വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: രോഹിത്തിനെ രക്ഷിച്ചത് ധോണി, സഞ്ജുവിനെ രോഹിത് പിന്തുണയ്ക്കണം!- പ്രതികരിച്ച് ഫാന്‍സ്

ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവില്ല

ന്യൂസിലാന്‍ഡിനെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടതിനെതിരോ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തം. ഇതേ തുടര്‍ന്ന് ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണെന്ന (justiceforsanjusamson) എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറുകയും ചെയ്തു.

വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ രോഹിത് ശര്‍മയെ പുതിയ നായകനാക്കി ചൊവ്വാഴ്ച രാത്രിയായിരുന്നു ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 16 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. കോലി, സീനിയര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കു വിശ്രമം നല്‍കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ തഴയപ്പെട്ടു. റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ സംഘത്തിലെ വിക്കറ്റ് കീപ്പര്‍മാര്‍.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വേണ്ടിയും മികച്ച പ്രകടനം നടത്തിയ സഞ്ജു ടീമില്‍ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ലോകകപ്പിലെ അതേ വിക്കറ്റ് കീപ്പിങ് ജോടികളെ തന്നെ കിവീസിനെതിരേയും ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ട്വിറ്ററില്‍ സഞ്ജുവിനെ പിന്തുണച്ചു കൊണ്ടു വന്ന ചില ട്വീറ്റുകള്‍ പരിശോധിക്കാം.

 രോഹിത് പിന്തുണയ്ക്കണം

രോഹിത് പിന്തുണയ്ക്കണം

2013 വരെ ഇന്ത്യന്‍ കുപ്പായത്തിലുളള രോഹിത് ശര്‍മയുടെ പ്രകടനം വിലയിരുത്തിയാരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്. അന്നു 86 മല്‍സരങ്ങളില്‍ നിന്നും 30.86 ശരാശരിയില്‍ 78.2 സ്‌ട്രൈക്ക് റേറ്റോടെ 1975 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം യൂസര്‍ കുറിച്ചത് ഇങ്ങനെയായിരുന്നു-
2013 വരെയുള്ള രോഹിത് ശര്‍മ
സഞ്ജുവിനെപ്പോലെ രോഹിത്തും അന്ന് ഒന്നും കൊള്ളാത്തവായിരുന്നു, പക്ഷെ ധോണി അന്നു അദ്ദേഹത്തെ പിന്തുണച്ചു. ഇപ്പോള്‍ രോഹിത് ടി20യില്‍ സഞ്ജുവിനെയും പിന്തുണയ്ക്കണം, പക്ഷെ മുംബൈ കളിക്കാരോട് അദ്ദേഹത്തിന് പക്ഷപാതമാണ്.

 ബിസിസിഐ എന്നു തിരിച്ചറിയും?

ബിസിസിഐ എന്നു തിരിച്ചറിയും?

കുമാര്‍ സങ്കക്കാരയ്ക്കു സഞ്ജു സാംസണിനെ തിരിച്ചറിയാന്‍ കഴിഞ്ഞു. പക്ഷെ എന്നാണ് ബിസിസിഐ തിരിച്ചറിയുകയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. രാജസ്ഥാന്‍ റോയല്‍സ് കോച്ച് കൂടിയായ സങ്കക്കാര ടീമിന്റെ നായകനായ സഞ്ജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകളോടൊപ്പമായിരുന്നു ഈ ട്വീറ്റ്.
സഞ്ജു വളരെ മികച്ചതാരവും സ്‌പെഷ്യല്‍ ടാലന്റുമാണ്. ഈ സീസണില്‍ ഞങ്ങള്‍ക്കു വേണ്ടി വളരെ നന്നായി അദ്ദേഹം പെര്‍ഫോം ചെയ്തു. ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള ആഗ്രഹം തീര്‍ച്ചയായും സഞ്ജുവിനുണ്ടായിരിക്കും, ഒരുസമയത്ത് അദ്ദേഹം ദീര്‍ഘകാലത്തേക്കു കളിക്കാന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു. ഏതു സമയത്തായാലും സഞ്ജു മികച്ചയാളാണ്, എപ്പോള്‍ കളിക്കേണ്ടി വന്നാലും അദ്ദേഹം റെഡിയാണെന്നുമായിരുന്നു സങ്കക്കാര നേരത്തേ പറഞ്ഞത്.

 എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല?

എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല?

സഞ്ജു സാംസണിന്റെ പ്രകടനത്തിന്റെ കണക്കുകള്‍ തിരത്തിയായിരുന്നു ഒരു ട്വീറ്റ്. 2021ലെ ഐപിഎല്ലില്‍ 484 റണ്‍സ്, സയ്ദ് മുഷ്താഖ് അലി ട്രോഫി- 54 (43), 45* (20), 6(7), 51* (27). സ്ഥിരമായി പെര്‍ഫോം ചെയ്തു കൊണ്ടിരുന്നിട്ടും അദ്ദേഹത്തിന് അവസരം ലഭിക്കുന്നില്ല. ബിസിസിഐ, സെലക്ടര്‍മാര്‍ എന്നിവരെക്കുറിച്ച് നാണക്കേട് തോന്നുകയാണ്.
റിഷഭ് പന്തിനെ പിന്തുണച്ചതു പോലെ ബിസിസിഐയ്ക്കു എന്തുകൊണ്ടാണ് സഞ്ജു സാംസണിനെ പിന്തുണയ്ക്കാന്‍ കഴിയാത്തത് എന്നായിരുന്നു യൂസറുടെ ചോദ്യം.

 നാലാം നമ്പര്‍ ആവുമായിരുന്നു

നാലാം നമ്പര്‍ ആവുമായിരുന്നു

പതിവുപോലെ തന്നെ സഞ്ജു തഴയപ്പെട്ടു, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണായിരുന്നു കഴിഞ്ഞത്. 18ാം വയസ്സ് മുതല്‍ സഞ്ജു ഐപിഎല്ലില്‍ കളിക്കുകയാണ്, എമേര്‍ജിങ് പ്ലെയറായി നേരത്തേ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന് 26 വയസ്സായിരിക്കുന്നു. നേരത്തേ തന്നെ പിന്തുണയും പ്രോല്‍സാഹനവും നല്‍കി വളര്‍ത്തിക്കൊണ്ടു വന്നിരുന്നെങ്കില്‍ നമ്മുടെ നാലാം നമ്പറില്‍ സഞ്ജു കളിക്കുന്നുണ്ടാവുമായിരുന്നു. അദ്ദേഹം ഒരു പാഴായ പ്രതിഭയാവാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

 ഈ അവഗണന എന്തിന്?

ഈ അവഗണന എന്തിന്?

ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാവേണ്ടയാളാണ് സഞ്ജു സാംസണ്‍. ബിസിസിഐ എന്തുകൊണ്ടാണ് അദ്ദേഹത്തെ അവഗണിക്കുന്നതെന്നായിരുന്നു ഒരു യൂസര്‍ ചോദിച്ചത്.
നോര്‍ത്ത് ഇന്ത്യന്‍ ആയതുകൊണ്ട് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു, സൗത്ത് ഇന്ത്യന്‍ ആയതിനാല്‍ സഞ്ജു സാംസണ്‍ തഴയപ്പെടുകയും ചെയ്തുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ഭയമില്ലാത്ത ക്രിക്കറ്റര്‍

ഭയമില്ലാത്ത ക്രിക്കറ്റര്‍

റെക്കോര്‍ഡുകള്‍ക്കു വേണ്ടി കളിക്കാത്ത, നിര്‍ഭയരായ ക്രിക്കറ്റര്‍മാരെ തിരഞ്ഞെടുക്കുന്നതാണ് ടി20 ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിന്റെ വിജയരഹസ്യം. ഇന്ത്യയില്‍ നേരെ തിരിച്ചാണ്, ടീമിനു വേണ്ടി മാത്രം കളിക്കുന്ന സഞ്ജു സാംസണിനെപ്പോലെയുള്ള നിര്‍ഭയരായ താരങ്ങളെ തഴയുന്നതാണ് ലോകകപ്പുകളില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു കാരണമെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

സ്ഥിരതയാര്‍ന്ന പ്രകടനം

സ്ഥിരതയാര്‍ന്ന പ്രകടനം

ബിസിസിഐ എന്തുകൊണ്ടാണ് സഞ്ജു സാംസണിനെ പിന്തുണയ്ക്കാത്തതെന്നു എനിക്കു മനസ്സിലാവുന്നില്ല. ഐപിഎല്ലിലും സയ്ദ് മുഷ്താഖ് അലി ട്രോഫിയിലുമെല്ലാം അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു നടത്തിയത്. സ്ഥിരതയില്ലായ്മയായിരുന്നു സഞ്ജുവിന്റെ കുഴപ്പമെന്നായിരുന്നു ബിസിസിഐ നേരത്തേ പറഞ്ഞത്, പക്ഷെ ഇപ്പോള്‍ എന്താണ് ഒഴിവാക്കാന്‍ കാരണം? എന്തുകൊണ്ടാണ് അദ്ദേഹത്തെ അവഗണിക്കുന്നതെന്നും ഒരു യൂസര്‍ ചോദിച്ചു.

ബിസിസിഐയ്ക്കുള്ളില്‍ രാഷ്ട്രീയം

ബിസിസിഐയ്ക്കുള്ളില്‍ രാഷ്ട്രീയം

ബിസിസിഐയ്ക്കുള്ളില്‍ മുഴുവന്‍ രാഷ്ട്രീയമാണ്. റിഷഭ് പന്തിനു നല്‍കിയതു പോലെ അവസരം പോലും സഞ്ജു സാംസണിന് ബിസിസിഐ നല്‍കിയില്ല. ഒരുപാട് തവണ ഫ്‌ളോപ്പായിട്ടും റിഷഭിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. നിര്‍ഭാഗ്യകരം സഞ്ജു സാംസണ്‍ എന്നായിരുന്നു ഒരു ട്വീറ്റ്.

Story first published: Wednesday, November 10, 2021, 16:17 [IST]
Other articles published on Nov 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X