വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശാസ്ത്രിക്കു പകരക്കാരന്‍ വരുന്നു, ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയിറങ്ങുക പുതിയ കോച്ചിന് കീഴില്‍

ലോകകപ്പോടെ ശാസ്ത്രിയുടെ കാലാവധി കഴിയും

1

ബിസിസിഐയെ സംബന്ധിച്ച് വളരെ തിരക്കേറിയ മാസമാണിത്. ഒരുപാട് വെല്ലുവിളികളാണ് ഒക്ടോബറില്‍ ബോര്‍ഡിനു മുന്നിലുള്ളത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്ന് ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കലാണ്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി ഈ മാസം ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം പടിയിറങ്ങുകയാണ്. ലോകകപ്പ് വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഇതു പുതുക്കാന്‍ ബിസിസിഐക്കു താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും ശാസ്ത്രി ഇതിനു തയ്യാറായില്ല. ഈയാഴ്ച അവസാനത്തോടെ പുതിയ കോച്ചിനെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെയും തിരഞ്ഞെടുക്കുന്നതിനായി ബിസിസിഐ പരസ്യം പുറത്തിറക്കും.

ഈയാഴ്ച കഴിയുന്നതിനു മുമ്പ് തന്നെ പുപുതിയ കോച്ചിനു വേണ്ടി ഞങ്ങള്‍ പരസ്യം ചെയ്യും. മാനദണ്ഡങ്ങളും ആവശ്യകതകളുമെല്ലാം നേരത്തേ തന്നേ തീരുമാനിച്ചതാണ്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കു മുമ്പ് തന്നെ നമുക്ക് പുതിയ കോച്ചും സപ്പോര്‍ട്ട് സ്റ്റാഫുമാരും ഉണ്ടാവുമെന്നും ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. അടുത്ത മാസം 17 മുതല്‍ നാട്ടിലാണ് ന്യൂസിലാന്‍ഡുമായി ഇന്ത്യ പരമ്പര കളിക്കുന്നത്. ടി20 ലോകകപ്പ് കഴിഞ്ഞ് മൂന്നു ദിവസത്തിനകം പരമ്പര ആരംഭിക്കുകയും ചെയ്യും.

ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ച് സ്ഥാനത്തേക്കു മൂന്നു വ്യക്തികളുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്‍ കോച്ചും ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയാണ് ആദ്യത്തെയാള്‍. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനാണ് അദ്ദേഹം. 2017ല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു കുംബ്ലെ പരിശീലകസ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ശാസ്ത്രി ഈ റോളിലേക്കു വരികയായിരുന്നു. നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുകയാണ്. അതുകൊണ്ടു തന്നെ കുംബ്ലെ തിരികെ കൊണ്ടു വരുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്.

2

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മാണാണ് പരിശീലകസ്ഥാനത്തേക്കു വരാനിടയുള്ള മറ്റൊരാള്‍. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറും ഇന്ത്യന്‍ എ ടീം, ജൂനിയര്‍ ടീം എന്നിവയുടെ മുന്‍ കോച്ചും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡും സീനിയര്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കു വന്നേക്കുമെന്നു അഭ്യൂഹങ്ങളുണ്ട്. പക്ഷെ ദ്രാവിഡിന് ഈ റോള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അഭ്യൂഹങ്ങള്‍. ഈ വര്‍ശം ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകള്‍ കളിച്ചപ്പോള്‍ ദ്രാവിഡായിരുന്നു മുഖ്യ കോച്ച്. രവി ശാസ്ത്രിയും സംഘവും ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നതിനാല്‍ ദ്രാവിഡിനു കീഴില്‍ മറ്റൊരു പരിശീലക സംഘത്തെ ഇന്ത്യ ലങ്കയിലേക്കു അയക്കുകയായിരുന്നു.

3

അതിനിടെ ഓസ്‌ട്രേലിയയുടെ മുന്‍ താരവും പരിശീലകനെന്ന നിലയില്‍ അനുഭവസമ്പത്തുമുള്ള ടോം മൂഡി ഇന്ത്യന്‍ കോച്ചാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കോച്ചായിരുന്നു അദ്ദേഹം. ഈ സീസണില്‍ പക്ഷെ മൂഡി ടീമിന്റെ ഡയറക്ടറുടെ റോളിലായിരുന്നു. 2016ല്‍ ഓറഞ്ച് ആര്‍മി കന്നി ഐപിഎല്‍ കിരീടം ചൂടിയത് മൂഡിയുടെ ശിക്ഷണത്തിലായിരുന്നു.

ശ്രീലങ്കന്‍ ടീമിനെയും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയടക്കം ചില ആഭ്യന്തര ടീമുകളെയും അദ്ദേഹം നേരത്തേ പരിശീലിപ്പിച്ചിട്ടുണ്ട്. 2007ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക ഫൈനല്‍ കളിച്ചപ്പോള്‍ മൂഡിയായിരുന്നു കോച്ച്. 2017ല്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ മൂഡിയുമുണ്ടായിരുന്നു.

Story first published: Tuesday, October 12, 2021, 15:14 [IST]
Other articles published on Oct 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X