ധോണിക്ക് മാത്രം 'നന്ദി'യില്ല; സേവാഗ് മറന്നതോ ഒഴിവാക്കിയതോ?
ദില്ലി: അജയ് ശര്‍മ, അജയ് ജഡേജ, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ... എല്ലാവരുമുണ്ടായിരുന്നു വീരേന്ദര്‍ സേവാഗിന്റെ പട്ടികയില്‍. ഒരാള്‍ ഒഴികെ, ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി. തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്മാരുടെ പേര് പറഞ്ഞ് നന്ദി പ്രകടിപ്പിക്കുമ്പോഴാണ് സേവാഗ് ധോണിയെ മാത്രം വിട്ടുകളഞ്ഞത്.
മനപ്പൂര്‍വ്വമാണോ സേവാഗ് ധോണിയുടെ പേര് ഒഴിവാക്കിയത്. അതോ മറന്നതാണോ. മറക്കാന്‍ സാധ്യതയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. സേവാഗ് ഏറ്റവും ഒടുവിലായി കളിച്ചത് ധോണിയുടെ കീഴിലാണ്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കളിച്ചതും. എന്നാല്‍ സേവാഗിന്റെ കരിയര്‍ അകാലത്തില്‍ അവസാനിക്കാന്‍ കാരണം ക്യാപ്റ്റന്‍ ധോണിയാണ് എന്ന് പറയുന്നവരുണ്ട്. അവരുടെ വാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഫിറോസ് ഷാ കോട്‌ലയില്‍ കണ്ടതും. അതിങ്ങനെ....

എല്ലാവര്‍ക്കും നന്ദി
എന്റെ ആദ്യത്തെ ക്യാപ്റ്റന്മാരായ അജയ് ശര്‍മ, അജയ് ജഡേജ എന്നിവരോട് ഞാന്‍ നന്ദി പറയുന്നു. രഞ്ജിയില്‍ അജയ് ശര്‍മയും ആദ്യത്തെ ഏകദിനത്തില്‍ അജയ് ജഡേജയുമായിരുന്നു സേവാഗിന്റെ ക്യാപ്റ്റന്മാര്‍. ദില്ലിയില്‍ ബി സി സി ഐ ആദരിച്ചപ്പോഴായിരുന്നു സേവാഗ് ഈ പ്രസംഗം നടത്തിയത്.

ഗാംഗുലിയെ മറക്കാന്‍ പറ്റുമോ
സേവാഗിന് വേണ്ടി കരിയര്‍ തന്നെ ത്യജിച്ച സൗരവ് ഗാംഗുലി പിന്നാലെ ദ്രാവിഡ് , കുംബ്ലെ എന്നിവരെയും സേവാഗ് പേരെടുത്ത് പറഞ്ഞു. എനിക്ക് സച്ചിന്‍ തെണ്ടുല്‍ക്കറോടും നന്ദിയുണ്ട്. ഇന്ത്യന്‍ ടീമില്‍ സേവാഗിന്റെ ക്യാപ്റ്റനായിട്ടില്ലെങ്കിലും സച്ചിനും കിട്ടി നന്ദി.

ചിലരെ മറന്നുപോയി
പിന്നീട് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിനോട് സംസാരിക്കവേ സേവാഗ്, പലരെയും പരാമര്‍ശിക്കാന്‍ മറന്നതായി പറഞ്ഞു. എന്നാല്‍ അവിടെയും സേവാഗ് ധോണിയുടെ പേര് മിണ്ടിയില്ല. മറന്നതല്ല എന്ന് ഇതോടെ വ്യക്തം.

പക്ഷേ ധോണിക്ക് പറയാനുണ്ട്
വിവിയന്‍ റിച്ചാര്‍ഡ്‌സ് ബാറ്റ് ചെയ്യുന്നത് താന്‍ കണ്ടിട്ടില്ല. എന്നാല്‍ സേവാഗ് ബാറ്റ് ചെയ്യുന്നത് നേരിട്ട് കണ്ടിട്ടുണ്ട് - സേവാഗ് വിരമിച്ച ഒക്ടോബര്‍ 20ന് ധോണി ട്വിറ്ററില്‍ എഴുതിയതാണ് ഇത്.

സേവാഗിങ്ങനാണ്
ബാറ്റിംഗ് പോലെ തന്നെയാണ് സേവാഗിന്റെ സംസാരവും. കൃത്യമായി പറയാനുളളത് പറയും. വളരെ ഡിപ്ലോമാറ്റായി സംസാരിക്കുന്ന രീതി സേവാഗിന് ഇല്ല.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications