വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തിനാണ് ക്രിക്കറ്റര്‍ ബാറ്റ് കൊണ്ട് പിച്ചില്‍ തട്ടുന്നത്? കാരണങ്ങള്‍ ഒന്നല്ല, ഏഴെണ്ണം!

മല്‍സരങ്ങളിലെ സ്ഥിരം കാഴ്ചയാണിത്

ഒരു ക്രിക്കറ്റ് പ്രേമിയെ സംബന്ധിച്ച് എല്ലാ മല്‍സരങ്ങളിലും സ്ഥിരമായി കണ്ടു കൊണ്ടിരിക്കുന്ന ഒരു കാഴ്ചയുണ്ട്. ബാറ്റ് ചെയ്യവെ ക്രീസിലുള്ള താരം ബാറ്റ് കൊണ്ട് പിച്ചില്‍ തട്ടി നോക്കുന്നതാണിത്. പലപ്പോഴും പുതിയൊരു ബാറ്റര്‍ ക്രീസിലേക്കു വന്നാല്‍ ആദ്യം ചെയ്യുന്നത് ഇതായിരിക്കും. പുതുതായെത്തുന്നയാള്‍ മാത്രമല്ല ചില താരങ്ങള്‍ ഇന്നിങ്‌സിനിടെയും ഈ തരത്തില്‍ പിച്ചില്‍ തട്ടിയും മുട്ടിയുമെല്ലാം നോക്കാറുണ്ട്.

പഠനത്തില്‍ ധോണിയോ, കോലിയോ മിടുക്കന്‍? ഇവരുടെ മാര്‍ക്കറിയാംപഠനത്തില്‍ ധോണിയോ, കോലിയോ മിടുക്കന്‍? ഇവരുടെ മാര്‍ക്കറിയാം

എന്നാല്‍ എന്തുകൊണ്ടായിരിക്കാം ഒരു ബാറ്റര്‍ ഇങ്ങനെ ചെയ്യുന്നതെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഇതിനു ഒന്നിലേറെ കാരണങ്ങളുണ്ടെന്നു കാണാം. ഇവ എന്തൊക്കെയാണെന്നറിയാം.

അപ്രതീക്ഷിത ബൗണ്‍സ് തിരിച്ചറിയാം

അപ്രതീക്ഷിത ബൗണ്‍സ് തിരിച്ചറിയാം

ഒരു ക്രിക്കറ്റ് പിച്ചിന്റെ സ്വഭാവം പലപ്പോഴും പ്രവചിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പിച്ചില്‍ വിള്ളലുകളുണ്ടെങ്കില്‍ ബോള്‍ തീര്‍ച്ചയായും ദിശയില്‍ നിന്നും വ്യതിചലിക്കുമെന്നത് ഉറപ്പാണ്. പെട്ടെന്നുള്ള ബൗണ്‍സും അതുപോലെ ബോള്‍ താഴ്ന്നുപോവുന്നതും ബാറ്ററെ ആശ്ചര്യപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള അപ്രതീക്ഷിത ബൗണ്‍സ് ഒരു ബാറ്ററുടെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും ഇതു പുറത്താവലിനു വഴിയൊരുക്കുകയും ചെയ്‌തേക്കും.
അതുകൊണ്ടു തന്നെ പുതിയൊരു ബാറ്റര്‍ ക്രീസിലെത്തിയാല്‍ പിച്ചില്‍ എവിടെയാണോ അപ്രതീക്ഷിത ബൗണ്‍സുണ്ടാവുക അവിടെ തട്ടി നോക്കും. അല്ലെങ്കില്‍ പിച്ചില്‍ വിള്ളലുള്ള ഭാഗത്തായിരിക്കും ഇതു പോലെ മുട്ടി നോക്കുക. ഇത് ബൗണ്‍സ് നോര്‍മലാക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇങ്ങനെ ചെയ്യുന്നത്. പുതിയ ബാറ്റര്‍ മാത്രമല്ല ക്രീസില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു താരം പെട്ടെന്നു അപ്രതീക്ഷിത ബൗണ്‍സ് കണ്ടാല്‍ ഈ തരത്തില്‍ പിച്ചില്‍ തട്ടി നോക്കി അതൊഴിവാക്കാനും ശ്രമിക്കാറുണ്ട്.

ബൗളര്‍മാരെ കാത്തിരിപ്പിക്കുക

ബൗളര്‍മാരെ കാത്തിരിപ്പിക്കുക

ക്രിക്കറ്റെന്നത് ശാരീരികയമായ ഗെയിം മാത്രമല്ല, മാനസികമായ ഗെയിം കൂടിയാണ്. ചില സമയങ്ങളില്‍ എതിര്‍ ബൗളറുടെ ഭയപ്പെടുത്തുന്ന വേഗതയോ, സ്ലെഡ്ജിങോയൊക്കെ ബാറ്ററെ സമ്മര്‍ദ്ദത്തിലാക്കും. അത്തരം ഘട്ടത്തില്‍ ഇതൊന്നു പിടിച്ചുനിര്‍ത്തി രംഗം ശാന്തമാക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും ബാറ്റര്‍മാര്‍ ഈ തരത്തില്‍ പിച്ചില്‍ തട്ടിയും മുട്ടിയുമെല്ലാം സമയം കളയാറുണ്ട്. ബൗളര്‍ ഗാര്‍ഡ് എടുക്കാത്തയിടത്തോളം ബൗളര്‍ക്കു പന്തെറിയാന്‍ അനുവാദമില്ല. ഈ തരത്തില്‍ ബൗളര്‍ തനിക്കു മേല്‍ ആധിപത്യം നേടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബാറ്റര്‍മാര്‍ ഈ പൊടിക്കൈ ഉപയോഗിക്കാറുണ്ട്.

അക്രമിനെ നേരിടാന്‍ ഭയന്നു, സച്ചിന്‍ കൂട്ടാക്കിയില്ല!- പിന്നെ സംഭവിച്ചത് വന്‍ ട്വിസ്റ്റെന്ന് വീരു

ഫുട്ട്മാര്‍ക്ക് ഇംപാക്ട് കുറയ്ക്കാം

ഫുട്ട്മാര്‍ക്ക് ഇംപാക്ട് കുറയ്ക്കാം

സാധാരണയായി ഒരു ക്രിക്കറ്റ് മല്‍സരം പുരോഗമിക്കവെ ആ പിച്ചിന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വരാറുണ്ട്. പിച്ചിന്റെ ഈ മാറ്റത്തിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ബൗളര്‍മാരുടെ ഫുട്ട്് മാര്‍ക്കുകളാണ്. ഒരു ബൗളര്‍ പന്ത് റിലീസ് ചെയ്ത ശേഷം പലപ്പോഴും മനപ്പൂര്‍വ്വമല്ലാതെ പിച്ചിലേക്കു ഓടിക്കയറാറുണ്ട്. ഇതു പിച്ചില്‍ തേയ്മാനമുണ്ടാക്കുകയും ബോള്‍ ടേണ്‍ ചെയ്യാനും അപ്രതീക്ഷിത ബൗണ്‍സ് നേടാനുമെല്ലാം ബൗളറെ സഹായിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ബൗളര്‍ക്കു ലഭിക്കുന്ന ഈ ആനുകൂല്യം ഇല്ലാതാക്കാന്‍ ബാറ്റര്‍മാര്‍ പിച്ചിന്റെ ചില പ്രത്യക ഭാഗങ്ങള്‍ നോക്കി അവിടെ തട്ടി നോക്കുന്നത് പതിവാണ്. ഇതു ബൗളറുടെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞതു കാരണം പിച്ചിലുണ്ടായ ചെറിയ മാറ്റങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.

പരിഭ്രമം ഇല്ലാതെയാക്കാം

പരിഭ്രമം ഇല്ലാതെയാക്കാം

ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വരുമ്പോള്‍ പല കാരണങ്ങളാല്‍ ഒരു ബാറ്റര്‍ക്കു പരിഭ്രമമുണ്ടാവും. ചിലപ്പോള്‍ കന്നി മല്‍സരം കളിക്കുന്നതിന്റെ സമ്മര്‍ദ്ദമാവും ഇതിനു ഇടയാക്കുക. മറ്റു ചിലപ്പോഴാട്ടെ എതിര്‍ ടീമുണ്ടാക്കുന്ന സമ്മര്‍ദ്ദം ബാറ്ററെ പരിഭ്രമത്തിലാക്കും.
അതുകൊണ്ടു തന്നെ ഇത് ഒഴിവാക്കി മനസ്സ് ശാന്തമാക്കുന്നതിനായി ബാറ്റര്‍മാര്‍ പിച്ചില്‍ ബാറ്റ് കൊണ്ട് തട്ടി നോക്കാറുണ്ട്. മാനസികമായി അടുത്ത ബോള്‍ നേരിടാനുള്ള ഒരു തയ്യാറെടുപ്പ് നടത്താനുള്ള സമയം ഇതു അവര്‍ക്കു നല്‍കുകയും ചെയ്യും. അതുകൊണ്ട് തന്നെ മാനസികായി നല്ലൊരു തയ്യാറെടുപ്പിനായി ബാറ്റര്‍മാര്‍ പയറ്റുന്ന തന്ത്രമാണിത്.

മുഖം ചുവന്നു തടിച്ചു, പുറത്തിറങ്ങാന്‍ മടിച്ച സച്ചിന്‍! - സണ്‍സ്‌ക്രീന്‍ കൊടുത്ത മുട്ടന്‍ പണി

പിച്ചിലെ കല്ലുകള്‍ മറ്റുള്ളവയും നീക്കം ചെയ്യാം

പിച്ചിലെ കല്ലുകള്‍ മറ്റുള്ളവയും നീക്കം ചെയ്യാം

പിച്ചില്‍ കാണപ്പെടുന്ന ചെറിയ കല്ലുകളോ അല്ലെങ്കില്‍ അതുപോലെ മറ്റെന്തെങ്കിലും വസ്തുകളോ നീക്കം ചെയ്യുന്നതിനു ബാറ്റര്‍മാര്‍ ഈ തരത്തില്‍ പിച്ചില്‍ തട്ടി നോക്കാറുണ്ട്. ഇത്തരം വസ്തുക്കള്‍ ബാറ്ററുടെ ഏകാഗ്രത നഷ്ടപ്പെടുത്താനും ബാറ്റിങിനെ ബാധിക്കാനും ഇടയാക്കും. അതിനാല്‍ ഇവ നീക്കം ചെയ്യുന്നതിനു വേണ്ടി ബാറ്റര്‍മാര്‍ ഇങ്ങനെ ചെയ്യാറുണ്ട്.

ദൈര്‍ഘ്യമേറിയ ഇന്നിങ്‌സില്‍ ശ്രദ്ധിക്കാം

ദൈര്‍ഘ്യമേറിയ ഇന്നിങ്‌സില്‍ ശ്രദ്ധിക്കാം

ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കളിക്കുന്നതിനു വേണ്ടിയും ബാറ്റര്‍ ഈ തരത്തില്‍ പിച്ചില്‍ ഇടയ്ക്കിടെ തട്ടി നോക്കാറുണ്ട്. അതു അവര്‍ക്കു കൂടുതല്‍ ഏകാഗ്രത നല്‍കുകയും ഏറെ നേര ക്രീസില്‍ തുടരാന്‍ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ചും ടെസ്റ്റ് മല്‍സരങ്ങളിലാണ് ഒരു ബാറ്റര്‍ ഇങ്ങനെ ചെയ്യാറുള്ളത്.

ബാറ്റിങ് പങ്കാളിയുമായി ആശയവിനിമയം

ബാറ്റിങ് പങ്കാളിയുമായി ആശയവിനിമയം

ബാറ്റിങ് പങ്കാളിയുമായി ആശയവിനിമയം നടത്തുന്നതിനു വേണ്ടിയും ഒരു താരം ഇതു ചെയ്യാറുണ്ട്. വിക്കറ്റ് പെട്ടെന്നു നഷ്ടമാവാതിരിക്കാന്‍ ബാറ്റിങ് പങ്കാളികള്‍ തമ്മില്‍ ഇടയ്ക്കിടെ ആശയവിനിയം നടത്തുന്നത് ഗുണം ചെയ്യും. ക്രീസിന്റെ മറുവശത്തുള്ള പങ്കാളിമായി സംസാരിക്കുമ്പോള്‍ ബാറ്റര്‍ ഇടയ്ക്കിടെ പിച്ചില്‍ തട്ടി നോക്കുന്നത് നമ്മള്‍ കാണാറുണ്ട്.

Story first published: Tuesday, June 21, 2022, 14:55 [IST]
Other articles published on Jun 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X