2011ല്‍ യുവി മാജിക്ക്, ഇന്ത്യക്ക് ലോകിരീടം...19ല്‍ ആരാവും യുവിയുടെ പിന്‍ഗാമി? ഇവരിലൊരാള്‍

മുംബൈ: 2011ല്‍ നാട്ടില്‍ നടന്ന ലോകപ്പിലാണ് ടീം ഇന്ത്യ അവസാനമായി കിരീടമുയര്‍ത്തിയത്. അന്ന് സൂപ്പര്‍ താരം യുവരാജ് സിങിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്കു രണ്ടാം ലോകകപ്പ് സമ്മാനിച്ചത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും താരം കസറുക തന്നെ ചെയ്തു. 362 റണ്‍സും 15 വിക്കറ്റുകളുമാണ് യുവി സ്വന്തമാക്കിയത്. ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതും യുവി തന്നെ.
ഇനി ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കു ജേതാക്കളാവണമെങ്കില്‍ യുവിയെപ്പോലൊരു ഹീറോ ഉയര്‍ന്നു വരേണ്ടതുണ്ട്. യുവിയുടെ പിന്‍ഗാമിയാവാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഹര്‍ദിക് പാണ്ഡ്യ
ഏറക്കാലത്തിനു ശേഷം ഇന്ത്യക്കു ലഭിച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. യുവിയെപ്പോലെ തന്നെ ടീമിനായി വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ രണ്ടു തവണ തുടര്‍ച്ചയായി മൂന്നു പന്തുകളില്‍ സിക്‌സര്‍ പറത്താന്‍ യുവിക്കായിരുന്നു. ഇതുവരെ 45 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 116.59 ആണ്. കരിയറില്‍ 36 സിക്‌സറുകള്‍ പാണ്ഡ്യ നേടിക്കഴിഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാം ബൗളറായ അദ്ദേഹം ടീമിന് മധ്യഓവറുകൡ വിക്കറ്റെടുത്ത് നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാനും മിടുക്കനാണ്. ഫോം നിലനിര്‍ത്താനായാല്‍ 2011ല്‍ യുവി കാഴ്ചവച്ചത് പോലൊരു പ്രകടനം പാണ്ഡ്യക്കും പുറത്തെടുക്കാനാവും.

രവീന്ദ്ര ജഡേജ
യുവിയെപ്പോലെ തന്നെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള മറ്റൊരു താരമാണ് രവീന്ദ്ര ജഡേജ. 2013ല്‍ ഇന്ത്യ ജേതാക്കളായ ചാംപ്യന്‍സ് ട്രോഫിയിലാണ് ജഡേജയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്ന് ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത് ജഡേജയായിരുന്നു. ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ഒരു ഘട്ടത്തില്‍ ഏകദിന ടീമില്‍ സ്ഥാനം നഷ്ടമായ ജഡേജ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലൂടെയാണ് തിരിച്ചെത്തിയത്. അതിനു ശേഷം മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ കൂടി തിളങ്ങാനായാല്‍ ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പുചീട്ടായി ജഡേജ മാറുമെന്നുറപ്പാണ്.

കേദാര്‍ ജാദവ്
യുവിയുടെ പിന്‍ഗാമിയാവാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം കേദാര്‍ ജാദവാണ്. കാരണം യുവിയെപ്പോലെ ബാറ്റിങില്‍ തകര്‍പ്പന്‍ പ്രകടനം നടത്താനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ബൗളിങിലാവട്ടെ എതിര്‍ ടീമിന്റെ ഏതു മികച്ച കൂട്ടുകെട്ടും തകര്‍ക്കാനുള്ള അസാധാരണ മിടുക്ക് ജാദവിനുണ്ട്. 2017ലെ ചാംപ്യന്‍സ് ട്രോഫി സെമിയിലും താരത്തിന്റെ ഈ മികവ് ലോകം കണ്ടു. അന്ന് ബംഗ്ലാദേശ് അനായാസം മുന്നേറവെ രണ്ടു വിക്കറ്റെടുത്ത ജാദവാണ് കുതിപ്പിന് ബ്രേക്കിട്ടത്.
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ജാദവിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സും കണ്ടു കഴിഞ്ഞു. ഇന്ത്യ പ്രതിസന്ധിയില്‍ നില്‍ക്കവെ ക്രീസിലെത്തിയ അദ്ദേഹം പുറത്താവാതെ 81 റണ്‍സുമായി ടീമിനെ ജയിപ്പിച്ചാണ് ക്രീസ് വിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications