വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പച്ചപ്പുള്ള പിച്ചെങ്കില്‍ കൂടുതല്‍ ബിരിയാണി കഴിക്കും! നെറ്റ്‌സില്‍ കുഴക്കിയ ബൗളറെക്കുറിച്ച് രോഹിത്

രണ്ടു പേര്‍ തമ്മിലാണ് ബൗളിങില്‍ മല്‍സരം നടക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മ തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. അദ്ദേഹത്തിനു കീഴില്‍ കളിച്ച ഒരു പരമ്പര പോലും ഇന്ത്യ കൈവിട്ടിട്ടില്ല. ഇനി യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുകയെന്നതാണ് ഹിറ്റ്മാന്റെ അടുത്ത ദൗത്യം.

Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍

നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ താന്‍ നേരിടാന്‍ ഏറ്റവുമധികം വിഷമിച്ച ബൗളര്‍ ആരാണെന്നു രോഹിത് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഇന്ത്യന്‍ ടീമില്‍ ബൗളിങിന്റെ കാര്യത്തില്‍ രണ്ടു പേര്‍ തമ്മില്‍ വാശിയേറിയ മല്‍സരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അറിയാം.

1

മുഹമ്മദ് ഷമിയാണ് നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ളതെന്നാണ് രോഹിത് ശര്‍മ വെളിപ്പെടുത്തിയത്. നെറ്റ് സെഷനില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒരുക്കാറുള്ളത് പച്ചപ്പോടു കൂടിയ, ഈര്‍പ്പമുള്ള പിച്ചുകളായിരിക്കും. പച്ചുള്ള പിച്ച് കണ്ടുകഴിഞ്ഞാല്‍ ഷമി കൂടുതല്‍ ബിരിയാണ് കഴിച്ചാണ് വരാറുള്ളതെന്നും രോഹിത് ചിരിയോടെ പറയുന്നു.

2

മുഹമ്മദ്് ഷമിയെപ്പോലെ തന്നെ ജസ്പ്രീത് ബുംറയും നേരിടാന്‍ ബുദ്ധിമുട്ടുള്ള ബൗളറാണ്. 2013 മുതല്‍ ഞാനും ഷമിയും ഒരുമിച്ച് കളിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബുംറയും ഷമിയും തമ്മില്‍ ടീമിനകത്ത് ഒരു മല്‍സരം നടന്നു കൊണ്ടിരിക്കുകയാണ്. ആരാണ് കൂടുതല്‍ തവണ ബാറ്റിനെ ബീറ്റ് ചെയ്യുന്നത്? ആര്‍ക്കാണ് കൂടുതല്‍ തവണ ഹെല്‍മറ്റില്‍ ബോള്‍ കൊള്ളിക്കാന്‍ കഴിയുക തുടങ്ങിയ കാര്യങ്ങളിലാണ് രണ്ടു പേരും തമ്മില്‍ മല്‍സരമെന്നും രോഹിത് ശര്‍മ മനസ്സ്തുറന്നു.

ഡുപ്ലെസിയെ തിരിച്ചുപിടിച്ച് സൂപ്പര്‍ കിങ്‌സ്! നായകനാവും, മോയിന്‍ അലിയും ടീമില്‍

3

മുഹമ്മദ് ഷമിയുടെ പേസ് ബൗളിങ് പങ്കാളിയായിരുന്ന ഇഷാന്ത് ശര്‍മയും നേരത്തേ ഷമിയുടെ ഭക്ഷണ പ്രിയത്തെക്കുറിച്ച് ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന ഷോയില്‍ വെളിപ്പെടുത്തിയിരുന്നു.
ഷമിക്ക് ബിരിയാണി, മട്ടണ്‍ തുടങ്ങിയവയെല്ലാം കൊടുക്കുക, ബൗളും ചെയ്യിക്കുക, അതിനു ശേഷം അവന്‍ ഉറങ്ങുകയും ചെയ്യും. ഇതെന്താണ് ഈ ഭക്ഷണം? ചുവന്ന മാംസം കഴിക്കണണമെന്നു ഷമി എന്നോടു പറയുമായിരുന്നു. ഞാന്‍ വെജിറ്റേറിയനാണെന്നു പറഞ്ഞപ്പോള്‍ അതാണ് നിന്റെ വേഗത കുറഞ്ഞതെന്നും തമാശയായി ഷമി പറയാറുണ്ടായിരുന്നെന്നും ഇഷാന്ത് വെളിപ്പെടുത്തിയിരുന്നു.

T20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനം

4

അതേസമയം, തുടര്‍ച്ചയായി രണ്ടാം തവണയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയ്ക്കു അവസരം ലഭിച്ചിരിക്കുന്നത്. 2018ലെ അവസാനത്തെ ടൂര്‍ണമെന്റിലും അദ്ദേഹമായിരുന്നു നായകന്‍. അന്നു സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്കു വിശ്രമം നല്‍കിയതിനെ തുടര്‍ന്നു രോഹിത്തിനു ചുമതല നല്‍കുകയായിരുന്നു. കിരീട വിജയത്തോടെ തന്നെ അദ്ദേഹം അതു ഭംഗിയാക്കുകയും ചെയ്തു.

5

ഈ മാസം 27നാണ് ഏഷ്യാ കപ്പിനു തുടക്കമാവുന്നത്. അതിനുമുമ്പ് സിംബാബ്‌വെയുമായി ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിക്കുന്നുണ്ട്. പക്ഷെ രോഹിത്തുള്‍പ്പെടെയുള്ള സീനിയര്‍ കളിക്കാര്‍ക്കു ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.

Story first published: Friday, August 12, 2022, 21:49 [IST]
Other articles published on Aug 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X