വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഡുപ്ലെസിക്ക് നന്ദി പറഞ്ഞത് വാട്‌സന്‍... കാരണം അതു തന്നെ, വിജയത്തില്‍ നിര്‍ണായകമായി

ക്വാളിഫയര്‍ 2വില്‍ ഡുപ്ലെസിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്

By Manu

വിശാഖപട്ടണം: ഐപിഎല്ലില്‍ വെള്ളിയാഴ്ച രാത്രി നടന്ന ക്വാളിഫയര്‍ 2 പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. ഓപ്പണര്‍മാരായ ഫഫ് ഡിപ്ലെസിയുടെയും ഷെയ്ന്‍ വാട്‌സന്റെയും ഫിഫ്റ്റികളാണ് സിഎസ്‌കെയുടെ വിജയം എളുപ്പമാക്കിയത്. ഇരുതാരങ്ങളും 50 റണ്‍സ് വീതം നേടി പുറത്താവുകയായിരുന്നു. 39 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതാണ് ഡുപ്ലെസിയുടെ ഇന്നിങ്‌സെങ്കില്‍ വാട്‌സന്‍ 32 പന്തില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമാണ് ഫിഫ്റ്റി തികച്ചത്.

watson

വാട്‌സന്‍ തന്നോടു നന്ദി പറഞ്ഞതായി മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമേറ്റുവാങ്ങിയ ശേഷം ഡുപ്ലെസി വെളിപ്പെടുത്തി. അതിവേഗത്തില്‍ ഫിഫ്റ്റി നേടി സിഎസ്‌കെയ്ക്കു മികച്ച തുടക്കം നല്‍കിയതിന്റെ പേരിലാണ് വാട്‌സന്‍ നന്ദി പറഞ്ഞത്. കളിയുടെ തുടക്കത്തില്‍ സമ്മര്‍ദ്ദതോടെയാണണ് ബാറ്റ് ചെയ്തത്. എന്നാല്‍ നിങ്ങളുടെ വെടിക്കെട്ട് ഇന്നിങ്‌സ് തന്റെ ആത്മവിശ്വാസമുയര്‍ത്തിയെന്നും വാട്‌സന്‍ പറഞ്ഞതായി ഡുപ്ലെസി വിശദമാക്കി. താനടക്കം ടീമിലെ ഓരോ താരത്തിസും സിഎസ്‌കെയര്‍പ്പിച്ച വിശ്വാസത്തിനു നന്ദി അറിയിക്കുന്നു. അതിമനോഹരമായിരുന്നു ഫഫിന്റെ ഇന്നിങ്‌സ്. കളിയുടെ അത്തരമൊരു ഘട്ടത്തില്‍ അതിവേഗ ഇന്നിങ്‌സ് കളിച്ച് തന്റെ ആത്മവിശാസമുയര്‍ത്തിയ താങ്കളോടു നന്ദിയുണ്ടെന്നും വാട്‌സന്‍ പറഞ്ഞെന്ന് ഡുപ്ലെസി വെളിപ്പെടുത്തി.

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹല്‍ എങ്ങോട്ടുമില്ല... ഇന്ത്യന്‍ ഓസിലുമായി കരാര്‍ നീട്ടി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹല്‍ എങ്ങോട്ടുമില്ല... ഇന്ത്യന്‍ ഓസിലുമായി കരാര്‍ നീട്ടി മഞ്ഞപ്പട

പ്രായവും അനുഭവസമ്പത്തും സിഎസ്‌കെയെ സംബന്ധിച്ച് വളരെ പോസിറ്റീവായ കാര്യമാണമെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ വക്തമാക്കി. അനുഭവസമ്പത്തുള്ളപ്പോള്‍ തന്നെ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ താരങ്ങള്‍ക്കു കൃത്യമായ ധാരണയുണ്ടാവും. ഐപിഎല്ലില്‍ താരങ്ങളുടെ മല്‍സരപരിചയത്തിന്റെ കാര്യത്തില്‍ ചെന്നൈ മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനനലില്‍ ഇതു ശരിക്കും ഉപയോഗിക്കാന്‍ തന്നെയാണ് ടീമിന്റെ ശ്രേമമെന്നും ഡുപ്ലെസി പറഞ്ഞു.

Story first published: Saturday, May 11, 2019, 16:07 [IST]
Other articles published on May 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X