീടിന് നേരെ ഇത്തരം ആക്രമണം ഉണ്ടായിട്ടുണ്ട്. 2011 ലെ ലോകകപ്പ് ഹീറോയായിരുന്നു യുവി എന്ന കാര്യം പോലും പലരും മറന്നു.

ദയനീയം ഈ സ്ഥിതി
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരുള്ള രാജ്യത്ത് സ്വന്തം കളിക്കാര്‍ക്ക് പോലും സുരക്ഷ ഇല്ല എന്നത് ദയനീയമായ ചിത്രമാണ്.

മോദി പറഞ്ഞത് കാര്യം
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ പോലെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത വികാരം കൊണ്ടില്ല. ജയിച്ചാലും തോറ്റാലും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്ന് മാത്രം പറഞ്ഞു. ടൂര്‍ണമെന്റില്‍ മുഴുവനും മികച്ച ക്രിക്കറ്റാണ് ഇന്ത്യ കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications