IND vs ENG: ബുംറയില്ലാതെ ഇന്ത്യ നാലാം ടെസ്റ്റിന്, പകരമാര്? അറിയാം സാധ്യതകള്‍

ഇംഗ്ലണ്ടിനെതിരേ മാര്‍ച്ച് നാലിന് തുടങ്ങുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്നും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പിന്‍മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇതോടെ പകരക്കാരനായി ഇന്ത്യ ആരെ ഇറക്കുമെന്നതാണ് ചോദ്യം.

നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ബുംറയ്ക്കു ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. കൂടാതെ രണ്ടാം ടെസ്റ്റിലും താരത്തിനു വിശ്രമം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ നാലാം ടെസ്റ്റില്‍ ബുംറ ഉറപ്പായും കളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പേസറുടെ പെട്ടെന്നുള്ള പിന്‍മാറ്റം ടീം മാനേജ്‌മെന്റിനെ നിരാശപ്പെടുത്തിയിട്ടുണ്ട്. ബുംറയ്ക്കു പകരം നാലാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഈ പരമ്പരയില്‍ ഇനിയും കളിച്ചിട്ടില്ലാത്ത പരിചയസമ്പന്നനായ പേസര്‍ ഉമേഷ് യാദവ് രണ്ടാം ടെസ്റ്റിനു ശേഷമാണ് ടീമിനൊപ്പം ചേര്‍ന്നത്. പരിക്കേറ്റു വിശ്രമത്തിലായിരുന്നു അദ്ദേഹം. പിങ്ക് ബോള്‍ ടെസ്റ്റ് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണെന്നു തെളിഞ്ഞതോടെ ഉമേഷിനെ ഇന്ത്യ മാറ്റിനിര്‍ത്തുകയായിരുന്നു. ഇഷാന്ത് ശര്‍മയും ബുംറയുമായിരുന്നു ടീമിലെ പേസര്‍മാര്‍.

ബുംറയുടെ പിന്‍മാറ്റത്തോടെ നാലാം ടെസ്റ്റില്‍ ടീമിലെത്താന്‍ ഏറ്റവുമധികം സാധ്യത ഉമേഷിനായിരിക്കും. മല്‍സരപരിചയവും നാട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് നന്നായി അറിയുന്നതും അദ്ദേഹത്തിന് പ്ലസ് പോയിന്റാണ്. 48 ടെസ്റ്റുകളില്‍ നിന്നും 148 വിക്കറ്റുകള്‍ ഉമേഷ് വീഴ്ത്തിയിട്ടുണ്ട്.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത് കന്നി പരമ്പര കളിച്ച മുഹമ്മദ് സിറാജായിരുന്നു. നാലാം ടെസ്റ്റില്‍ സിറാജിനെയും ഇന്ത്യ പരിഗണിച്ചേക്കും.

രണ്ടാം ടെസ്റ്റില്‍ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഒരു വിക്കറ്റുമെടുത്തിരുന്നു. ഉമേഷിനേക്കാള്‍ അനുഭവസമ്പത്ത് കുറവാണെങ്കിലും സമീപകാലത്തെ മികച്ച ഫോം സിറാജിന് മുതല്‍ക്കൂട്ടാണ്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

പിങ്ക് ബോള്‍ ടെസ്റ്റ് നടന്ന അതേ വേദിയില്‍ തന്നെ നാലാം ടെസ്റ്റും നടക്കാനിരിക്കുന്നതിനാല്‍ നാലാമതൊരു സ്പിന്നറെക്കൂടി ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവായിരിക്കും ടീമിലെത്തുക. ഇഷാന്തിനെ മാത്രം പേസറായി നിര്‍ത്തി സ്പിന്‍ ബൗളിങിലൂടെ ഇംഗ്ലണ്ടിനെ ഒതുക്കാന്‍ ശ്രമിച്ചേക്കും. കഴിഞ്ഞ ടെസ്റ്റില്‍ 30 വിക്കറ്റുകള്‍ രണ്ടു ദിവസം കൊണ്ട് വീണപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഇരുടീമുകളിലെയും പേസര്‍മാര്‍ക്കു ലഭിച്ചത്.

രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണെങ്കില്‍ കുല്‍ദീപിനും തിളങ്ങാനാവും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, February 27, 2021, 18:30 [IST]
Other articles published on Feb 27, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X