Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുമൊത്ത് 13 വര്‍ഷം പഴക്കമുള്ള ആ ഫോട്ടോ... ആശിഷ് നെഹ്‌റ പറയുന്നു!

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പറന്നുനടക്കുന്ന ഒരു ഫോട്ടോയുണ്ട്. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ആശിഷ് നെഹ്‌റ ഒരു കൊച്ചുകുട്ടിയെ അഭിനന്ദിക്കുന്ന ഫോട്ടോ. ആ കുട്ടിയാണ് വിരാട് കോലി. അന്ന് ദില്ലിയിലെ സ്‌കൂളില്‍ പഠിക്കുകയായിരുന്നു കോലി. ആശിഷ് നെഹ്‌റയാകട്ടെ ഇന്ത്യയുടെ തീപ്പൊരി ബൗളറും. നെഹ്‌റ - സഹീര്‍ ഖാന്‍ കൂട്ടുകെട്ടായിരുന്നു അക്കാലത്ത് ഇന്ത്യയുടെ ബൗളിംഗ് ശക്തി.

കാലചക്രം ഒരു പതിറ്റാണ്ട് കറങ്ങിത്തിരിഞ്ഞപ്പോള്‍ വിരാട് കോലി എന്ന ആ കൊച്ചുകുട്ടി ഇന്ത്യയുടെ സൂപ്പര്‍മാനായി വളര്‍ന്നു. ആശിഷ് നെഹ്‌റയാകട്ടെ പരിക്ക് മൂലം ടീമിന് അകത്തും പുറത്തുമായി കാലം കഴിച്ചു. കുറച്ചുകാലം മുമ്പേ ഇന്ത്യന്‍ ടീമിലേക്ക് നെഹ്‌റ തിരിച്ചുവന്നതോടെ കോലിയും നെഹ്‌റയും ഒരുമിച്ച് കളിക്കുകയും ചെയ്തു. ഏഷ്യാകപ്പിലും ട്വന്റി 20 ലോകകപ്പിലും ഇരുവരും മികച്ച പ്രകടനവും പുറത്തെടുത്തു.

nehravirat

സോഷ്യല്‍ മീഡിയയാണ് ഈ ഫോട്ടോ ഇപ്പോള്‍ ഇങ്ങനെ വൈറലാകാന്‍ കാരണമെന്നാണ് ആശിഷ് നെഹ്‌റ പറയുന്നത്. അത് മാത്രമല്ല വിരാട് കോലിയുടെ വളര്‍ച്ചയും ഇതിനൊരു കാരണമായി. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല, പക്ഷേ വിരാട് കോലിയുടെ വളര്‍ച്ചയാണ് ഈ ഫോട്ടോ ഇപ്പോള്‍ പ്രശസ്തമാകാന്‍ കാരണം - നെഹ്‌റ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അല്ലായിരുന്നെങ്കില്‍ ഇത് ഒരു സാധാരണ ചിത്രം മാത്രമാകുമായിരുന്നു. ഇപ്പോള്‍ ആ ചിത്രം വിരാട് കോലിക്ക് സ്വന്തമാണ് - നെഹ്‌റ പറഞ്ഞു. 13 വര്‍ഷം മുമ്പാണ് ഈ ഫോട്ടോ എടുത്തത്. ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍. വിരാട് കോലിയും അന്ന് കൡക്കുന്നുണ്ട്. എന്നാല്‍ അന്ന് ആരും ഈ ചിത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഈ ചിത്രം ആഘോഷിക്കുകയാണ്.

Story first published: Saturday, May 28, 2016, 11:18 [IST]
Other articles published on May 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+