ഒറ്റ മത്സരവും ജയിക്കാത്ത രാജസ്ഥാനും ബാംഗ്ലൂരും നേര്‍ക്കുനേര്‍; ഈ താരങ്ങള്‍ നിര്‍ണായകമാകും

ജയ്പൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഒരുജയംപോലും നേടാനാകാത്ത നാണക്കേടില്‍നിന്നും കരകയറാന്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ചൊവ്വാഴ്ച ഏറ്റുമുട്ടും. രാജസ്ഥാന്റെ സ്വന്തം മൈതാനമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. തോല്‍വി ഇരു ടീമുകള്‍ക്ക് ആഘാതമാകുമെന്നതിനാല്‍ വാശിയേറിയ പോരാട്ടത്തിനാണ് മത്സരം വേദിയാകുക.
സീസണില്‍ മികച്ച കളി കാഴ്ചവെച്ചിട്ടും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ടീമാണ് രാജസ്ഥാന്‍. ആദ്യ മൂന്നു കളികളിലും അവര്‍ക്ക ജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍, അവസാന ഓവറുകളിലെ പിടിപ്പുകേടാണ് ജയം നിഷേധിച്ചത്. അവസാന മത്സരത്തില്‍ ശക്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും ടീം ജയത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍, സമ്മര്‍ദ്ദം താങ്ങാനാകാതെ തോല്‍വി ഏറ്റുവാങ്ങി.

ബാംഗ്ലൂരിന്റെ പ്രതീക്ഷ
അതേസമയം, ഇത്തവണ മോശം പ്രകടനമാണ് ബാംഗ്ലൂരിന്റെ തോല്‍വിക്കിടയാക്കിയത്. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ആര്‍സിബിയുടെ ബാറ്റിങ് പ്രകടനം ദയനീയമായിരുന്നു. വമ്പന്‍ താരങ്ങള്‍ ടീമിലുണ്ടെങ്കിലും സ്‌കോര്‍ കണ്ടെത്താനാകുന്നില്ല. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും തിളങ്ങിയാല്‍ ടീമിന് ആദ്യ ജയം സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷ.

അഴിച്ചുപണിയുമായി രാജസ്ഥാന്‍
സഞ്ജു സാംസണ്‍, അജിങ്ക്യ രഹാനെ, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരുടെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍, 8.4 കോടി രൂപ മുടക്കി വാങ്ങിയ ജയ്‌ദേവ് ഉനദ്കട്ട് ടീമിന് തലവേദനയാണ്. പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ടീം അഴിച്ചുപണി നടത്തിയേക്കുമെന്നാണ് സൂചന.

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍
വിന്‍ഡീസ് താരം ഹെറ്റ്‌മെയറാണ് ബാംഗ്ലൂര്‍ ടീമില്‍ തീര്‍ത്തും നിരാശപ്പെടുത്തിയത്. ബൗളിങ്ങും ഫീല്‍ഡിങ്ങും ശരാശരിയിലും താഴെയാണ്. അവസാന ഓവറില്‍ ഹൈരദാബാദ് ഓപ്പണര്‍മാര്‍ ബാംഗ്ലൂരിനെ തച്ചുതകര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ ബൗളിങ്ങില്‍ കാര്യമായ സ്ഥാനചലനങ്ങളുണ്ടാകുമെന്നുപ്പാണ്. ഇരു ടീമുകളും നേരത്തെ 19 തവണ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 9 വിജയവും ബാംഗ്ലൂര്‍ 8 വിജയവും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications