റാഞ്ചി: സ്വതവേ ശാന്തശീലനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ക്യാപ്റ്റന്‍ കൂള്‍ എന്ന് ധോണിയെ വിളിക്കുന്നത് വെറുതെയല്ല. ചെറിയ കാര്യങ്ങള്‍ക്കൊന്നും ധോണി വികാരധീനനാകാറില്ല. പക്ഷേ ധോണിയെ എളുപ്പത്തില്‍ വികാരാധീനനാക്കാന്‍ പറ്റിയ ഒന്നുണ്ട്. ബൈക്ക്. അറിയപ്പെടുന്ന ബൈക്ക് പ്രേമിയായ ധോണിയൊട് ബൈക്കിനെക്കുറിച്ച് പറഞ്ഞാല്‍ പിന്നെ രക്ഷയില്ല.
ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഡാരന്‍ ഗഫ് ആണ് ആണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ധോണിയുമായി കൊമ്പ് കോര്‍ത്തത്. ധോണിയെപ്പോലെ തന്നെ ഒരു ബൈക്ക് പ്രേമിയാണ് ഗഫും. ധോണിയും ഗഫും തമ്മിലുള്ള ട്വിറ്റര്‍ തര്‍ക്കം രസകരവും അതേസമയം വിജ്ഞാനപ്രദവുമായിരുന്നു. സംഗതികള്‍ ഇങ്ങനെ പോകുന്നു..

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി - 20, ഏകദിന പരമ്പരകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ധോണി ഗഫുമായി ട്വിറ്ററില്‍ കൊമ്പ് കോര്‍ത്തത്. ഇംഗ്ലണ്ടിന്റെ മുന്‍ നിര ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്ന ഗഫിന്റെയും ബൈക്ക് പ്രേമം പ്രസിദ്ധമാണ്. കാണൂ താരങ്ങള്‍ ട്വിറ്ററില്‍ പറഞ്ഞ കാര്യങ്ങള്‍...