Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: നാലാം സ്ഥാനത്തിന് 3 ടീമുകള്‍

മുംബൈ: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഹൈദരാബാദ് സണ്‍റൈസേഴ്‌സ് എന്നീ മൂന്ന് ടീമുകളാണ് പ്ലേ ഓഫിലെത്താനുള്ള മത്സരത്തില്‍ സജീവമായുള്ളത്. അവശേഷിക്കുന്നത് വെറും ഒരേ ഒരു സീറ്റ് മാത്രമാണ്. പഞ്ചാബ് കിംഗ്‌സ് ഇലവന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ പ്ലേ ഓഫിന് യോഗ്യത നേടിക്കഴിഞ്ഞു.

മൂന്ന് ദിവസവും ഒമ്പത് മത്സരങ്ങളും മാത്രമാണ് ഇനി ഐ പി എല്‍ ഏഴാം സീസണിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ ബാക്കിയുള്ളത്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, ദില്ലി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ ഐ പി എല്ലില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. നിലവിലെ സാധ്യതകള്‍ വെച്ച് നോക്കിയാല്‍ രാജസ്ഥാനാണ് ഏറ്റവും പ്രതീക്ഷയ്ക്ക് വകയുള്ളത്. 14 പോയിന്റുള്ള അവര്‍ക്ക് ഒരേയൊരു വിജയം കൂടി മതി പ്ലേ ഓഫിലെത്താന്‍.

ipl

എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ കുറച്ച് കടുപ്പമാണ്. വെള്ളിയാഴ്ച ആദ്യ കളിയില്‍ ഡെയര്‍ ഡെവിള്‍സിനോട് ജയിക്കണം. രണ്ടാമത്തെ കളിയില്‍ രാജസ്ഥാന്‍ പഞ്ചാബിനോട് തോല്‍ക്കുകയും വേണം. ഇത്രയും പോര, അവസാന ഗ്രൂപ്പ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം കൂടി കണ്ടാലേ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫിലെത്താന്‍ കഴിയൂ.

ഹൈദരാബാദ് സണ്‍റൈസേഴ്‌സാണ് പ്ലേ ഓഫ് പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മൂന്നാമത്തെ ടീം. മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും നടക്കുകയും അടുത്ത കളിയില്‍ കൊല്‍ക്കത്തയോട് മികച്ച വിജയം നേടുകയും ചെയ്താലേ ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ നടക്കൂ. ഇത്രയും നടന്നാല്‍ മുംബൈ, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകള്‍ക്ക് ഒരേ പോയിന്റാകും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു ടീം പ്ലേ ഓഫിന് യോഗ്യത നേടും.

Story first published: Friday, May 23, 2014, 16:01 [IST]
Other articles published on May 23, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+