Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ ഓവര്‍: റബാദയുടെ പ്ലാന്‍ ഇതായിരുന്നു... മറ്റൊരാള്‍ക്ക് കഴിയില്ല!! വെളിപ്പെടുത്തി അയ്യര്‍

ദില്ലി: ഐപിഎല്ലില്‍ ശനിയാഴ്ച രാത്രി നടന്ന ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ സൂപ്പര്‍ ഓവറില്‍ മറികടന്നതിന്റെ ആഹ്ലാദത്തിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മല്‍സരം ടൈ ആയതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 185 റണ്‍സെടുത്തപ്പോള്‍ കെകെആറിന്റെയും ഇന്നിങ്‌സ് ഇതേ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ഒരു വിക്കറ്റിന് 10 റണ്‍സാണ് നേടിയത്. മറുപടിയില്‍ വെറും ഏഴു റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ.

സൂപ്പര്‍ ഓവര്‍ ബൗള്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയാണ് ഡല്‍ഹിയുടെ ഹീറോ. ആദ്യ പന്തില്‍ ബൗണ്ടറി വിട്ടുകൊടുത്തെങ്കിലും തുടര്‍ന്നുള്ള അഞ്ച് പന്തില്‍ വെറും മൂന്നു റണ്‍സാണ് പേസര്‍ വഴങ്ങിയത്. സൂപ്പര്‍താരം റസ്സലിനെ മൂന്നാം പന്തില്‍ റബാദ ബൗള്‍ഡാക്കുകയും ചെയ്തു. ടീമിന്റെ വിജയശില്‍പ്പിയായ റബാദയെ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വാനോളം പ്രശംസിച്ചു.

സൂപ്പര്‍ ഓവറിന് മുമ്പ് പറഞ്ഞത്

സൂപ്പര്‍ ഓവര്‍ ബൗള്‍ ചെയ്യും മുമ്പ് റബാദയുമായി സംസാരിച്ചിരുന്നു. ഓവറിലെ ആറു പന്തിലും യോര്‍ക്കര്‍ എറിയാന്‍ ശ്രമിക്കുമെന്നാണ് റബാദ പറഞ്ഞത്. ഒന്ന്, രണ്ട്, മൂന്ന്, എല്ലാ പന്തു. പ്രത്യേക കഴിവ് തന്നെയുള്ള ബൗളര്‍ക്കു മാത്രമേ ഇത്രയും കണിഞ്ഞതയോടെ പന്തെറിയാന്‍ കഴിയൂവെന്നും അയ്യര്‍ വ്യക്തമാക്കി.
മല്‍സരം എക്‌സ്ട്രാടൈമിലെത്തുമെന്ന് കരുതിയില്ല. ഒരോവര്‍ ശേഷിക്കെ ടീം ലക്ഷ്യം മറികടക്കുമെന്നാണ് പ്രതീക്ഷിച്ചത്. അവസാന ഒാവര്‍ ബൗള്‍ ചെയ്ത കുല്‍ദീപ് യാദവിനാണ് മുഴുവന്‍ ക്രെറ്റുമെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

റസ്സലിനെ നിയന്ത്രിക്കാനാവില്ല

കെകെആറിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സലിനെ സൂപ്പര്‍ ഓവറില മൂന്നാം പന്തില്‍ റബാദ ബൗള്‍ഡാക്കിയിരുന്നു. നേരത്തേ കെകെആര്‍ 185 റണ്‍സെടുത്തപ്പോള്‍ 28 പന്തില്‍ 62 റണ്‍സ് റസ്സല്‍ വാരിക്കൂട്ടിയിരുന്നു. റസ്സല്‍ ട്രാക്കിലേക്കു കയറിയാല്‍ പിന്നീട് അദ്ദേഹത്തെ നിയന്ത്രിക്കുക അസാധ്യമാണെന്ന് അയ്യര്‍ ചൂണ്ടിക്കാട്ടി.
റസ്സലിന്റെ മിസ് ഹിബൗളര്‍മാര്‍ കൃത്യമായ പദ്ധതിയോടെയാണ് റസ്സലിനെതിരേ പന്തെറിയുന്നത്. എന്നാല്‍ ഇവ എല്ലായ്‌പ്പോഴും വിജയിച്ചു കൊള്ളണമെന്നില്ലെന്നും ഡല്‍ഹി നായകന്‍ പറഞ്ഞു.

സൂപ്പര്‍ ഓവറില്‍ ആര് ബൗള്‍ ചെയ്യും?

സൂപ്പര്‍ ഓവറില്‍ ആരാണ് ബൗള്‍ ചെയ്യുകയെന്ന സംശയം തങ്ങള്‍ക്കുണ്ടായിരുന്നതായി ഡല്‍ഹി പേസര്‍ കാഗിസോ റബാദ പറഞ്ഞു. പിന്നീടാണ് താന്‍ തന്നെ ബൗള്‍ ചെയ്യണമെന്ന നിര്‍ദേശം വന്നത്.
സ്വാഭാവികമായും വളരെയധികം ടെന്‍ഷനുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. യോര്‍ക്കറുകളായിരുന്നു തന്റെ ലക്ഷ്യം. അത് പ്രാവര്‍ത്തികമാവുകയും ചെയ്തുവെന്നും റബാദ കൂട്ടിച്ചേര്‍ത്തു.

പ്രസിദ്ധിനെ എളുപ്പം തീരുമാനിച്ചു

പ്രസിദ്ധിനെ എളുപ്പം തീരുമാനിച്ചു

സൂപ്പര്‍ ഓവര്‍ പ്രസിദ്ധിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാമെന്നുള്ള തീരുമാനമെടുക്കുക എളുപ്പമായിരുന്നുവെന്ന് കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഡെത്ത് ഓവറുകളില്‍ സ്ഥിരതയോടെ ബൗള്‍ ചെയ്യുന്നയാണ് പ്രസിദ്ധ്. അതുകൊണ്ടു തന്നെ സൂപ്പര്‍ ഓവറിലെ ബൗളര്‍ ആരെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലെന്നും കാര്‍ത്തിക് വിശദമാക്കി.
മികച്ച മല്‍സരമായിരുന്നു ഇത്. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. സൂപ്പര്‍ ഓവറില്‍ ഡല്‍ഹി തങ്ങളേക്കാള്‍ നല്ല പ്രകടനമാണ് നടത്തിയതെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

Story first published: Sunday, March 31, 2019, 11:21 [IST]
Other articles published on Mar 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+