വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര്‍സിബിയുടെ ഏറ്റവും വലിയ വീക്ക്‌നെസെന്ത്? ഇപ്പോഴും അതു തന്നെ!- ചോപ്ര പറയുന്നു

10 താരങ്ങളെ ആര്‍സിബി ഒഴിവാക്കിയിരുന്നു

ഐപിഎല്ലിന്റെ 14ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വീക്ക്‌നെസ് ദുര്‍ബലമായ ബാറ്റിങ് നിരയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലാണ് ആര്‍സിബിയുടെ പുതിയ സീസണിലെ സാധ്യതകള്‍ ചോപ്ര വിശകലനം ചെയ്തത്. മുന്‍ സീസണുകളിലും ഇതേ പോരായ്മ ആര്‍സിബിയെ വലച്ചിട്ടുണ്ടെന്നും അടുത്ത തവണയും ഇതില്‍ മാറ്റമുണ്ടാവുമെന്നു താന്‍ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1

മുന്‍ സീസണുകളിലെല്ലാം ക്യാപ്റ്റന്‍ വിരാട് കോലി, ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവരെ ബാറ്റിങില്‍ അമിതമായി ആശ്രയിക്കുന്ന രീതിയാണ് ആര്‍സിബി പിന്തുടര്‍ന്നിരുന്നത്. പുതിയ സീസണിനു മുന്നോടിയായി ശിവം ദുബെ, ഗുര്‍കീരത് മാന്‍ എന്നിവരെ ആര്‍സിബി ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ അവര്‍ക്കു വേണ്ടി മധ്യനിരയില്‍ കളിച്ചിരുന്നവരാണ് ഇരുവരും.

ആര്‍സിബിയിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു ചോപ്ര ചോദിക്കുന്നു. കോലി, ദേവ്ദത്ത് പടിക്കല്‍, പവന്‍ ദേശ്പാണ്ഡെ എന്നിവരെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാര്‍ ആര്‍സിബിക്കു പലരുമുണ്ട്, പക്ഷെ ബാറ്റ്‌സ്മാന്‍മാര്‍ എവിടെ? ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇനിയെവിടെ നിന്നു ലഭിക്കുമെന്ന് ആര്‍സിബി ആലോചിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ ശിവം ദുബെയെയും ഗുര്‍കീരതിനെയും ഒഴിവാക്കി. എന്നാല്‍ മറ്റൊരു ടീമും ഇന്ത്യന്‍ ബാറ്റ്‌സ്മാനെ ലേലത്തിനു മുമ്പ് ഒഴിവാക്കിയിട്ടില്ലെന്നും ചോപ്ര വിശദമാക്കി.

2

ലേലത്തില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെ വാങ്ങാനായില്ലെങ്കില്‍ എല്ലാ സ്ലോട്ടുകളിലും വിദേശ ബാറ്റ്‌സ്മാനെക്കണ്ട് തികയ്‌ക്കേണ്ടി വരും. ദേവ്ദത്തിനോടൊപ്പം ഡേവിഡ് മലാന്‍, ജാസണ്‍ റോയ്, ജോഷ് ഫിലിപ്പെ എന്നിവരിലൊരാളെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാം. കോലി, എബിഡി എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇറങ്ങും. എന്നാല്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ ആരെയിറക്കും? തനിക്കൊരു ഐഡിയയുമില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ആര്‍സിബിക്കു അഞ്ചും ആറും ബാറ്റിങ് പൊസിഷനില്‍ പ്രശ്‌നങ്ങളുണ്ട്. ഈ സ്ഥാനങ്ങളില്‍ ആരൊക്കെ ഇറക്കണമെന്ന് അവര്‍ക്കുമറിയില്ല, നമുക്കുമറിയില്ല. കാമറോണ്‍ ഗ്രീനിനെ വരാനിരിക്കുന്ന ലേലത്തില്‍ അവര്‍ വാങ്ങുമോ? ഗ്രീന്‍ പ്രതിഭയുള്ള താരമാണെങ്കിലും ഐപിഎല്‍ തീര്‍ത്തും വ്യത്യസ്തമായ ടൂര്‍ണമെന്റാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നല്ല പേരും പെരുമയുമുള്ള ചില കളിക്കാര്‍ പോലും ഐപിഎല്ലില്‍ പതറുന്നത് നമ്മള്‍ കണ്ടിട്ടുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആര്‍സിബിയുടെ ബൗളിങ് വലിയ മോശമിലല്ല. ബൗളിങ് നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും അല്‍പ്പം മെച്ചപ്പെടുത്താം. വിദേശ ബൗളര്‍മാരെയും അവര്‍ക്കു ലഭിക്കും. പക്ഷെ, അഞ്ച്, ആറ് ബാറ്റിങ് പൊസിഷനുകളായിരിക്കും ആര്‍സിബിയെ അടുത്ത സീസണിലും വലയ്ക്കുകയെന്നും ചോപ്ര നിരീക്ഷിച്ചു.

Story first published: Tuesday, January 26, 2021, 17:45 [IST]
Other articles published on Jan 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X