ആരായിരിക്കും സച്ചിന്റെ ഏറ്റവും വലിയ ആരാധകന്‍?
സച്ചിന്‍ ആരാധകരല്ലാത്തവര്‍ ക്ഷമിക്കുക. ക്രിക്കറ്റ് ലോകത്തിന്റെ അച്ചുതണ്ട് ഇപ്പോള്‍ മുംബൈയിലാണ്. ചുരുങ്ങിയത് നവംബര്‍ 18 വരെയെങ്കിലും അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. ലോകത്തിന്റെ ഏതൊക്കെ മൂലയില്‍ ആരൊക്കെ ക്രിക്കറ്റ് കളിച്ചാലും കളിഭ്രാന്തന്മാരുടെ കണ്ണും കരളും മുംബൈ വാങ്കഡെ സ്‌റ്റേഡിയം കയ്യടക്കിക്കഴിഞ്ഞു.
സച്ചിനോളം പോന്ന കളിക്കാരനായ ബ്രയാന്‍ ലാറ പോലും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വിരമിക്കല്‍ കളി കാണാന്‍ പറന്നെത്തിയിട്ടുണ്ട്. ക്രിക്കറ്റ് മതമായും സച്ചിന്‍ ദൈവമായും കരുതിപ്പോരുന്ന കളികമ്പക്കാരുടെ പട്ടിക സച്ചിന്റെ റെക്കോര്‍ഡുകള്‍ പോലെ തന്നെ കുറേയധികം നീളമുള്ളതാണ്.
കോടിക്കണക്കായ സച്ചിന്‍ ആരാധകരില്‍ ചിലര്‍ക്ക് കുറച്ചധികം ശ്രദ്ധ കിട്ടിയിട്ടുണ്ട്. അവരാരൊക്കെയെന്ന് നോക്കാം, മുഖം മാത്രമേ മാറുന്നുള്ളൂ, അവരുടെയും നിങ്ങളുടെയും മനസ്സ് ഒന്നുതന്നെയാണ്, നിങ്ങള്‍ ഒരു സച്ചിന്‍ ആരാധകന്‍ ആണെങ്കില്‍.

സുധീര്‍ കുമാര്‍ ചൗധരി
ഇയാളുടെ മുഖം നിങ്ങള്‍ക്കോര്‍മ കാണില്ല, ഉറപ്പ്. ശരീരം മുഴുവന്‍ ത്രിവര്‍ണത്തില്‍ മുക്കി സച്ചിന്റെ പേരും എഴുതി കളിക്കളങ്ങളില്‍ നിന്നും കളിക്കളങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തുകയാണ് സുധീര്‍ കുമാര്‍ ചൗധരി എന്ന ഈ ബീഹാറുകാരന്‍. സച്ചിന്റെ ഏറ്റവും പ്രശസ്തനായ ആരാധകന്‍ എന്നിയാളെ വിളിച്ചാല്‍ തെറ്റാവില്ല.

സുരേഷ് റാത്തോഡ്
സച്ചിനുമായുള്ള സാദൃശ്യമാണ് റാത്തോഡിനെ പ്രശസ്തനാക്കിയത്.

രാജേന്ദ്ര കുമാര്‍ റാത്തോര്‍
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ വേഷത്തിലെത്തിയാണ് റാഞ്ചിയിലെ ബിസിനസുകാരനായ രാജേന്ദ്ര കുമാര്‍ റാത്തോര്‍ സച്ചിന്റെ കളി കാണാനെത്തിയത്.

മതം ദൈവം സച്ചിന്‍
ക്രിക്കറ്റ് ഞങ്ങള്‍ക്ക് മതമാണ്. സച്ചിന്‍ ദൈവവും - ഇത്രയധികം പ്രശസ്തമായ മറ്റൊരു പോസ്റ്ററും ഒരു ക്രിക്കറ്റ് ഗ്യാലറിയിലും ഇതേവരെ ഉയര്‍ന്നിട്ടുണ്ടാകില്ല.

സച്ചിനെ കാണാന്‍
സച്ചിന്‍ പുറത്തായാല്‍ ടി വി ഓഫ് ചെയ്തുപോയിരുന്ന ക്രിക്കറ്റ് ആരാധകരന്റെ കാലം കുറേയൊന്നും അകലെയല്ല. ഇന്നുമുണ്ട് സച്ചിനെ കാണാനായി മാത്രം സറ്റേഡിയം നിറയ്ക്കുന്ന ഈ ആരാധകക്കൂട്ടം.

സച്ചിനൊപ്പം ഒരു പടം
സച്ചിന്റെ കൂടെ ഒരു ചിത്രം കിട്ടുക എന്നത് ഏതൊരു ആരാധകനെയാണ് സന്തോഷിപ്പിക്കാത്തത്.

എവിടെപ്പോയാലും സച്ചിന്‍
വോഡഫോണിന്റെ പരസ്യം പോലെയാണ് ഇന്ത്യയില്‍ സച്ചിന്‍. നിങ്ങള്‍ എവിടെയൊക്കെ പോകുന്നോ അവിടെയെല്ലാം കാണാം ഈ സച്ചിന്‍ മാനിയ

ഹാപ്പി ബര്‍ത്ത് ഡേ സച്ചിന്‍
സച്ചിന് പിറന്നാള്‍ ആശംസ നേരുന്ന കുട്ടികളെ നോക്കൂ

ആകാശത്തും സച്ചിന്‍
പട്ടം പറത്താനും വേണം സച്ചിന്‍. റെക്കോര്‍ഡുകളുടെ ആശാനായ സച്ചിന്‍ മാനത്തൂടെ പാറിപ്പറക്കുന്നത് കാണാന്‍ എന്ത് ചന്തമായിരിക്കും അല്ലേ

അതിര്‍ത്തി കടക്കും ആവേശം
സച്ചിന്റെ മുഖമുള്ള സുരേഷ് റാത്തോഡും പാക് ഫാസ്റ്റ് ബൗളര്‍ അക്തറിനോട് സാദൃശ്യമുള്ള ഒരാളും നേതൃത്വം നല്‍കുന്ന പൂജ.

ആരാധകര്‍ക്കൊപ്പം
ആരാധകരോട് സ്‌നേഹമായും സൗമ്യമായും ഇടപെടാന്‍ സച്ചിന് കഴിയുന്നു എന്നത് ഒരത്ഭുതമാണ്. ആരാധകരെ തള്ളിമാറ്റുകയും അവരോട് തട്ടിക്കയറുകയും ചെയ്യുന്ന ശ്രീശാന്തുമാരുടെ കാലത്താണ് ക്രിക്കറ്റിപ്പോള്‍ എന്നത് ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications