വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം നമ്പര്‍ തലവേദന മാറി... ഇനിയത് ഓപ്പണിങില്‍, രോഹിത്തിന്റെ പങ്കാളിയാര്?

രാഹുലും ധവാനുമാണ് ഓപ്പണിങ് റോളിനായി രംഗത്തുള്ളത്

മുംബൈ: ടീം ഇന്ത്യയെ സംബന്ധിച്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങളോളം തലവേദനയായത് നാലാം നമ്പറില്‍ ആരെ ഇറക്കുമെന്നതായിരുന്നു. പലരെയും ഈ റോളില്‍ ഇന്ത്യ മാറി മാറി പരീക്ഷിച്ചു നോക്കിയെങ്കിലും ഒടുവില്‍ മുംബൈയില്‍ നിന്നുള്ള യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരുടെ വരവോടെയാണ് ഈ തലവേദന തീര്‍ന്നത്.ഇപ്പോള്‍ ഏകദിനത്തിലും ടി20യിലും നാലാം നമ്പര്‍ റോളില്‍ മികച്ച പ്രകടനം നടത്തുന്ന ശ്രേയസ് തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

ഇന്ത്യ vs ഓസ്‌ട്രേലിയ: ഇനി വേറെ ലെവല്‍.. കണക്കു തീര്‍ത്ത്, കപ്പടിക്കാന്‍ കോലിപ്പടഇന്ത്യ vs ഓസ്‌ട്രേലിയ: ഇനി വേറെ ലെവല്‍.. കണക്കു തീര്‍ത്ത്, കപ്പടിക്കാന്‍ കോലിപ്പട

നാലാംനമ്പര്‍ അനിശ്ചിതത്വം മാറിയതിനു പിന്നാലെ ഇന്ത്യ വീണ്ടുമൊരു കണ്‍ഫ്യൂഷനില്‍ കുടുങ്ങിയിരിക്കുകയാണ്. ഇത്തവണ ഓപ്പണിങാണ് ഇന്ത്യക്കു തലവേദനയാവുന്നത്. ഓസ്‌ട്രേലിയക്കെതിരേ ചൊവ്വാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഓപ്പണിങില്‍ ആരെ പരീക്ഷിക്കുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

ബാറ്റിങ് കോച്ച് പറയുന്നത്

ബാറ്റിങ് കോച്ച് പറയുന്നത്

ഓപ്പണിങ് പൊസിഷന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന ഈ ആശയക്കുഴപ്പം നല്ലതായാണ് കാണുന്നതെന്നു ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് പറഞ്ഞു. രോഹിത്താണ് സംശയമില്ലാതെ ഈ സ്ഥാനം ഉറപ്പുള്ളയാള്‍. ധവാനും രാഹുലും മികച്ച പ്രകടനവമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ ധവാന്‍ നേരത്തേ നല്ല പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ഓപ്പണിങില്‍ ആരെ ഇറക്കുമെന്നതു ടീം മാനേജ്‌മെന്റ് ആലോചിച്ചു തീരുമാനിക്കുമെന്നും റാത്തോഡ് വിശദമാക്കി.

ധവാന്‍- രോഹിത് ജോടി

ധവാന്‍- രോഹിത് ജോടി

ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് സഖ്യമെന്നു തെളിയിച്ചു കഴിഞ്ഞവരാണ് രോഹിത്തും ധവാനും. അതുകൊണ്ടു തന്നെ ഇരുവരും തന്നെയാണ് സ്വാഭാവികമായും ഫേവറിറ്റുകള്‍. മാത്രമല്ല ഏകദിനത്തില്‍ ധവാന്റെ ബാറ്റിങ് ശരാശരിയും മികച്ചതാണ്. 45.26 ശരാശരിയില്‍ 4708 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം രോഹിത് ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ധവാനും മോശമാക്കിയില്ല. പരിക്ക് വില്ലനായെങ്കിലും ചില മികച്ച ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു.
ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ 117ഉം അതിനു മുമ്പ് മൊഹാലിയില്‍ ഓസീസിനെതിരേ തന്നെ 143ഉം റണ്‍സ് ധവാന്‍ അടിച്ചെടുത്തിരുന്നു.

ടെസ്റ്റില്‍ പ്രതിക്ഷയില്ല

ടെസ്റ്റില്‍ പ്രതിക്ഷയില്ല

ടെസ്റ്റ് ടീമില്‍ ധവാന്റെ തിരിച്ചുവരവ് പ്രതീക്ഷ ഏറക്കുറെ അസ്തമിച്ചു കഴിഞ്ഞു. രോഹിത്- മായങ്ക് അഗര്‍വാള്‍്‌സഖ്യം ടെസ്റ്റില്‍ ക്ലിക്കായതോടെയാണിത്. അതുകൊണ്ടു തന്നെ ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റിലെങ്കിലും തന്റെ സ്ഥാനം ഭദ്രമാക്കാനാള്ള കഠിന ശ്രമത്തിലാണ് താരം. രാഹുലിന്റെയും സ്ഥിതി സമാനമാണ്. ടെസ്റ്റ് ടീമില്‍ രാഹുലും ഇപ്പോള്‍ അവിഭാജ്യഘടകമല്ല. നിശ്ചിത ഓവര്‍ ടീമില്‍ തന്നെയാണ് രാഹുലും നോട്ടമിട്ടിരിക്കുന്നത്.
ആദ്യ 10 ഓവറില്‍ മികച്ച പേസ് നിരയ്‌ക്കെതിരേ നേരത്തേ പല തവണ പതറിയിട്ടുള്ള താരമാണ് രാഹുല്‍. കമ്മിന്‍സ്, സ്റ്റാര്‍ക്ക് എന്നിവരടങ്ങുന്ന ശക്തമായ പേസ് ബൗളിങ് നിരയുള്ള ഓസീസിനെതിരേ അതുകൊണ്ടുതന്നെ ധവാനായിരിക്കും രോഹിത്തിനു പറ്റിയ പങ്കാളിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാഹുലിന്റെ സ്ഥാനമെന്ത്?

രാഹുലിന്റെ സ്ഥാനമെന്ത്?

രോഹിത്തിനെയും ധവാനെയും തന്നെ ഓപ്പണര്‍മാരായി ഇന്ത്യ ഉറപ്പിക്കുകയാണങ്കില്‍ പിന്നെ ചോദ്യം രാഹുലിന്റെ പൊസിഷനെക്കുറിച്ചാണ്. ഇത്രയും മികച്ച ഫോമില്‍ നില്‍ക്കുന്ന രാഹുലിനെ ടീമില്‍ നിന്നൊഴിലാക്കുന്നത് താരത്തിന്റെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുമെന്നു ടീം മാനേജ്‌മെന്റിനറിയാം.
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മാറ്റി രാഹുലിനെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യത കുറവാണ്. പിന്നെയുള്ള സാധ്യത നാലോ, അഞ്ചോ പൊസിഷനാണ്. എന്നാല്‍ മധ്യനിരയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാനാവുന്നില്ലെന്നതു രാഹുലിനെതിരേ പലരും ചൂണ്ടിക്കാണിച്ചിട്ടുള്ള പോരായ്മയാണ്.

നാലാമന്‍ ശ്രേയസ് തന്നെ

നാലാമന്‍ ശ്രേയസ് തന്നെ

നാലാം നമ്പര്‍ സ്ഥാനം ശ്രേയസ് അയ്യര്‍ മികച്ച ഇന്നിങ്‌സുകളിലൂടെ ഭദ്രമാക്കിക്കഴിഞ്ഞു. ഇനി ശ്രേയസിനെ ഈ പൊസിഷനില്‍ നിന്നു മാറ്റി ഒരു പരീക്ഷണം കൂടി നടത്താന്‍ ഇന്ത്യ മുതിര്‍ന്നേക്കില്ല. ഇന്ത്യയുടെ ഏറെക്കാലത്തെ നാലാം നമ്പറിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ശ്രേയസിന്റെ വരവ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ഏകദിന പരമ്പപരയില്‍ താരം രണ്ടു ഫിഫ്റ്റികളുമായി തിളങ്ങിയിരുന്നു.
മൂന്നില്‍ കോലിയും നാലില്‍ ശ്രേയസുമുള്ളതിനാല്‍ പിന്നെ രാഹുലിന് ഒഴിവുള്ള പൊസിഷന്‍ അഞ്ചാണ്. എന്നാല്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ രാഹുലിനെ ഇത്രയും താഴേക്ക് ഇറക്കിയാല്‍ അതു താരത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ടീമിനു കഴിയാതാവും.

രാഹുല്‍ വിക്കറ്റ് കീപ്പറാവുമോ?

രാഹുല്‍ വിക്കറ്റ് കീപ്പറാവുമോ?

വിക്കറ്റ് കീപ്പര്‍ കൂടിയായി കഴിഞ്ഞ ഐപിഎല്ലിലെല്ലാം കളിച്ചിട്ടുള്ള രാഹുലിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യ പരീക്ഷിക്കുമോയെന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു ബാറ്റിങ് കോച്ച് റാഥോഡിന്റെ മറുപടി.
അത്തരമൊരു കാര്യം ടീം മാനേജ്‌മെന്റ് ഇതുവരെ ആലോചിച്ചിട്ടില്ല. രാഹുല്‍ വിക്കറ്റ് കീപ്പ് ചെയ്യാന്‍ കഴിവുള്ള താരം കൂടിയാണ്. എന്നാല്‍ അങ്ങനെയൊരു റോളില്‍ രാഹുലിനെ ഉപയോഗിക്കുമോയെന്നു ടീാം മാനേജ്‌മെന്റ് ഭാവിയില്‍ ആവശ്യമെങ്കില്‍ ചിന്തിക്കുമെന്നും റാഥോഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 13, 2020, 15:40 [IST]
Other articles published on Jan 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X