വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

ക്രിക്കറ്റ് താരങ്ങള്‍ക്ക് മറ്റ് കായിക താരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ക്ഷമ വേണ്ടിവരും. മറ്റ് ടീം ഗെയിമുകളെ അപേക്ഷിച്ച് കൂടുതല്‍ വിരസത ക്രിക്കറ്റിനുണ്ട്.

1

ക്രിക്കറ്റ് മത്സരങ്ങള്‍ മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം നീണ്ട് നില്‍ക്കുന്നതാണ്. ടി20 മത്സരങ്ങള്‍ക്ക് തന്നെ നാല് മണിക്കൂറുകളിലധികം വേണ്ടിവരും. ഏകദിനം പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂറും ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസവും വേണം. ക്രിക്കറ്റ് താരങ്ങള്‍ക്ക് മറ്റ് കായിക താരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ക്ഷമ വേണ്ടിവരും. മറ്റ് ടീം ഗെയിമുകളെ അപേക്ഷിച്ച് കൂടുതല്‍ വിരസത ക്രിക്കറ്റിനുണ്ട്.

ക്രിക്കറ്റ് താരങ്ങള്‍ മൈതാനത്തില്‍ ചൂയിങ് ഗം ചവക്കുന്നത് പലപ്പോഴും നമ്മള്‍ കാണാറുണ്ട്. ചൂയിങ് ഗം ഇത്രത്തോളം ജനപ്രിയമായതിന് പിന്നില്‍ ക്രിക്കറ്റ് താരങ്ങളുടെ പങ്ക് വലുതാണെന്ന് പറയാം. ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും എന്തിനാണ് അവര്‍ ഇത് ഉപയോഗിക്കുന്നത് എന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ട്?. വെറുതെയല്ല, ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

IND vs ENG: രോഹിത് നിറം മങ്ങിയാല്‍ ഇന്ത്യ തോല്‍ക്കും!, കാരണമുണ്ട്, എന്തൊക്കെയാണെന്നറിയാംIND vs ENG: രോഹിത് നിറം മങ്ങിയാല്‍ ഇന്ത്യ തോല്‍ക്കും!, കാരണമുണ്ട്, എന്തൊക്കെയാണെന്നറിയാം

സമ്മര്‍ദ്ദം കുറക്കുന്നു

സമ്മര്‍ദ്ദം കുറക്കുന്നു

ക്രിക്കറ്റ് മൈതാനത്ത് ഒരുപാട് സമയം താരങ്ങള്‍ ചിലവിടേണ്ടതായുണ്ട്. പ്രധാനമായും ടെസ്റ്റ് മത്സരങ്ങളില്‍. ഈ സമയത്ത് വിരസത അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ വിരസത മാറ്റാനും സമ്മര്‍ദ്ദം കുറക്കാനും ചൂയിങ് ഗം താരങ്ങളെ സഹായിക്കുന്നു. ചൂയിങ് ഗം ചവക്കുമ്പോള്‍ എപ്പോഴും തലച്ചോറിനെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുകയും അത് മൂലം പെട്ടെന്ന് പ്രതികരണം നടത്താന്‍ സാധിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും

ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും

ചൂയിങ് ഗം ചവക്കുന്നത് ജലാംശം ശരീരത്തില്‍ നിലനിര്‍ത്താന്‍ താരങ്ങളെ സഹായിക്കുന്നു. പ്രധാനമായും ചൂടേറിയ കാലാവസ്ഥകളില്‍ ശരീരത്തെ ജലാംശം നിലനിര്‍ത്തി പെട്ടെന്ന് ക്ഷീണം വരാതിരിക്കാന്‍ ചൂയിങ് ഗം താരങ്ങളെ സഹായിക്കുന്നുണ്ട്. ഇത് ചവക്കുന്നതോടെ സാധാരണ ഉള്ളതിനെക്കാള്‍ കൂടുതല്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. അത് അധികം വെള്ളം കുടിക്കേണ്ട ആവിശ്യകത കുറക്കുകയും താരങ്ങളുടെ ക്ഷീണം കുറക്കുകയും ചെയ്യുന്നു.

കൂടുതല്‍ ഉന്മേഷം ലഭിക്കാന്‍ സഹായിക്കുന്നു

കൂടുതല്‍ ഉന്മേഷം ലഭിക്കാന്‍ സഹായിക്കുന്നു

ചൂയിങ് ഗം ഉപയോഗിക്കുമ്പോള്‍ അതിലെ പഞ്ചസാര ഗ്ലൂക്കോസായി മാറാറുണ്ട്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം ലഭിക്കുന്നു. ദീര്‍ഘ സമയ ഫോര്‍മാറ്റില്‍ കൂടുതല്‍ ഉന്മേഷത്തോടെ താരങ്ങള്‍ തുടരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ ചൂയിങ് ഉപയോഗിക്കുന്നത് താരങ്ങളെ എനര്‍ജി ലെവല്‍ ഉയര്‍ത്തി നിര്‍ത്തുന്നു. ഒട്ടുമിക്ക താരങ്ങളും ചൂയിങ് ഗം ഉപയോഗിക്കാനുള്ള പ്രധാന കാരണം ഇതാണ്.

താരങ്ങളുടെ ശ്രദ്ധ കൂട്ടുന്നു

താരങ്ങളുടെ ശ്രദ്ധ കൂട്ടുന്നു

കൂടുതല്‍ സമയം ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ നല്‍കുമ്പോള്‍ ക്ഷീണവും വിരസതയും തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശ്രദ്ധ നഷ്ടപ്പെടുന്നതിനും കാരണമാവും. എന്നാല്‍ ചൂയിങ് ഗം ചവക്കുമ്പോള്‍ താരങ്ങള്‍ക്ക് ഈ വിരസത മാറുകയും കൂടുതല്‍ ഉണര്‍ന്നിരിക്കാനും ശ്രദ്ധ നല്‍കാനും സാധിക്കുകയും ചെയ്യും. ചൂയിങ് ഗമ്മിലെ മധുരം താരങ്ങള്‍ക്ക് മടുപ്പ് തോന്നാതെ ശ്രദ്ധയോടെ നില്‍ക്കാന്‍ സഹായിക്കും.

താളം നിലനിര്‍ത്താന്‍ സഹായിക്കുന്നു

താളം നിലനിര്‍ത്താന്‍ സഹായിക്കുന്നു

ചൂയിങ് ഗം ചവക്കുന്നത് താരങ്ങളെ ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം താളം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ് ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. താന്‍ ഹെല്‍മറ്റ് വെച്ച് കളിക്കാത്തത് ചൂയിങ് ഗം സുഗമമായി ചവക്കാനാണ്. ചൂയിങ് ഗം തന്റെ ബാറ്റിങ്ങിന്റെ താളം നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നിങ്‌സ് തുടങ്ങുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം തോന്നാതെ മികച്ചൊരു താളം കണ്ടെത്താന്‍ ചൂയിങ് ഗം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് ഏറെക്കുറെ സത്യമാണെന്ന് പറയാം.

T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

പ്രതികരണത്തിന്റെ വേഗം കൂട്ടുന്നു

പ്രതികരണത്തിന്റെ വേഗം കൂട്ടുന്നു

ക്രിക്കറ്റില്‍ ടൈമിങ്ങിന് വളരെ പ്രാധാന്യമുണ്ട്. അതിന് കണ്ണും ശരീരവും മനസുമെല്ലാം ഒരുപോലെ പ്രവര്‍ത്തിക്കേണ്ടതായുണ്ട്. ചൂയിങ് ഗം ഉപയോഗിക്കുമ്പോള്‍ എല്ലാ ശരീര ഭാഗങ്ങളുടെയും പ്രവര്‍ത്തനം ഉണര്‍ന്നിരിക്കും. കാരണം വായ ഭാഗം അനങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മറ്റ് ഭാഗങ്ങളും ഒരുപോലെ ഉണര്‍ന്ന് പ്രവര്‍ത്തിക്കും. ഇത് വേഗത്തില്‍ പ്രതികരണം നടത്താന്‍ സഹായിക്കും. ചലനങ്ങള്‍ വേഗത്തിലാക്കും.

സൂപ്പര്‍ താരങ്ങളെ അനുകരിക്കുന്നു

സൂപ്പര്‍ താരങ്ങളെ അനുകരിക്കുന്നു

ക്രിക്കറ്റിലെ ഒരു കീഴ് വഴക്കമെന്ന നിലയിലും ചൂയിങ് ഗം ചവക്കുന്നത് തുടര്‍ന്ന് പോരുന്നു. റിക്കി പോണ്ടിങ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് തുടങ്ങി പല ഇതിഹാസങ്ങളും ഇത്തരത്തില്‍ ചൂയിങ് ഗം ചചവച്ചിരുന്നവരാണ്. അതുകൊണ്ട് തന്നെ ക്രിക്കറ്റിലേക്കെത്തുന്ന യുവതാരങ്ങള്‍ മുന്‍ഗാമികളുടെ ഈ ശീലത്തെ സ്റ്റെലെന്ന രീതിയിലും അനുകരിക്കുന്നുണ്ട്. ഒട്ടുമിക്ക യുവതാരങ്ങളും മൈതാനത്തില്‍ ചൂയിങ് ഗം ഉപയോഗിക്കുന്നവരാണ്.

Story first published: Monday, June 20, 2022, 15:41 [IST]
Other articles published on Jun 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X